Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആരാണ് സത്യകി സവര്‍ക്കര്‍? സത്യകി സവര്‍ക്കറുടെ മാതൃപരമ്പര തേടി രാഹുല്‍ഗാന്ധി; ഹിന്ദുത്വത്തില്‍ അടിയുറച്ച സത്യകിയുടെ കുടുംബം

വീര സവര്‍ക്കറുടെ പേരമരുമകനാണ് സത്യകി സവര്‍ക്കര്‍. മഹാരാഷ്‌ട്രയിലും പൂനെയിലും ഹിന്ദുത്വപ്രവര്‍ത്തനങ്ങളുടെ മുന്‍നിരമുഖങ്ങളില്‍ ഒരാളാണ് 40കാരനായ സത്യകി സവര്‍ക്കര്‍. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന സത്യകി സവര്‍ക്കര്‍ക്ക് 19 വര്‍ഷത്തെ ഐടി അനുഭവപരിചയമുണ്ട്. പൂനെയിലെ ബലേവാഡിയില്‍ ആണ് ജോലി ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 31, 2025, 08:54 pm IST
inIndia
സത്യകി സവര്‍ക്കര്‍ (വലത്ത്) അമ്മ ഹിമാനി സവര്‍ക്കര്‍ (ഇടത്ത്)

സത്യകി സവര്‍ക്കര്‍ (വലത്ത്) അമ്മ ഹിമാനി സവര്‍ക്കര്‍ (ഇടത്ത്)

പുനെ: വീര സവര്‍ക്കറുടെ പേരമരുമകനാണ് സത്യകി സവര്‍ക്കര്‍. മഹാരാഷ്‌ട്രയിലും പൂനെയിലും ഹിന്ദുത്വപ്രവര്‍ത്തനങ്ങളുടെ മുന്‍നിരമുഖങ്ങളില്‍ ഒരാളാണ് 40കാരനായ സത്യകി സവര്‍ക്കര്‍.

സത്യകി സവര്‍ക്കറുടെ അച്ഛന്‍ അശോക് സവര്‍ക്കര്‍ ആരാണെന്നറിയാമോ? വീര സവര്‍ക്കറുടെ സഹോദരന്‍ നാരായണ ദാമോദര്‍ സവര്‍ക്കറുടെ മകന്‍. വിര സവര്‍ക്കറുടെ കാഴ്ചപ്പാടുകള്‍ ഉയര്‍ത്തിപ്പിടിച്ച നാരായണ്‍ സവര്‍ക്കറും ഒരു സ്വാതന്ത്ര്യസമര ഭടനായിരുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായ സായുധപ്പോരാട്ടത്തെ പിന്തുണച്ചിരുന്ന വ്യക്തിയായിരുന്നു നാരായണ്‍ സവര്‍ക്കര്‍. ഇതിന്റെ പേരില്‍ നാരായണ്‍ സവര്‍ക്കറും ജയില്‍ ശിക്ഷ അനുഭവിച്ചുവെന്ന് സത്യകി സവര്‍ക്കര്‍ പറയുന്നു. ലോകമാന്യ ഗംഗാധരതിലകിന്റെ കീഴില്‍ കോണ്‍ഗ്രസിലും നാരായണ്‍ സവര്‍ക്കര്‍ പ്രവര്‍ത്തിച്ചിരുന്നു. ദുര്‍ഗ വോറ ഉള്‍പ്പെടെയുള്ള വിപ്ലവകാരികളുടെ കീഴിലും നാരായണ്‍ സവര്‍ക്കര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഇന്തോ ബര്‍മ്മ പെട്രോളിയത്തില്‍ ജോലി ചെയ്ത ആളാണ് സത്യകി സവര്‍ക്കറുടെ അച്ഛന്‍ അശോക് സവര്‍ക്കര്‍. 2003ല്‍ മരിച്ചു. സത്യകി സവര്‍ക്കറുടെ അമ്മ ഹിമാനി സവര്‍ക്കര്‍ നാഥുറാം ഗോഡ് സേയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ്സേയുടെ മകളാണ്. ഹിമാനി സവര്‍ക്കര്‍ അഭിനവ് ഭാരത് എന്ന ഹിന്ദു ഗ്രൂപ്പിലെ പ്രവര്‍ത്തകയാണ്. അഭിനവ് ഭാരതിന് മേല്‍ രാഷ്‌ട്രീയ എതിരാളികള്‍ നിരവധി വ്യാജകേസുകള്‍ അടിച്ചേല്‍പിച്ചിരുന്നു. സവര്‍ക്കറെ ഉയര്‍ത്തിപ്പിടിക്കുന്നവര്‍ ചേര്‍ന്ന് 2006ല്‍ രൂപീകരിച്ച സംഘടനയാണ് അഭിനവ് ഭാരത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് 2016ലാണ് ഹിമാനി സവര്‍ക്കര്‍ മരിച്ചത്.

മൃത്യുഞ്ജയ് പ്രകാശന്‍ എന്ന പേരില്‍ സത്യകി സവര്‍ക്കറുടെ കുടുംബത്തിന് ഒരു പുസ്തകം പ്രസിദ്ധീകരിക്കുന്ന സ്ഥാപനമുണ്ട്. സത്യകിയുടെ ഭാര്യയാണ് ഈ സ്ഥാപനം ഇപ്പോള്‍ നടത്തുന്നത്. ഇവര്‍ക്ക് രണ്ട് സ്കൂള്‍വിദ്യാര്‍ത്ഥികളായ കുട്ടികളുണ്ട്.

സോഫ്റ്റ് വെയര്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന സത്യകി സവര്‍ക്കര്‍ക്ക് 19 വര്‍ഷത്തെ ഐടി അനുഭവപരിചയമുണ്ട്. പൂനെയിലെ ബലേവാഡിയില്‍ ആണ് ജോലി ചെയ്യുന്നത്.

ചെറുപ്പം മുതലേ പ്രസംഗകലയില്‍ കഴിവുണ്ടായിരുന്ന സത്യകി സവര്‍ക്കര്‍ മഹാരാഷ്ടയിലും കര്‍ണ്ണാടകയിലും നിരവധി സ്ഥലങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ട്. വീര്‍ സവര്‍ക്കറിനെതിരെ രാഹുല്‍ ഗാന്ധി ലണ്ടനില്‍ നടത്തിയ പ്രസംഗത്തില്‍ തെറ്റായതും ദ്രോഹചിന്തയോടും കൂടിയുള്ള ആരോപണങ്ങള്‍ ഉയര്‍ത്തിയെന്നാണ് സത്യകി സവര്‍ക്കര്‍ നല്‍കിയ ഹര്‍ജി.

“വീരസവര്‍ക്കര്‍ എഴുതിയ പുസ്തകത്തില്‍ താനും തന്റെ അഞ്ചാറ് സുഹൃത്തുക്കളും ചേര്‍ന്ന് ഒരു മുസ്ലിമിനെ മര്‍ദ്ദിച്ചെന്നും ആ സംഭവം പിന്നീട് തനിക്ക് ഏറെ ആഹ്ളാദമുണ്ടാക്കിയെന്ന് വീര്‍ സവര്‍ക്കര്‍ പറഞ്ഞിട്ടുണ്ടെന്നും ആണ് രാഹുല്‍ ഗാന്ധി ലണ്ടനില്‍ പ്രസംഗിച്ചത്. ഇത് ഒരു ഭീരുത്വം നിറഞ്ഞ പ്രവൃത്തിയല്ലേയെന്ന് രാഹുല്‍ ഗാന്ധി ആ പ്രസംഗത്തില്‍ ചോദിക്കുകയും ചെയ്തു. ഇത് തെറ്റാണ്. ദ്രോഹബുദ്ധിയോടെയാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറഞ്ഞത്.ഇങ്ങിനെ ഒരു പുസ്തകം വീര്‍ സവര്‍ക്കര്‍ എഴുതിയിട്ടില്ല.”- സത്യകി സവര്‍ക്കര്‍ പറയുന്നു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 500ാം വകുപ്പ് (അപകീര്‍ത്തിക്ക് നല്കുന്ന ശിക്ഷ) പ്രകാരമാണ് സത്യകി പൂനെ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്.

ഇപ്പോള്‍ സത്യകി സവര്‍ക്കറുടെ മാതൃപരമ്പരയ്‌ക്ക് നാഥുറാം ഗോഡ്സേയുമായി ബന്ധമുണ്ടെന്ന് സ്ഥാപിച്ച് ഇവരെ അപമാനിക്കാന്‍ കഴിയുമെന്നാണ് രാഹുല്‍ ഗാന്ധി കരുതുന്നത്. നാഥുറാം ഗോഡ്സെയുടെ സഹോദരന്‍ ഗോപാല്‍ ഗോഡ് സെയുടെ മകള്‍ ഹിമാനി സവര്‍ക്കറാണ് സത്യകി സവര്‍ക്കറുടെ അമ്മ.

 

Tags: NathuramGodseAbhinavBharatSatyakiSavarkardefamation caseVeer SavarkarVeersavarkar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

Article

കോണ്‍ഗ്രസുകാരും കമ്യൂണിസ്റ്റുകളും സവര്‍ക്കര്‍ ഭക്തരായിരുന്ന കാലം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍
Article

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

Editorial

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

റഷ്യന്‍ എണ്ണ: യുഎസിനെ ഭാരതം എതിര്‍പ്പ് നേരിട്ട് അറിയിക്കും

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

ഉദ്ഘാടന യോഗത്തില്‍ വന്ദേമാതരവും ദേശീയഗാനവും ആലപിച്ച എളമക്കര സരസ്വതി വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലെ വിദ്യാര്‍ത്ഥിനികള്‍ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ്ങിനൊപ്പം

നിറഞ്ഞ വേദിയില്‍ ജന്മഭൂമി രാമകഥാ കോണ്‍ക്ലേവ്; കുട്ടികളെ ചേര്‍ത്തുപിടിച്ച് രാജ്‌നാഥ് സിങ്

രാമായണത്തിന് ദേശീയബോധം വളര്‍ത്താന്‍ സാധിച്ചു: കെ.കെ. വാമനന്‍

രാമായണം മിത്തല്ല, ചരിത്രമാണ്: ഡോ. വേദ ചൈതന്യ

രാമകഥ ഏറെ ജീവിതമൂല്യങ്ങള്‍ അടങ്ങിയത്: ഡോ. സുദര്‍ശന്‍ ചിപ്ലുങ്കര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.