Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2026, 12:59 pm IST
in Entertainment

നടൻ വിജയിയും തൃഷയും തമ്മിലുള്ള ബന്ധം തമിഴ്നാട്ടിൽ വലിയ ചർച്ചയ്‌ക്കാണ് കാരണമായിരിക്കുന്നത്. നടന്റെ ഭാര്യ സംഗീത വിവാഹമോചന ഹർജിയുമായി രംഗത്തെത്തിയതോടെയാണ് വിഷയം ആളികത്തിയത്. വിവാദം തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിലടക്കം കത്തി നിൽക്കുകയാണ്. ഇപ്പോഴിതാ വിവാദത്തിൽ പ്രതികരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ

ഇന്ന് തമിഴ്നാടിൽ എങ്ങും ഒരു വിവാദ നായികയായി നിറഞ്ഞു നിൽക്കുകയാണ് തെന്നിന്ത്യൻ താരറാണിയായ തൃഷ. പ്രണയങ്ങൾ പലതും അവരുടെ ജീവിതത്തിൽ വന്നുപോയെങ്കിലും ഒന്നും പൂവണിയാതെ 42 വയസ്സ് പിന്നിട്ടിട്ടും അവിവാഹിതയായി തുടരുകയാണ് അവരിപ്പോഴും. വിജയയും ഭാര്യ സംഗീതയുമായുള്ള വിവാഹബന്ധം വേർപെടുത്തുവാനായി കോടതിയെ സമീപിച്ചപ്പോൾ അതിനു കാരണമായി ചൂണ്ടിക്കാണിച്ചത് തന്റെ ഭർത്താവ് വിജയ്‌ക്ക് ഏതോ ഒരു നടിയുമായി അവിഹിത ബന്ധമുണ്ട് എന്നതാണ്. ആ ഏതോ ഒരു നടി തൃഷ തന്നെയാണെന്ന് തറപ്പിച്ചു പറഞ്ഞുകൊണ്ട് പലരും രംഗത്തു വന്നു. ഇതിനെ പറ്റിയുള്ള വിവാദങ്ങളും ചർച്ചകളും ഒക്കെ ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് വിജയും തൃഷയും ഒന്നിച്ച് ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നത്.

വിവാഹമോചന കേസ് കോടതിയിൽ എത്തിയതിനു പിന്നാലെയുള്ള ഈ വരവ് വലിയ രീതിയിൽ ചർച്ചയാവുകയും വാർത്തകളിൽ നിറയുകയും ചെയ്തു. ഇവിടെ ഏറെ ശ്രദ്ധിക്കപ്പെട്ടത് ഒരേ രീതി ഒരേ നിറത്തിലുള്ള മാച്ചിങ് ഡ്രസ്സാണ് രണ്ടുപേരും ധരിച്ചിരുന്നത്. ഒരു കല്യാണ ചെക്കനും കല്യാണപ്പെണ്ണും വരുന്നതുപോലെയായിരുന്നു കല്യാണ ചടങ്ങിലേക്കുള്ള ഇവരുടെ എൻട്രി, ഇവരുടെ ഈ വരവിനെ അനുകൂലിച്ചുകൊണ്ടും നിശിതമായി വിമർശിച്ചുകൊണ്ടും പലരും രംഗത്തുവന്നു. നടനും സംവിധായകനുമായ പാർഥിപൻ പങ്കെടുത്ത ഒരു അവാർഡ് ഷോയിൽ റാപ്പിഡ് ഫയർ റൗണ്ടിൽ തൃഷയുടെ ചിത്രം കാണിച്ചപ്പോൾ അദ്ദേഹം പറഞ്ഞു കുന്തവി വീട്ടിലിരുന്നാൽ ഒരു കുഴപ്പവുമില്ല പക്ഷേ പുറത്തിറങ്ങിയാൽ വലിയ പ്രശ്നമാണ് എന്ന്.

