Kerala

സൂംബ വിവാദം അനാവശ്യം, എല്ലാത്തിലും മതവും ജാതിയും കയറ്റുന്നു: കെഎന്‍എം

പൊതു സമൂഹത്തില്‍ ആശയകുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്

Published by

കോഴിക്കോട് :സൂംബ വിവാദം അനാവശ്യമെന്നും എല്ലാത്തിലും മതവും ജാതിയും കയറ്റുകയാണെന്നും കെഎന്‍എം സംസ്ഥാന അധ്യക്ഷന്‍ അബ്ദുള്ള കോയ മഅ്ദനി.കാഴ്ചപ്പാടിന്റെ പ്രശ്‌നമാണിതെന്നും മതപരമായും വര്‍ഗീയമായും ചേരിതിരിവ് ഉണ്ടാക്കുന്ന ചര്‍ച്ചയാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പര്‍വ്വതികരിക്കേണ്ട വിഷയം ഇല്ല.വിമര്‍ശിക്കുന്നവരുടെത് അപകടരമായ സമീപനമാണെന്ന് അബ്ദുള്ള കോയ മഅ്ദനി പറഞ്ഞു.ഇത്തരം വിഷയങ്ങളില്‍ പ്രവാചകനെയോ ദര്‍ശനങ്ങളെയോ കൂട്ടുപിടിച്ചത് ഖേദകരമാണ്.

പൊതു സമൂഹത്തില്‍ ആശയകുഴപ്പം ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. പ്രയോഗിക സമീപനം ആണ് വേണ്ടത്.സ്‌കൂള്‍ യൂണിഫോമിനെ എല്ലാവരും അംഗീകരിക്കുന്നു. ആ സ്‌കൂള്‍ യൂണിഫോമിലാണ് ഇത് ചെയ്യുന്നത്. വിവേകത്തോടെ പെരുമാറണമായിരുന്നു-അബ്ദുള്ള കോയ മദനി കൂട്ടിച്ചേര്‍ത്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by