Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ ബാങ്കിംഗ് മുഖം മാറ്റാന്‍ മോദി സര്‍ക്കാര്‍; ജപ്പാന്‍ ബാങ്ക് യെസ് ബാങ്കില്‍ ഓഹരി വാങ്ങുന്നത് ഏഷ്യ-മിഡില്‍ ഈസ്റ്റ് നിക്ഷേപകരെ ആകര്‍ഷിക്കും

ജപ്പാനിലെ ബാങ്കായ സുമിടോമോ മിത് സൂയി ഇന്ത്യയിലെ യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരി ഏറ്റെടുത്താല്‍ അത് ഇന്ത്യയിലെ ബാങ്കിംഗിന്റെ മുഖച്ഛായ മാറുന്നതിന് തുടക്കമാവും. 2047ല്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റാന്‍ മോദി സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യയുടെ ബാങ്കിംഗ് രംഗവും മാറിയേ തീരൂ.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Jul 1, 2025, 06:02 pm IST
inIndia, Business
സുമിടോമോ മിത് സൂയി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പിന് പിന്നിലെ ജപ്പാന്‍ ഡയറക്ടര്‍മാര്‍ (ഇടത്ത്) ഫിച്ച് റേറ്റിംഗ്സ് (വലത്ത്)

മുംബൈ: ജപ്പാനിലെ ബാങ്കായ സുമിടോമോ മിത് സൂയി ഇന്ത്യയിലെ യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരി ഏറ്റെടുത്താല്‍ അത് ഇന്ത്യയിലെ ബാങ്കിംഗിന്റെ മുഖച്ഛായ മാറുന്നതിന് തുടക്കമാവും. 2047ല്‍ ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കി മാറ്റാന്‍ മോദി സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ ഇന്ത്യയുടെ ബാങ്കിംഗ് രംഗവും മാറിയേ തീരൂ.

അവിടേക്ക് ശരിക്കും ബഹുരാഷ്‌ട്രസാന്നിധ്യമുള്ള ബാങ്കുകള്‍ എത്തുന്നതോടെ കൂടുതല്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സാധിക്കും എന്നാണ് കണക്ക് കൂട്ടല്‍. ഉദാഹരണത്തിന് ജപ്പാനിലെ സുമിടോമോ മിത് സൂയി ബാങ്ക് എത്തുമ്പോള്‍ ഇന്ത്യയില്‍ പണം നിക്ഷേപിക്കാന്‍ ഉറ്റുനോക്കുന്ന വമ്പന്‍ നിക്ഷേപകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ സാധിക്കും. വിശ്വാസ്യതയുള്ള ബാങ്കിംഗ് സ്ഥാപനങ്ങള്‍ എത്തുന്നതോടെ ഏഷ്യയിലേയും മിഡില്‍ ഈസ്റ്റിലേയും വമ്പന്‍ നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ് ഇന്ത്യ കണക്കുകൂട്ടുന്നത്.

സുമിടോമോ മിത്സൂയി ഫിനാന്‍ഷ്യല്‍ കോര്‍പറേഷന്റെ നിയന്ത്രണത്തിലുള്ള ബഹുരാഷ്‌ട്ര ബാങ്കാണ് സുമിടോമോ മിത് സൂയി ബാങ്ക്. ഇതിനെ എസ് എംബിസി ഗ്രൂപ്പ് എന്നും വിളിക്കും. ജപ്പാനിലെ ടോക്യോയിലെ ചിയോഡയിലാണ് എസ്എംബിസിയുടെ ആസ്ഥാനം. ജപ്പാനിലെ രണ്ടാമത്തെ ഏറ്റവും വലിയ ബാങ്കിംഗ് ഗ്രൂപ്പായ എസ് എംബിസിയ്‌ക്ക് 2024 ഡിസംബറിലെ കണക്ക് പ്രകാരം 2 ലക്ഷം കോടി ഡോളര്‍ ആസ്തിയുണ്ട്.

യെസ് ബാങ്ക് സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മറ്റ് ഏഴ് ബാങ്കുകളും യെസ് ബാങ്കിന്റെ 20 ശതമാനത്തോളം ഓഹരികള്‍ വാങ്ങിയിരുന്നു. ഒരു ബാങ്കും ഇന്ത്യയില്‍ പരാജയപ്പെടരുത് എന്ന ദൃഢതീരുമാനം മോദി സര്‍ക്കാരിനുണ്ട്. കാരണം ബാങ്ക് പരാജയപ്പെട്ടാല്‍ ഇന്ത്യയുടെ ബാങ്കിംഗ് ഘടനയുടെ ദൗര്‍‍ബല്യം ലോകമാകെ വെളിപ്പെടും. അത് ഒഴിവാക്കാന്‍ എന്ത് വിട്ടുവീഴ്ചയും ചെയ്യാന്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ്വ് ബാങ്കും ഒരുക്കമാണ്. ബാങ്കുകളില്‍ പണലഭ്യത കുറഞ്ഞപ്പോള്‍ കോടികളുടെ ഇന്ത്യന്‍ കറന്‍സി ഈയിടെ റിസര്‍വ്വ് ബാങ്ക് പമ്പ് ചെയ്തത് ബാങ്കുകളെ ശക്തിപ്പെടുത്താനാണ്.

ജപ്പാന്‍ ബാങ്ക് എത്തിയാല്‍ കൂടുതല്‍ നിക്ഷേപം ഇന്ത്യയില്‍ ഒഴുകിയെത്തുമെന്ന് ഫിച്ച്

യെസ് ബാങ്കിന്റെ കൂടുതല്‍ ഓഹരികള്‍ ഏറ്റെടുക്കലിന് ലഭ്യമാണെങ്കിലും വെറും 20 ശതമാനം ഓഹരികള്‍ മാത്രമേ ജപ്പാന്‍ ബാങ്കായ എസ് എംബിസി ഇപ്പോള്‍ വാങ്ങുന്നുള്ളൂ. ഇതിനായി ഇപ്പോള്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അനുമതി തേടിയിരിക്കുകയാണ്. ഈ ഏറ്റെടുക്കലിന് പിന്നില്‍ മത്സരക്ഷമതയോ, മറ്റേതെങ്കിലും ഇന്ത്യന്‍ ബാങ്കുകളുടെ താല്‍പര്യങ്ങള്‍ ഹനിക്കപ്പെടുകയോ ഇല്ലെന്ന് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ ഏറ്റെടുക്കല്‍ നടക്കും. ഈ ഡീല്‍ നടന്നാല്‍ ഇന്ത്യയിലേക്ക് കൂടുതല്‍ വിദേശനിക്ഷേപങ്ങള്‍ ഒഴുകിയെത്തുമെന്ന് അന്താരാഷ്‌ട്ര റേറ്റിംഗ് ഏജന്‍സിയായ ഫിച്ച് പറയുന്നു. 20 ശതമാനം ഓഹരികള്‍ 13,482 കോടി രൂപയ്‌ക്ക് ഏറ്റെടുക്കുക എന്നത് ഇന്ത്യയ്‌ക്ക് പുറത്തുനിന്നുള്ള ഒരു ധനകാര്യസ്ഥാപനം നടത്തുന്ന ഏറ്റവും വലിയ ധനകാര്യ ഏറ്റെടുക്കല്‍ ഇടപാടാണ്. ബാങ്കുകളില്‍ 26 ശതമാനം നിക്ഷേപമുള്ളവര്‍ക്ക് മാത്രമാണ് വോട്ടിംഗ് അവകാശം ലഭിക്കുകയുള്ളൂ എന്നതാണ് ഇന്ത്യയുടെ വിദേശനിക്ഷേപകരുടെ മേലുള്ള നയം. അതുപോലെ ധനകാര്യസ്ഥാപനങ്ങള്‍ ഇന്ത്യന്‍ ബാങ്കില്‍ 15 ശതമാനം ഓഹരികള്‍ വാങ്ങിയാലും അവര്‍ക്ക് വോട്ടിംഗ് അവകാശം ലഭിക്കും.