തൃഷ കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു എന്നതാണ് പാർത്ഥിപൻ പറയുന്നത്. വിജയിക്കൊപ്പം ആ ചടങ്ങിൽ പങ്കെടുത്താൽ അത് വിജയയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് നടി പറയണമായിരുന്നു, അങ്ങനെ അവർക്ക് വീട്ടിൽ ഇരിക്കാമായിരുന്നുവെന്ന്. തൃഷയുടെ ഈ ഒരൊറ്റ നടപടി മൂലം കരൂർ ദുരന്തത്തെ തുടർന്ന് ഉണ്ടായതിനേക്കാൾ വലിയ പ്രതിച്ഛായ നഷ്ടമാണ് ഇപ്പോൾ സംഭവിച്ചിരിക്കുന്നത്. തൃഷയുടെ സാന്നിധ്യം വിജയ്‌ക്ക് വളരെ ദോഷം ചെയ്തു. അതുകൊണ്ടാണ് റാപ്പിഡ് ഫയർ റൗണ്ടിൽ തൃഷയുടെ ചിത്രം കാണിച്ചപ്പോൾ ഞാൻ അങ്ങനെ പറഞ്ഞത് എന്ന്. പിന്നീട് അദ്ദേഹം ഖേദം പ്രകടിപ്പിച്ചിരുന്നു.

അപ്പോഴേക്കും തൃഷ രൂക്ഷമായ ഭാഷയിൽ പാർത്ഥിപനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. ഇതോടെ പാർത്ഥിപൻ ഖേദം പ്രകടിപ്പിച്ചു. അതേസമയം തൃഷയും വിജയുമായുള്ള ഈ വരവിനെ എതിർത്തവരാണ് കൂടുതലെങ്കിലും തൃഷക്ക് കട്ട സപ്പോർട്ടുമായി എത്തിയ ഒരാളുണ്ട് .അത് മറ്റാരുമല്ല നമ്മുടെ നടി ഖുഷ്ബു ആണ്. അവർ പറയുന്നു ഈ സംഭവത്തിൽ മറ്റുള്ളവർക്ക് എന്താണ് ചെയ്യാനുള്ളതെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അത് അവരുടെ സ്വകാര്യ ജീവിതമാണ് അവരുടെ സ്വകാര്യ ജീവിതം മറ്റുള്ളവരെ ബാധിക്കുന്നുണ്ടെങ്കിൽ നമുക്ക് അതിനെക്കുറിച്ച് സംസാരിക്കാം. അവർ അവരുടെ ജീവിതം നോക്കിക്കൊള്ളും. ജനങ്ങളെ ഇത് ഒരുതരത്തിലും ബാധിക്കുന്നില്ലെന്ന്. ഇത് വിജയയുടെ ജനപ്രീതിയെ ബാധിക്കുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്നും.

എന്നാൽ നടി കസ്തൂരി വിജയ്‌ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി രംഗത്തുവന്നു. അവർ പറയുന്നു വിവാദങ്ങൾ വിജയ് കാര്യമാക്കുന്നില്ലെന്നും സംഗീതയുടെ വിഷമം മനസ്സിലാക്കേണ്ടതുണ്ടെന്നും ഒരു ഭാര്യയക്കും ഭർത്താവിനെ പങ്കുവെക്കാൻ ആകില്ലെന്നും. രാഷ്‌ട്രീയത്തിൽ ഈ വിഷയം വിജയിയെ ബാധിക്കും എന്നുമാണ് കസ്തൂരി പ്രതികരിച്ചത്. ഈ വിഷയത്തിൽ തൃഷയുടെ പേര് ഏറ്റവും ആദ്യമായി പൊതുസമൂഹത്തിന്റെ മുൻപിൽ തുറന്നു പറഞ്ഞത് ബിജെപിയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡന്റ്ആയ നൈനാൻ നാഗേന്ദ്രനായിരുന്നു.

അദ്ദേഹത്തെ പ്രകോപിപ്പിച്ചത് തമിഴ്നാട്ടിൽ മത്സരം ഡിഎംകെയും വിജയയുടെ പാർട്ടിയായ ടിവികെയും തമ്മിലാണെന്ന് വിജയ് പറഞ്ഞതാണ്. അതിന് മറുപടി എന്നോണം അദ്ദേഹം പറഞ്ഞത് വിജയ് രാഷ്‌ട്രീയത്തിൽ പരിചയസമ്പത്ത് നേടണമെങ്കിൽ ആദ്യം തൃഷയുടെ വീട്ടിൽ നിന്നും പുറത്തിറങ്ങണമെന്നാണ്. ഈ പരാമർശത്തിന് വളരെയധികം വാർത്താപ്രാധാന്യം ലഭിച്ചു ഇതിനെതിരെയും തൃഷ പ്രതികരണവുമായി എത്തി. പിന്നീട് അദ്ദേഹവും ഖേദം പ്രകടിപ്പിച്ചു.

