ലണ്ടന്‍: പലസ്തീനെ പിന്തുണയ്‌ക്കുന്നവരുടെ അക്രമസമരം ഇനി ബ്രിട്ടന്റെ മണ്ണില്‍ നടപ്പില്ലെന്ന പ്രഖ്യാപനവുമായി ബ്രിട്ടീഷ് എംപിമാര്‍. പലസ്തീന്‍ സിന്ദാബാദ് വിളിക്കുന്നവരെയും പലസ്തീന്റെയും ഗാസയുടെയും പേരില്‍ അക്രമം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും പൊതുജനങ്ങളുടെ സ്വൈരജീവിതം താറാമാറാക്കുന്നവര്‍ക്കും മാപ്പില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടന്‍.
‘പലസ്തീന്‍ ആക്ഷന്‍’ എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രിട്ടന്‍. പലസ്തീനും ഗാസയ്‌ക്കും അനുകൂലമായി അക്രമസമരം ചെയ്യുന്ന സംഘടനയാണ് പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടന. ഈ സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയം 26നെതിരെ 385 വോട്ടുകള്‍ക്ക് ബ്രിട്ടാന്‍ പാസാക്കിയിരിക്കുകയാണ്. 385 എംപിമാര്‍ പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തു. 26 എംപിമാര്‍ എതിരായും വോട്ടു ചെയ്തു. ഇതോടെ മൃഗീയ ഭൂരിപക്ഷത്തിന് പ്രമേയം പാസായി. അങ്ങിനെ ഗാസ, പലസ്തീന്‍ സമരങ്ങള്‍ക്കെതിരെ യുഎസിനെപ്പോലെ തന്നെ ശക്തമായ നിലപാടെടുക്കാന്‍ തയ്യാറായിരിക്കുകയാണ് ബ്രിട്ടനും. ഈ സമരങ്ങള്‍ ഇനിയും നിയന്ത്രിച്ചില്ലെങ്കില്‍ അതിരുകടക്കുമെന്ന ഭീതിയാണ് ഇത്തരമൊരു ശക്തമായ നിലപാടിലേക്ക് പോകാന്‍ ബ്രിട്ടനിലെ എംപിമാരെ പ്രേരിപ്പിച്ചത്.
പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടന ഈയടുത്ത കാലത്തായി ഗാസയ്‌ക്കും പലസ്തീനും അനുകൂലമായി നടത്തുന്ന സമരം അക്രമങ്ങളിലേക്ക് നീങ്ങാന്‍ തൂടങ്ങിയതോടെയാണ് ബ്രിട്ടീഷ് എംപിമാര്‍ അസ്വസ്ഥരായി തുടങ്ങിയത്. ഇവര്‍ ബ്രിട്ടനില്‍ പ്രവര്‍ത്തിക്കുന്ന ഇസ്രയേലിന് ആയുധം നിര്‍മ്മിക്കുന്ന എല്‍ബിറ്റ് സിസ്റ്റം എന്ന കമ്പനിയെ ഈ സംഘടനയിലെ പ്രവര്‍ത്തകര്‍ തല്ലിത്തകര്‍ക്കാന്‍ നോക്കിയിരുന്നു. അതുപോലെ നേറ്റോ രാജ്യങ്ങളുടേതായി ബ്രിട്ടനില്‍ കിടക്കുന്ന ചില മുങ്ങിക്കപ്പലുകളും മറ്റ് ആയുധങ്ങളും നശിപ്പിക്കാനും പലസ്തീന്‍ ആക്ഷന്‍ സംഘടനയുടെ പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. ഇതോടെയാണ് സംഘടനയോട് ശക്തമായ എതിര്‍പ്പ് ബ്രിട്ടീഷുകാര്‍ക്കിടയില്‍ ഉയരാന്‍ തുടങ്ങിയത്.
ഹോം സെക്രട്ടറി യ്വെറ്റ് കൂപ്പര്‍ ആണ് പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പെന്ന നിലയ്‌ക്ക് നിരോധിക്കാന്‍ ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നത്. ഭീകരവാദ നിയമം 2000 ഇതിനായി ഭേദഗതി ചെയ്തു. ഇതോടെ പലസ്തീന് അനുകൂലമായി നിരന്തരം ബ്രിട്ടനില്‍ പ്രകടനവും മറ്റും നടത്തുന്ന പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കും. ഈ സംഘടനയ്‌ക്ക് പണം ലഭിക്കുന്നത് എവിടെ നിന്നാണെന്ന കാര്യം അന്വേഷിക്കും. ഈ സംഘടനയുടെ പേരില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വേണ്ടി യുവാക്കളെ റിക്രൂട്ട് ചെയ്യുകയും അവരെ മതമൗലികവാദികളാക്കുകയും ചെയ്യുന്നത് പ്രത്യേകം നിരീക്ഷിക്കും. പുതുതായി പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടനയെ അനുകൂലിക്കുന്നവര്‍ക്കും അതില്‍ അംഗങ്ങളാവുന്നവര്‍ക്കും 14 വര്‍ഷം വരെ തടവ് ശിക്ഷ വരെ നല്‍കാം.
