Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സുരക്ഷയുടെ കാര്യത്തില്‍ നാം സ്വ നിര്‍ഭരമാകണം; സൈന്യവും സര്‍ക്കാരും ഭരണകൂടവും സമാജികശക്തിയും കൈകോര്‍ക്കണം: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2025, 04:28 pm IST
inIndia

നാഗ്പൂര്‍: സുരക്ഷയുടെ കാര്യത്തില്‍ രാഷ്‌ട്രം സ്വയാശ്രിതമാകണമെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സൈന്യവും സര്‍ക്കാരും ഭരണകൂടവും സമാജികശക്തിയും കൈകോര്‍ക്കണം. പഹല്‍ഗാമിലെ ഭീകരാക്രമണത്തിനുശേഷം സ്വീകരിച്ച നടപടികള്‍ രാജ്യത്തിന്റെ പ്രതിരോധ, പ്രതിരോധ ഗവേഷണ ശക്തി അടയാളപ്പെടുത്തി. ഭരണകൂടത്തിന്റെ ദൃഢനിശ്ചയവും ഇക്കാര്യത്തില്‍ പ്രകടമായി, സര്‍സംഘചാലക് പറഞ്ഞു. നാഗ്പൂരില്‍ സമാപിച്ച ആര്‍എസ്എസ് കാര്യകര്‍ത്താ വികാസ് വര്‍ഗ് ദ്വിതീയയുടെ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പഹല്‍ഗാമിലെ ക്രൂരതയെത്തുടര്‍ന്ന് രാജ്യമെമ്പാടും രോഷം അലയടിച്ചു. കുറ്റവാളികള്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് ജനങ്ങള്‍ പ്രതീക്ഷിച്ചു. എല്ലാവരിലും അഭൂതപൂര്‍വമായ ഐക്യം ദൃശ്യമായി. രാഷ്‌ട്രീയ വ്യത്യാസങ്ങള്‍ മറന്ന് എല്ലാവരും സഹകരണത്തിന്റെ കരം നീട്ടി. ദേശസ്നേഹം അലയടിച്ചപ്പോള്‍ ഭിന്നതകള്‍ പോയിമറഞ്ഞു. ഈ അന്തരീക്ഷം നിലനില്‍ക്കണം. എന്നാല്‍ പ്രശ്‌നങ്ങള്‍ അവസാനിച്ചിട്ടില്ല, പ്രതിസന്ധി തുടരുകയാണ്. സങ്കീര്‍ണതകള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ അവസാനിപ്പിച്ചിട്ടില്ല. ദ്വിരാഷ്‌ട്ര സിദ്ധാന്തത്തിന്റെ പ്രേതം ഇപ്പോഴും ഉണ്ട്. ഭീകരതയുടെയും സൈബര്‍ പോരിന്റെയും അടിസ്ഥാനത്തില്‍ അവര്‍ നിഴല്‍യുദ്ധം തുടരുകയാണ്. ലോകത്തിലെ മറ്റ് രാജ്യങ്ങളും ഈ സന്ദര്‍ഭത്തില്‍ പരീക്ഷിക്കപ്പെടുന്നു. സത്യത്തോടൊപ്പം ആരാണ് നിലകൊള്ളുന്നതെന്നതും വിഷയമാണ്, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു.

രാജ്യത്തുണ്ടാകുന്ന വിഷമങ്ങള്‍ പരിഹരിക്കാന്‍ സാമൂഹിക ഐക്യം അനിവാര്യമാണ്. നമ്മുടേത് വൈവിധ്യങ്ങളുടെ രാജ്യമാണ്. നിരവധി പ്രശ്നങ്ങളുമുണ്ട്. ഒരാളുടെ പ്രശ്നം പലപ്പോഴും മറ്റൊരാള്‍ക്ക് അറിയണമെന്നില്ല. എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ കാരണം തീരുമാനങ്ങള്‍ എടുക്കുന്നത് ബുദ്ധിമുട്ടായിത്തീരുന്നു. എന്നാല്‍പ്പോലും, സമൂഹത്തില്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കണം. സൗഹാര്‍ദ്ദം നിലനിര്‍ത്തണം. അനാവശ്യചര്‍ച്ചകള്‍ ഉണ്ടാകരുത്. നിയമം കൈയിലെടുക്കാനുള്ള ശ്രമങ്ങള്‍ ഉചിതമല്ല. സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കായി സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്നവരുടെ കെണിയില്‍ കുടുങ്ങരുത്. സൗഹാര്‍ദ്ദവും സഹകരണവും നല്ല ചിന്തകളും ഉണ്ടായിരിക്കണം. നമ്മുടെ വേരുകള്‍ ഏകാത്മകതയിലാണ്. വിവിധതയിലെ ഏകതയാണ് ഭാരതത്തിന്റെ യഥാര്‍ത്ഥ ധര്‍മ്മം. നമ്മുടെ മൂല്യവ്യവസ്ഥ ഒന്നാണ്. പൂര്‍വ്വികര്‍ ഒന്നാണ്. വാസ്തവത്തില്‍, ലോകം മുഴുവന്‍, മനുഷ്യസമൂഹമാകെ ഒന്നാണ്, മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.

വികസനവും പരിസ്ഥിതിയും ഒരുമിച്ച് നിലനില്‍ക്കണം. ഗോത്രവര്‍ഗജനത നമ്മുടെ ഭാഗമാണ്, സഹോദരരാണ്. അവരുടെ പ്രശ്‌നങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധ ഉണ്ടാവണം. സര്‍ക്കാര്‍ ആ ജോലി നിര്‍വഹിക്കണം, വിധ സംഘടനകള്‍ വഴി, വനവാസി മേഖലകളില്‍ സ്വയംസേവകര്‍കര്‍ ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്, സര്‍സംഘചാലക് പറഞ്ഞു.

ബലപ്രയോഗത്തിലൂടെ, പ്രലോഭനങ്ങളിലൂടെ, വഞ്ചനയിലൂടെയുയുള്ള മതംമാറ്റം ആക്രമണമാണ്. നമ്മള്‍ ഒരു വിഭാഗത്തിനും എതിരല്ല. നിര്‍ബന്ധിതമായി മതം മാറ്റപ്പെട്ടവര്‍ സ്വധര്‍മ്മത്തിലേക്ക് മടങ്ങാനാഗ്രഹിക്കുന്നെങ്കില്‍ അത് സ്വാഗതാര്‍ഹമാണെന്ന് സര്‍സംഘചാലക് ഓര്‍മ്മിപ്പിച്ചു.

നിര്‍ബന്ധിത മതംമാറ്റവും നക്‌സലിസവുമാണ് വനവാസി സമൂഹം നേരിടുന്ന പ്രധാന പ്രശ്‌നങ്ങളെന്നും സമാജശക്തിയുടെ ബലത്തില്‍ ഈ പ്രശ്‌നങ്ങള്‍ ഒരുമിച്ച് അവസാനിപ്പിക്കാന്‍ സംഘത്തിന് സാധിക്കുമെന്നും പരിപാടിയില്‍ മുഖ്യാതിഥിയായ മുന്‍ കേന്ദ്രമന്ത്രിയും വനവാസി അവകാശ പ്രവര്‍ത്തകനുമായ അരവിന്ദ് നേതം പറഞ്ഞു. നക്‌സലിസം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നാല്‍ അത് വേരുകളില്‍ നിന്ന് ഉന്മൂലനം ചെയ്യണം. ഉദാരവല്‍ക്കരണവും വ്യവസായവല്‍ക്കരണവും കാരണം, വനവാസികളുടെ കുടിയിറക്കം തുടരുന്നു. ജലം, ഭൂമി, വനങ്ങള്‍ എന്നിവയെ ഇത് അപകടത്തിലാക്കുന്നു. വികസനത്തില്‍ വനവാസികളുടെ പങ്ക് നിശ്ചയിക്കണം. ഭൂമി ഏറ്റെടുക്കുന്നതിനുപകരം ഭൂമി പാട്ടത്തിന് എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

വിദര്‍ഭ പ്രാന്ത സംഘചാലക് ദീപക് തംഷെട്ടിവാര്‍, വര്‍ഗ് സര്‍വാധികാരി സമീര്‍ കുമാര്‍ മഹന്തി, നാഗ്പൂര്‍ മഹാനഗര്‍ സംഘചാലക് രാജേഷ് ലോയ എന്നിവര്‍ വേദിയില്‍ ഉണ്ടായിരുന്നു. മെയ് 12ന് ആരംഭിച്ച കാര്യകര്‍ത്താ വികാസ് വര്‍ഗില്‍ 840 ശിക്ഷാര്‍ത്ഥികളും 118 ശിക്ഷകരും പങ്കെടുത്തു. കേരളം ഉള്‍പ്പെടുന്ന ദക്ഷിണക്ഷേത്രത്തില്‍ നിന്ന് 178 പ്രവര്‍ത്തകരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്.

Tags: terrorist attackPahalgamBharathamSecurityRSSDR. Mohan bhagavath
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

News

ജൻസികൾ ദേശവിരുദ്ധരല്ല, അവരുടെ പ്രതിഷേധം സംവിധാനം തിരുത്താനാകണം: ഡോ.മോഹൻ ഭാഗവത്

India

തഹാവൂർ റാണയടക്കം തിരികെയെത്തി , എത്ര വലിയ കുറ്റവാളിയായാലും ലോകത്തിന്റെ ഏത് കോണിലൊളിച്ചാലും മോദി സർക്കാർ വിടാതെ പിന്തുടരും ; അമിത് ഷായുടെ മുന്നറിയിപ്പ്

India

സംഘപ്രാര്‍ത്ഥന മുന്നോട്ടുവയ്‌ക്കുന്നത് ഗീതാദര്‍ശനം: സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.