യെസ് ബാങ്കില്‍ 20 ശതമാനം മാത്രമാണ് ഇപ്പോള്‍ സുമിതോമോ മിത് സൂയി ബാങ്ക് വാങ്ങാന്‍ ഉദ്ദേശിക്കുന്നത്. ഇതിന് ശേഷം അവര്‍ ഓപ്പണ്‍ ഓഫറിലൂടെ കൂടുതല്‍ യെസ് ബാങ്ക് ഓഹരികള്‍ വാങ്ങിയേക്കും. ഓഹരി 26 ശതമാനമായി ഉയര്‍ത്തിയാല്‍ വോട്ടവകാശം ലഭിക്കുമെന്നതിനാലാണിത്. ഈ സ്ഥിതി വന്നാല്‍ കൂടുതല്‍ ധനകാര്യമേഖലയിലെ നിക്ഷേപകര്‍ ഇന്ത്യയിലെ ബാങ്കിംഗ് മേഖലയിലേക്ക് കടന്നുവരാന്‍ സാധ്യതയുണ്ടെന്ന് ഫിച്ച് റേറ്റിംഗ്സ് വിലയിരുത്തുന്നു. ഇതോടെ ഇന്ത്യയുടെ മധ്യനിര ബാങ്കുകളില്‍ നിക്ഷപിക്കാന്‍ കൂടുതല്‍ വിദേശസ്ഥാപനങ്ങള്‍ എത്താന്‍ സാധ്യതയുണ്ട്. നല്ല പ്രകടനവും മാനേജ്മെന്‍റും ഉള്ള സുതാര്യമായ വിദേശകമ്പനികള്‍ ഇന്ത്യയുടെ ബാങ്കിംഗ് മേഖലയിലേക്ക് കടന്നുവരുന്നതില്‍ റിസര്‍വ്വ് ബാങ്കിന് സന്തോഷമാണുള്ളത്. കാരണം അത് ഇന്ത്യയുടെ ധനകാര്യമേഖലയെ കൂടുതല്‍ ശക്തവും ആകര്‍ഷകവും ആക്കിമാറ്റും.

 

 

 

Tags: SumitomoJapan bankAsian investorsYes BankReserve BankIndian economyFitch ratingsIndian BankingSumitomo Mistsui Banking Corporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പുതിയ വാര്‍ത്തകള്‍

ചോദ്യങ്ങളുണ്ടാവണം, സംവാദവും: ദത്താത്രേയ ഹൊസബാളെ

ചിറയിന്‍കീഴ് കയ്യാങ്കളി:രമ്യ ഹരിദാസിനും സജിത്ത് മുട്ടപ്പാലത്തിനും താക്കീത്,രമ്യയെ സംരക്ഷിച്ച് സമവായത്തിന് കോണ്‍ഗ്രസ്

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

സർക്കാർ മാറിയെന്നേയുള്ളൂ, ശബരിമലയ്‌ക്ക് എന്ത് കിട്ടി; കേരള സർക്കാരിനെക്കൊണ്ട് പറ്റുന്നില്ലെങ്കിൽ കേന്ദ്രത്തിന് വിട്ടുകൊടുക്കുക: അനൂപ് ആൻ്റണി

ആരാണ് തനിക്ക് ഈ സ്പോൺസർഷിപ്പ് നൽകുന്നതെന്ന് മുഖ്യമന്ത്രി തുറന്ന് പറയണം; മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും ആർത്തിയെന്നും കെ. സുരേന്ദ്രൻ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ശ്രീലങ്കയെ 147 റൺസിന് തകർത്ത് വനിതാ ക്രിക്കറ്റ് ടീം

ഏഷ്യന്‍ ഗെയിംസില്‍ നീന്തല്‍ താരമായി മകന്റെ അരങ്ങേറ്റം; അഭിമാനത്തോടെ ആര്‍. മാധവന്‍

സൂപ്പര്‍ ലീഗ് കേരള മൂന്നാം സീസണ്‍ പ്രഖ്യാപനം സൂപ്പര്‍ ലീഗ് കേരള ഡയറക്ടറും സിഇഒയുമായ മാത്യു ജോസഫും മാനേജിങ് ഡയറക്ടര്‍ ഫിറോസ് മീരാനും വാര്‍ത്താസമ്മേളനത്തില്‍

സൂപ്പര്‍ ലീഗ് കേരള ഇനി വേറേ ലെവല്‍; ഇത്തവണ സമനില കളികളില്ല, ലീഗ് ഘട്ടത്തില്‍ എല്ലാ കളികളിലും ഷൂട്ടൗട്ട്

നാളെയാണ് ആ അപൂര്‍വ്വ പ്രതിഭാസം ‘വിഷുവം ദര്‍ശനം’; പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ വാതിലുകളിലൂടെ കടന്ന് സൂര്യരശ്മികള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.