Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വയ്‌ക്കൂ: രാജീവ് ചന്ദ്രശേഖര്‍

ഭാരതമാതാവിന് എതിരെ പറയുക, ആര്‍എസ്എസിനെതിരെ പറയുക എന്നതാണ് അവരുടെ പുതിയ തന്ത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2025, 08:53 pm IST
in Kerala, Thrissur

തൃശൂര്‍: വികസിത കേരളം എന്ന കാഴ്ചപ്പാട് മാത്രമേ ബിജെപി മുന്നോട്ട് വെയ്‌ക്കൂ എന്നും ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള എല്‍ഡിഎഫ്- യുഡിഎഫ് ശ്രമങ്ങളെ ശക്തമായി എതിര്‍ക്കുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. നിയമസഭാ തെരഞ്ഞെടുപ്പു വരെയുള്ള അടുത്ത എട്ടുമാസവും ഇരു മുന്നണികളും വികസന രാഷ്‌ട്രീയം പറയില്ലെന്നും ഒരു സമുദായത്തിന്റെ വോട്ട് നേടിയെടുക്കാനാണ് അവരുടെ ശ്രമമെന്നും ബിജെപി അധ്യക്ഷന്‍ പറഞ്ഞു. ഭാരതമാതാവിന് എതിരെ പറയുക, ആര്‍എസ്എസിനെതിരെ പറയുക എന്നതാണ് അവരുടെ പുതിയ തന്ത്രം. ആ കുഴിയില്‍ വീഴാന്‍ ബിജെപി തയാറല്ല. ബിജെപിയുടേയും എന്‍ഡിഎയുടേയും വികസിത കേരളം എന്ന കാഴ്ചപ്പാടുമാത്രമേ ഞങ്ങള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെയ്‌ക്കൂ. തൃശൂരില്‍ ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.

ഇടതുപക്ഷവും യുഡിഎഫും കേരളത്തില്‍ നടപ്പാക്കാന്‍ പോകുന്നത് അപകട രാഷ്‌ട്രീയമാണ്. അ(അഴിമതി), പ (പ്രീണനം), ക (കള്ളം) ടം (കടം) എന്നിവയാണ് പിണറായി സര്‍ക്കാരിന്റെ രാഷ്‌ട്രീയം. കടം വാങ്ങിച്ചു ജീവിക്കുന്ന സര്‍ക്കാരാണ് കേരളത്തിലെ പിണറായിവിജയന്റെ നേതൃത്വത്തിലുള്ളത്. കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടക, തെലങ്കാന, ഹിമാചല്‍ സര്‍ക്കാരുകളുടെ അവസ്ഥയും മറിച്ചല്ല. യുപിഎ സര്‍ക്കാരിന്റെ പത്തുവര്‍ഷക്കാലം രാജ്യത്ത് നടന്ന അഴിമതികള്‍ നമുക്കോര്‍മ്മയുണ്ട്. നിക്ഷേപങ്ങളില്ലാത്ത, തൊഴിലില്ലായ്‌മ നിരക്ക് ഉയര്‍ന്ന, വിലയക്കയറ്റം കൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയ യുപിഎ ഭരണത്തെ ജനങ്ങള്‍ വലിച്ചെറിഞ്ഞതാണ്. സമാനമായ അവസ്ഥയാണ് കേരളത്തിലുമുള്ളത്. ഇത്തരത്തില്‍ ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഭാരതാംബ വിവാദവുമായി സിപിഎം രംഗത്തുള്ളത്. സാമ്പത്തിക രംഗത്തെ കെടുകാര്യസ്ഥതയും പ്രീണന രാഷ്‌ട്രീയവും വികസന മുരടിപ്പും മാത്രമേ ബിജെപി മുന്നോട്ട് വെയ്‌ക്കൂ. ജനശ്രദ്ധ തിരിക്കാനുള്ള ശ്രമങ്ങളെ തുറന്നുകാട്ടും.

ജനങ്ങളെ ഭയപ്പെടുത്തി, ന്യൂനപക്ഷ സമൂഹങ്ങളെ ഭയപ്പെടുത്തി തെരഞ്ഞെടുപ്പ് വിജയിക്കുക എന്ന യുഡിഎഫ് തന്ത്രത്തെപ്പറ്റി ബിജെപി മുന്നറിയിപ്പ് നല്‍കുകയാണ്. നിലമ്പൂരില്‍ കണ്ടതും അതു തന്നെയാണ്. ബിജെപിയും എന്‍ഡിഎയും നിലമ്പൂരില്‍ മുന്നോട്ട് വെച്ചത് വികസനം എന്ന കാഴ്ചപ്പാടാണ്. എന്നാല്‍ ഇടതുപക്ഷവും യുഡിഎഫും നിലമ്പൂരില്‍ ചെയ്തത് മതസാമുദായിക ശക്തികളെ പ്രീണിപ്പിച്ചുകൂടെനിര്‍ത്തി വിജയിക്കാനുള്ള ശ്രമം മാത്രമാണ്. കോണ്‍ഗ്രസ് ജമാഅത്തെ ഇസ്ലാമിയെയും ഇടതുപക്ഷം പിഡിപിയെയും കൂടെക്കൂട്ടി. നിലമ്പൂരില്‍ വിജയിച്ചത് ആര്യാടന്‍ ഷൗക്കത്താണോ? ജമാഅത്തെ ഇസ്ലാമിയാണ് അവിടെ വിജയിച്ചത്. ഇടതുപക്ഷത്തിന്റെ വോട്ട് വിഭജിച്ചുപോയതോടെയാണ് യുഡിഎഫിന് വിജയിക്കാനായത്. യുഡിഎഫിന് വിജയിക്കണമെങ്കില്‍ സംസ്ഥാനത്ത് 26-27 സീറ്റുകള്‍ കൂടി നേടേണ്ടതുണ്ട്. അതവര്‍ക്ക് നിലവിലെ സാഹചര്യത്തില്‍ ലഭിക്കില്ല.

ജമാഅത്തെ ഇസ്ലാമിയുടെ പരിപാടികള്‍ നിലമ്പൂരില്‍ വിജയിച്ചേക്കാം, എന്നാല്‍ മറ്റൊരിടത്തും അതു നടക്കില്ല. 2026ല്‍ യുഡിഎഫ് വിജയിക്കും എന്നത് സ്വപ്നം മാത്രം. ഓരോ തദ്ദേശ സ്വയംഭരണ മേഖലകളിലെയും വികസന പദ്ധതികളും യുവാക്കള്‍ക്ക് വേണ്ട ആവശ്യങ്ങളും ബിജെപി ഉന്നയിക്കും. ബിജെപിയുടെ വികസിത കേരളം എന്ന കാഴ്ചപ്പാട് ജനങ്ങള്‍ സ്വീകരിച്ച് പാര്‍ട്ടിയെ വിജയിപ്പിക്കുമെന്നുറപ്പാണ്- രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗങ്ങളായ കുമ്മനം രാജശേഖരന്‍, പി.കെ കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ എ എന്‍ രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എംടി രമേശ്, അഡ്വ പി സുധീര്‍, സി കൃഷ്ണകുമാര്‍, സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ്, തൃശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബ്, നിലമ്പൂര്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ മോഹന്‍ ജോര്‍ജ്ജ് എന്നിവര്‍ പ്രസംഗിച്ചു.

 

Tags: Vikasit KeralabjpRajeev ChandrasekharNDAdevelopmentLDFUDF
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)
Kerala

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.