തന്റെ അമ്മയുടെ വിവാഹമോചന ഹർജിക്ക് പിന്നാലെ വിജയയുടെ മകൻ തൻറെ പേരിൽ മാറ്റം വരുത്തിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. നേരത്തെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വിജയിയെ അൺഫോളോ ചെയ്തത് വലിയ വാർത്തയായതാണ്. എന്നാൽ ഇപ്പോൾ തന്റെ ഔദ്യോഗിക രേഖകളിൽ നിന്നും തന്റെ അച്ഛന്റെ പേര് മാറ്റി അമ്മയുടെ പേര് ആ സ്ഥാനത്ത് ചേർത്തിരിക്കുകയാണ് .ഇതൊക്കെ തന്റെ പിതാവായ വിജയയുടെ പ്രവർത്തിയോടുള്ള വിയോജിപ്പാണ് തുറന്നുകാട്ടുന്നത്.

മാതാപിതാക്കൾക്കിടയിലുള്ള അസ്വാരസ്യങ്ങൾക്കിടയിൽ മകൻ സ്വീകരിച്ച ഈ നിലപാട് വിജയ് ആരാധകർക്കിടയിൽ വലിയ ആശങ്കയ്‌ക്കും ചർച്ചയ്‌ക്കും വഴി വെച്ചിട്ടുണ്ട്. കഴിഞ്ഞവർഷം തൃഷ മാനസിക സമ്മർദ്ദം മൂലം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്നു, അഭിനയം നിർത്താൻ പോകുന്നു എന്നൊക്കെയുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. തന്റെ അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ആ തീരുമാനത്തിൽ നിന്നും മാറിയതെന്നും പറയപ്പെടുന്നു.

തൃഷയുടെ വിവാഹം ചെന്നൈയിലെ വരുൺമണി എന്ന ഒരു വ്യവസായിയുമായി നേരത്തേ ഉറപ്പിച്ചിരുന്നു. വിവാഹ നിശ്ചയവും നടത്തിയിരുന്നു. എന്നാൽ പിന്നീട് തൃഷ അതിൽ നിന്നും പിന്മാറുകയാണ് ഉണ്ടായത്. അതിനു കാരണമായി പറയപ്പെടുന്നത് ഭാവിവരൻ വിവാഹത്തിനു ശേഷം അഭിനയിക്കാൻ പാടില്ല എന്ന നിബന്ധന വെച്ചു എന്നതാണ്. തൃഷയെ പറ്റിയുള്ള ആദ്യ പ്രണയ ഗോസിപ്പ് വന്നത് ചിമ്പുവുമായിട്ടുള്ളതായിരുന്നു. വിണ്ണൈത്താണ്ടി വരുവായ എന്ന സൂപ്പർ ഹിറ്റ് മൂവിയിലെ ഇവരുടെ കോമ്പിനേഷൻ നല്ലതുപോലെ വർക്കഔട്ട് ആയിരുന്നു. അതിനുപിന്നാലെ ഇവർ തമ്മിലുള്ള അടുപ്പത്തെ കുറിച്ചുള്ള പല പ്രണയഗോസിപ്പുകളും ഉണ്ടായി. എന്നാൽ ഇതെക്കുറിച്ച് തൃഷ പറയുന്നത് ഞങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമായിരുന്നു ഈ കേൾക്കുന്നതൊന്നും സത്യമല്ല എന്നതാണ്.

പിന്നീട് ബാഹുബലിയിലെ വില്ലനായ റാണ ദഗുപാട്ടിയുമായി പ്രണയത്തിലാണെന്നുള്ള വാർത്ത വരുന്നു അപ്പോഴും തൃഷ അതിനെ നിഷേധിക്കുകയാണ് ഉണ്ടായത്. ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കൾ ആണെന്ന് മാത്രം തൃഷ പറയുന്നത് റാണ സ്ത്രീകളെ റെസ്പെക്ട് ചെയ്യുന്ന ആളാണെന്നും നല്ല പെരുമാറ്റമുള്ള ഒരു ജെന്റിൽമാൻ ആണെന്നുമാണ്. എന്നാൽ റാണ വെളിപ്പെടുത്തിയിരുന്നത് ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആയിരുന്നു എന്നാണ്. എന്തായാലും ആ പ്രണയവും പൂവണിഞ്ഞില്ല