പലസ്തീന്‍ ആക്ഷന്‍ ഗ്രൂപ്പിന്റെ പ്രകടനങ്ങള്‍ കൂടുതല്‍ അക്രമാസക്തമാകാന്‍ തുടങ്ങിയതോടെയാണ് ഈ സംഘടനയ്‌ക്കെതിരെ ബ്രിട്ടീഷ് എംപിമാര്‍ മാറിച്ചിന്തിക്കാന്‍ തുടങ്ങിയത്. നിയമപരമായി പ്രതിഷേധിക്കുന്നതില്‍ തെറ്റില്ല. “പക്ഷെ നിയമാനുസൃത പ്രതിഷേധത്തിന് പൊതുജനങ്ങള്‍ക്കെതിരെ സ്മോക്ക് ബോംബ് എറിയുകയോ പൊതുമുതല്‍ തീയിട്ട് നശിപ്പിക്കുകയോ ആവശ്യമില്ല.അതുപോലെ പലസ്തീന്‍ ആക്ഷന്റെ പ്രവര്‍ത്തകര്‍ കോടാനുകോടികളുടെ പൊതുമുതലായ മുങ്ങിക്കപ്പലുകളും പ്രതിരോധ ആയുധങ്ങളും നശിപ്പിക്കുകയും ചെയ്തിരുന്നു.” – ബ്രിട്ടീഷ് എംപിമാര്‍ പറയുന്നു.
“രാജ്യത്ത് നിയമാനുസൃതമായി പ്രതിഷേധിക്കാനുള്ള അവസരമുണ്ട്. പക്ഷെ നിയമലംഘനം നടത്താന്‍ അനുവദിക്കില്ല.പലസ്തീന് അനുകൂലമായി പ്രതിഷേധിക്കാം. പക്ഷെ അക്രമം പറ്റില്ല”- ബ്രിട്ടീഷ് എംപിമാര്‍ പറയുന്നു. ഇസ്രയേലിനെ ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന എല്‍ബിറ്റ് സിസ്റ്റംസ് എന്ന കമ്പനിയ്‌ക്ക് നേരെ ബ്രിട്ടനില്‍ പലസ്തീന്‍ ആക്ഷന്‍ പ്രവര്‍ത്തകര്‍ അക്രമം നടത്തിയിരുന്നു.
യുഎസ് പ്രസിഡന്‍റായി അധികാരമേറ്റയുടന്‍ യുഎസിലെ പലസ്തീന്‍ അനുകൂല സമരങ്ങളെയും അതിന്റെ പേരില്‍ നടക്കുന്ന അക്രമങ്ങളെയും അടിച്ചമര്‍ത്താന്‍ ട്രംപും ശ്രമിച്ചുവരികയായിരുന്നു. പക്ഷെ ഇവിടെ പ്രതിപക്ഷപാര്‍ട്ടിയായ ഡമോക്രാറ്റുകളെ ശക്തമായ പിന്തുണ ഉള്ളതിനാല്‍ സമരം അടിച്ചമര്‍ത്താന്‍ ട്രംപ് നന്നേ പ്രയാസപ്പെട്ടിരുന്നു. അനധികൃത കുടിയേറ്റത്തിലൂടെ ദരിദ്രരാജ്യങ്ങളില്‍ നിന്നുള്ളവരെ അമേരിക്കയില്‍എത്തിച്ച് അവരെ ഡമോക്രാറ്റ് പാര്‍ട്ടി അംഗങ്ങളാക്കുന്ന മനുഷ്യക്കടത്ത് ഗൂഢാലോനചയ്‌ക്ക് പിന്നില്‍ ഡമോക്രാറ്റ് പാര്‍ട്ടിയും പ്രവര്‍ത്തിക്കുന്നതായി ട്രംപ് ആരോപിച്ചിരുന്നു. ഇതിന്റെ ഭാഗമായി അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി അമേരിക്കയില്‍ നിന്നും ഒഴിപ്പിച്ചുകൊണ്ടാണ് ട്രംപ് പണി തുടങ്ങിയത്. പിന്നീട് പലസ്തീന്‍ അനുകൂല മുദ്രാവാക്യങ്ങളും ഗാസ അനുകൂല കാമ്പയിനുകളും ശക്തമായ അമേരിക്കയിലെ യൂണിവേഴ്സിറ്റി കാമ്പസുകള്‍ ശുദ്ധീകരിക്കാനായി ട്രംപിന്റെ ശ്രമം. ഇത് അതിശക്തമായി നടന്നുവരികയാണ്. പലസ്തീന്‍ അനുകൂല, ഗാസ അനുകൂല പ്രക്ഷോഭങ്ങള്‍ അമേരിക്കയില്‍ അക്രമത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഇത് ശക്തമായി അടിച്ചമര്‍ത്താന്‍ ട്രംപും ശ്രമിക്കുന്നത്. ഇത് ഇപ്പോഴേ അടിച്ചമര്‍ത്തിയില്ലെങ്കില്‍ ഭാവിയില്‍ വലിയ തലവേദനയാകുമെന്ന അഭിപ്രായക്കാരനാണ് ട്രംപും റിപ്പബ്ലിക്കന്‍ പാര്‍ട്ടിയും. ഇതേ അഭിപ്രായം ബ്രിട്ടനിലും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളിലും ശക്തമാവുകയാണ്. കാരണം ഇതിന്റെ പേരില്‍ ഇസ്ലാമിക തീവ്രവാദം ഈ രാജ്യങ്ങളില്‍ വേരുപിടിപ്പിക്കുകയാണ്. ഇത് ഭാവിയില്‍ യുഎസ്, യുകെ, യൂറോപ്യന്‍യൂണിയന്‍ രാജ്യങ്ങളിലും പരിഹാരമില്ലാത്ത തലവേദനയായി മാറുമെന്ന അഭിപ്രായം ഇവിടങ്ങളില്‍ ശക്തമാവുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: