നടി തൃഷയുടെ ഓരോ വിശേഷണൽക്കായി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കാറുണ്ട്. 2004-ൽ സൺ ടിവിക്ക് നൽകിയ അഭിമുഖത്തിൽ മുഖ്യമന്ത്രിയാവണമെന്ന ആഗ്രഹം പങ്കുവെച്ച തൃഷയുടെ വീഡിയോ ആണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ വീണ്ടും വൈറലായിരിക്കുന്നത്.
അഞ്ചുവർഷം മുൻപ് സൺ ടിവി സാമൂഹികമാധ്യമങ്ങൾ വഴി 2004-ൽ പുറത്തിറങ്ങിയ അഭിമുഖം പുറത്തു വിട്ടിരുന്നു. ഇതിന് ശേഷം വീണ്ടും സാമൂഹികമാധ്യമങ്ങളിൽ വീഡിയോ ചർച്ചയാവുകയായിരുന്നു. തൃഷ സിനിമകളിൽ കാലുറപ്പിക്കുന്ന സമയത്തുള്ള അഭിമുഖത്തിൽ നടിയുടെ ഭാവി പരിപാടികളെക്കുറിച്ചുള്ള ചോദ്യത്തിനാണ് മുഖ്യമന്ത്രിയാവണം എന്ന ആഗ്രഹം പ്രകടിപ്പിച്ചത്
മോഡലിങ്ങിലൂടെ പ്രശസ്തയായി. സിനിമയിൽ അഭിനയിച്ചു. ഇനി എന്തെല്ലാം ചെയ്യണം എന്നായിരുന്നു അവതാരകന്റെ ചോദ്യം. മുഖ്യമന്ത്രിയാവണം എന്നായിരുന്നു ഒരു നിമിഷം പോലും ആലോചിക്കാതെ തൃഷയുടെ മറുപടി. സത്യമാണ് പറയുന്നത്, ഒരു പത്തുവർഷം കഴിഞ്ഞാൽ നിങ്ങൾ നോക്കിക്കോളൂവെന്നും തൃഷ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയായാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്യും എന്ന ചോദ്യത്തിന് ആദ്യം തന്നെ വോട്ടുചെയ്ത് തിരഞ്ഞെടുക്കൂ, എന്നിട്ട് പറയാം’ എന്നായിരുന്നു നടിയുടെ മറുപടി
പ്രതികരിക്കാൻ ഇവിടെ എഴുതുക: