Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സംസ്ഥാനത്ത് വെളിച്ചെണ്ണ വില അഞ്ഞൂറിലേക്ക്; അവശ്യസാധനങ്ങളുടെ വില തൊട്ടാൽ പൊള്ളുന്ന അവസ്ഥയിൽ, മഴയ്‌ക്കൊപ്പം വിലക്കയറ്റവും രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 31, 2025, 12:31 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ നാശം വിതയ്‌ക്കുമ്പോൾ അവശ്യസാധനങ്ങളുടെ വില തൊട്ടാൽ പൊള്ളുന്ന അവസ്ഥയിലേക്ക്. മിക്ക സാധനങ്ങൾക്കും അഞ്ചു രൂപ മുതൽ പത്തു രൂപ വരെ കൂടിയിട്ടുണ്ട്. കഴിഞ്ഞ ഓണക്കാലത്തുപോലും ഇത്രയും വില കയറിയിട്ടില്ലെന്ന് ചെറുകിട വ്യാപാരികൾ പറയുന്നു.

വെളിച്ചെണ്ണ വിലയാണ് സഹിക്കാനാകാത്ത നിലയിലേക്ക് കുതിച്ചുകൊണ്ടിരിക്കുന്നത്. ഒരുലിറ്റർ വെളിച്ചെണ്ണയ്‌ക്ക് ഇപ്പോൾ 350രൂപയാണ് വില. അധികം വൈകാതെ ഇത് 500 രൂപയിലേക്ക് എത്തുമെന്നാണ് വ്യാപാരികൾ പറയുന്നത്. പച്ചത്തേങ്ങയുടെയും കൊപ്രയുടെയും വിലയിലുണ്ടായ റെക്കാഡ് വർദ്ധനവാണ് ഇതിന് കാരണം. ഒരുക്വിന്റൽ കൊപ്രയ്‌ക്ക് 21,000 രൂപയാണ് ഇപ്പോഴത്തെ വില. ഒരുകിലോ ഉണക്കത്തേങ്ങയ്‌ക്ക് 80 രൂപയാണ് ഇപ്പോൾ ചെറുകിട കച്ചവടക്കാർ വാങ്ങുന്നത്. പച്ചത്തേങ്ങ, കൊപ്ര, ഉണ്ടക്കൊപ്ര, രാജാപ്പുർ കൊപ്ര, കൊട്ടത്തേങ്ങ എന്നീ നാളികേര ഇനങ്ങളുടെയെല്ലാം വില റെക്കാഡിലെത്തി.

കഴിഞ്ഞ സെപ്റ്റംബർമുതൽ തേങ്ങവില കൂടിയത് കർഷകർക്ക് ഗുണകരമാണെങ്കിലും കൂടിയ വിലയും ആവശ്യത്തിന് തേങ്ങ കിട്ടാത്തതും നാളികേരാധിഷ്ഠിത വ്യവസായമേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. തേങ്ങ ഉൽപ്പാദനത്തിൽ മുൻപന്തിയിലുള്ള രാജ്യങ്ങൾ ആഭ്യന്തര വ്യവസായ മേഖലയെ ശക്തിപ്പെടുത്താൻ പച്ചത്തേങ്ങയുടെ കയറ്റുമതിയിൽ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണിത്. ലോകത്തെ പ്രമുഖ നാളീകേര ഉൽപ്പാദക രാജ്യമായ ഇൻഡോനേഷ്യ ആറുമാസത്തേക്കാണ് പച്ചത്തേങ്ങ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. തേങ്ങ അധിഷ്ഠിത വ്യവസായങ്ങൾക്കായി ചൈന ലോകത്ത് കിട്ടാവുന്നിടത്തുനിന്നൊക്കെ തേങ്ങ വാരിക്കൂട്ടുന്നതും വില ഉയർത്തിയിട്ടുണ്ട്.

മീൻ, ചിക്കൻ വിലയ്‌ക്കൊപ്പം പച്ചക്കറി വിലയും കയറിത്തുടങ്ങിയിട്ടുണ്ട്. സാമ്പാർ മുളകിന് (തൊണ്ടൻ മുളക്) കിലോയ്‌ക്ക് ഇപ്പോൾ എണ്ണൂറ് രൂപയാണ് വില. കഴിഞ്ഞ ഓണക്കാലത്തുപോലും ഇത്രയും വില കയറിയിട്ടില്ല. പച്ചക്കറി വാങ്ങുമ്പോൾ സൗജന്യമായി നൽകിയിരുന്ന കാരി മുളകിന് കിലോയ്‌ക്ക് ഇപ്പോൾ 60 രൂപയാണ് വില. വെട്ടുപച്ചക്കറിക്കൊപ്പം കാരിമുളക് സൗജന്യമായി നൽകുന്നത് കച്ചവടക്കാർ നിറുത്തി.

മീൻ കുറവായതോടെ ചിക്കന് ആവശ്യക്കാർ കൂടിയത് വില വർദ്ധനവിനു കാരണമായി. ജീവനോടെയുളള ഒരു കിലോ കോഴിക്ക് 155-160 രൂപയാണ് വില. ഇറച്ചിക്ക് 230-250 രൂപ കൊടുക്കണം. മീൻ കുറഞ്ഞതാണ് ചിക്കൻ വില ഇത്രയും ഉയർത്തിയതെന്നാണ് ചില വിതരണക്കാർ പറയുന്നത്. എന്നാൽ അതിനനുസരിച്ച് കോഴി കിട്ടാതായി. ഇതോടെ വില കുത്തനെ കൂടി.

മോശം കാലാവസ്ഥ കാരണം മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനാവുന്നില്ല. ഇതിനൊപ്പം കടലിൽ മീനുമില്ല. നേരത്തേ കേരളത്തിൽ മഴ കനക്കുമ്പോൾ തമിഴ്‌നാട്ടിൽ നിന്ന് മീനുകൾ എത്തിച്ചിരുന്നു. എന്നാൽ ഇപ്പോൾ അവിടെ ട്രോളിംഗ് നിരോധനമാണ്. ചെറിയ വള്ളങ്ങളിൽ മാത്രമാണ് മീൻപിടിക്കാൻ പോകുന്നത്. മഴ കാരണം ഇവർക്കും പോകാനാവുന്നില്ല. ഫലത്തിൽ പൂർണമായും മീൻ ഇല്ലാത്ത അവസ്ഥ. കനത്ത മഴയിൽ കായൽ, പുഴ മത്സ്യബന്ധനം കുറഞ്ഞതും പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു.

Tags: coconutessential commoditiesCoconut oil price
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തേങ്ങ, വെളിച്ചെണ്ണ വില ഇടിഞ്ഞു; കൊള്ള നിർത്താതെ വ്യാപാരികൾ, നടപടി എടുക്കാതെ അധികൃതർ

Kerala

തേങ്ങ പറിച്ചതിനെ ചൊല്ലി സംഘര്‍ഷം : കൂടരഞ്ഞിയില്‍ ഒരു കുടുംബത്തിലെ 4 പേര്‍ക്ക് വെട്ടേറ്റു

Kerala

ചിരട്ട കളയരുതേ, പൊന്നിന്‍ വിലയാണ്; കണ്ണീര് മാത്രം നൽകിയിരുന്ന തെങ്ങുകൃഷിയിൽ പുതിയ പ്രതീക്ഷകൾ

Kerala

കോഴിക്കോട് തേങ്ങ മോഷ്ടിക്കളെ നാട്ടുകാര്‍ പിടികൂടി

News

ദിവസവും ഉണക്ക തേങ്ങ കഴിക്കുന്നത് ഈ രോഗങ്ങളെ അകറ്റി നിർത്തും

പുതിയ വാര്‍ത്തകള്‍

കേരള കേന്ദ്ര സര്‍വകലാശാല: ഈ വര്‍ഷം മുതല്‍ എംഎസ്‌സി മൈക്രോബയോളജി പ്രോഗ്രാം

കേരള കേന്ദ്ര സര്‍വകലാശാലാ പിജി പ്രവേശനം: രജിസ്‌ട്രേഷന്‍ ആരംഭിച്ചു

മലയിടംതുരത്ത് കുടിയൊഴുപ്പിക്കൽ; പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം ജോൺ, ഇടപെട്ട് സർക്കാർ

‘ഇന്ത്യ എത്ര ഇന്ധനം ആവശ്യപ്പെട്ടാലും നൽകാൻ യുഎസ് സന്നദ്ധം’; ഭാരത സന്ദർശനത്തിന് മുന്നോടിയായി വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ

ബെംഗളൂരുവില്‍ മലയാളി പെണ്‍കുട്ടി പീഡനത്തിനിരയായ സംഭവം; പ്രതി മാപ്പ് പറയുന്ന ദൃശ്യങ്ങൾ പുറത്ത്

വിലയിരുത്താം, പക്ഷേ നേതാക്കളെ വിമർശിക്കരുത്; തെരഞ്ഞെടുപ്പ് റിവ്യൂ ചോദ്യങ്ങൾക്കുള്ള ഉത്തരം മാത്രം മതിയെന്ന് കീഴ്ഘടകങ്ങൾക്ക് നിർദ്ദേശവുമായി സിപിഎം

ബിനീഷ് കോടിയേരിയുടെ അംഗത്വം പുതുക്കാതെ സിപിഎം; അപേക്ഷ നിരസിച്ചത് നാല് തവണ, വിഷയം പ്രാദേശികമെന്ന് എം.വി. ഗോവിന്ദൻ

ഗൺമാൻമാരുടെ മർദ്ദനം ചട്ടവിരുദ്ധം; എസ്ഐടി റിപ്പോർട്ട് ഡിജിപിക്ക് കൈമാറും, മുൻ ആലപ്പുഴ എസ്പിയുടെ റിപ്പോർട്ട് ആദ്യന്തരവകുപ്പ് മുക്കി

തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കർ; 101 വോട്ടുകൾക്ക് തെരഞ്ഞെടുക്കപ്പെട്ടു, ചരിത്രത്തിൽ ആദ്യമായി മത്സരരംഗത്ത് ബിജെപിയും

അത് എന്നോട് പറയേണ്ട; മലയാളികള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കിലും അവര്‍ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല: ജസ്റ്റിസ് സന്ദീപ് മേത്ത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.