ലിയോ എന്ന ചിത്രത്തിലെ അഭിനയത്തോടുകൂടിയാണ് അവർ തമ്മിലുള്ള സ്നേഹത്തിന്റെ ആഴത്തിന് അതായത് ലവ് കെമിസ്ട്രിയിൽ വലിയ മാറ്റങ്ങൾ സംഭവിച്ചത്. അവരുടെ സ്വകാര്യ ജീവിതം കൂടുതലും ചർച്ചയാകാൻ കാരണം വിജയ് ഒരു രാഷ്‌ട്രീയക്കാരനായി മാറിയതുകൊണ്ടാണ്. ഇവിടെ ഇപ്പോൾ വിജയ് എന്ന് പറയുന്ന നടൻ തന്റെ കഠിനാധ്വാനത്തിലൂടെ കെട്ടിപ്പൊക്കിയ സാമ്രാജ്യങ്ങൾ ആദ്യം സിനിമയും പിന്നീട് രാഷ്‌ട്രീയവുമാണ് .ഈ സാമ്രാജ്യങ്ങൾ ഇപ്പോൾ ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴാൻ തുടങ്ങിയിരിക്കുന്നു .അതിനു കാരണമായി പറയുന്നത് ഒരു പെണ്ണുമായുള്ള അവിഹിത ബന്ധവും താൻ എന്ത് ചെയ്താലും തന്റെ രസികർ അംഗീകരിച്ചുകൊള്ളും എന്ന വിചാരമാണ് വിജയ്‌ക്കുള്ളത്. ആ വിചാരത്തെ എല്ലാം പൊളിച്ചടുക്കുകയാണ് വിജയയുടെ ഭാര്യ സംഗീതയും മകൻ സഞ്ജയും. ഇതിൻറെ ക്ലൈമാക്സിനായി നമ്മൾ കാത്തിരുന്നേ പറ്റൂ’.

Tags: tamil movieactor vijayTrishaSangeethaLatest newsAlappy ashraf
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വനിതാ ഇന്‍സ്പെക്ടര്‍ ശിവാനി ഛൗധരി (ഇടത്ത്)
India

അഭിജിത് ദീപ്കെയുടെയും ,സൗരവിന്റെയും ധൂര്‍ത്ത് കണ്ട് സോനം വാങ്ചുകിന് മനസ്സ് മടത്തുന്നുവെന്ന് ഇന്‍സ്പെക്ടര്‍ ശിവാനി ചൗധരി

തുക്കാറാം ഓംബ്ലെ എന്ന പൊലീസുകാരന്‍ (വലത്ത്)
India

തുക്കാറാം ഓംബ്ലെ….നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ സോണിയാഗാന്ധിയും കൂട്ടരും മുംബൈ ഭീകരാക്രമണം ആര്‍എസ്എസിന്റെ തലയില്‍ കെട്ടിവെച്ചേനെ…

India

നീറ്റ് പരീക്ഷയില്‍ ഒന്നും രണ്ടും മൂന്നും റാങ്കുകാര്‍ മിടുമിടുക്കര്‍, കുറ്റമറ്റ നീറ്റ് പരീക്ഷ കയ്യടി നേടുമ്പോള്‍

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

ഞാന്‍ മോദിയെ ആരാധിക്കുന്ന മനുഷ്യനാണ്, ഉള്ളില്‍ ബിജെപി അനുഭാവിയുമാണ്…പഴയകാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

കവിത: ഉപ്പുചാലിലെ പെണ്‍രേഖകള്‍

‘ഇന്ത്യ വ്യോമാക്രമണം നടത്താതെ പാകിസ്ഥാനികളെ കൊല്ലുന്നു’ ; സിന്ധു നദീജല കരാർ നിർത്തിവച്ചതിൽ ഭയന്ന് വിറച്ച് പാകിസ്ഥാൻ എംപിമാർ 

കോൺഗ്രസ്സിലെ കുട്ടിനേതാക്കളോടാണ്; മിണ്ടിപ്പോകരുത്, കെപിസിസി പറയുന്നു

സ്വാമി കൃഷ്ണമയാനന്ദ തീര്‍ത്ഥപാദര്‍: നൃത്തം ചെയ്യുന്ന സംന്യാസി

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

ലോകകപ്പ് ട്രോഫി: അറിയേണ്ടതെല്ലാം…

യമാലിനെ നേരിടുന്നത് ക്രിഡിറ്റ്: മെസി

ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച കേസില്‍ സിപിഎം സസ്പെൻഡ് ചെയ്ത പഞ്ചായത്തംഗം രാജിവെച്ചു

അര്‍ജന്റീന- സ്‌പെയിന്‍: തന്ത്രങ്ങളുടെ ആശാന്മാര്‍

എല്‍ നിനോ ശക്തം; കേരളത്തില്‍ കാലവര്‍ഷവും തുലാമഴയും കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.