Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മഴ കനക്കും; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്, ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ശക്തമായി, 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യത, ജാഗ്രതാ നിര്‍ദേശം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2025, 11:19 am IST
inKerala

കൊച്ചി: അറബിക്കടലിനു പിന്നാലെ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡീഷയ്‌ക്കു സമീപം രൂപമെടുത്ത ന്യൂനമര്‍ദം തീവ്ര ന്യൂനമർദമായി ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്തു കാലവര്‍ഷം വീണ്ടും ശക്തമാകുന്നു. ഇന്നു നാലു ജില്ലകളില്‍ റെഡ് അലര്‍ട്ടും മറ്റു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. കണ്ണൂര്‍, കാസര്‍കോട്, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്.

നാളെ പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. ഇന്നു പുലര്‍ച്ചെ വടക്കു തുടങ്ങുന്ന മഴ ഉച്ചയ്‌ക്കു ശേഷം തെക്കന്‍ ജില്ലകളിലേക്കുമെത്തും. നാളെ മഴയുടെ ശക്തി വീണ്ടും കൂടും. ഇന്നലെ രാവിലെ മുതല്‍ മധ്യകേരളത്തില്‍ വിവിധയിടങ്ങളിലും ഉച്ചയ്‌ക്ക് ശേഷം വടക്കന്‍ കേരളത്തിലും മഴ ശക്തമായിരുന്നു. രാത്രിയിലും പലയിടത്തും മഴ തുടരുകയാണ്. കണ്ണൂര്‍ മുതല്‍ പത്തനംതിട്ട വരെയുള്ള ജില്ലകളുടെ മലയോര മേഖലകളില്‍ മഴയ്‌ക്കു കാര്യമായ ഇടവേളകള്‍ ലഭിച്ചിട്ടില്ല.

നേരത്തേ അറബിക്കടലില്‍ രൂപമെടുത്ത ന്യൂനമര്‍ദം വ്യാപക മഴയ്‌ക്കു കാരണമായിരുന്നു. ഇതിനു സമാനമായ രീതിയില്‍ കൂടുതല്‍ ശക്തമായ മഴ ഇന്നും നാളെയും പ്രതീക്ഷിക്കാമെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം ഇന്നലെ രാവിലെ കൂടുതല്‍ ശക്തമായി. ഇന്നു രാവിലെയോടെ ഇതു തീവ്രമായി വടക്കു ദിശയിലേക്കു നീങ്ങിത്തുടങ്ങി. ഉച്ചക്ക് ശേഷം സാഗർ ദ്വീപിനും (പശ്ചിമ ബംഗാൾ) ഖെപ്പു പാറ (ബംഗ്ലാദേശ്) ഇടയിൽ കരയിൽ പ്രവേശിക്കും.

അടുത്ത 5 ദിവസം പടിഞ്ഞാറൻ കാറ്റ് കേരളത്തിന് മുകളിൽ ശക്തമാകും. ഈ സാഹചര്യത്തിൽ മേയ് 31 വരെ ഒറ്റപ്പെട്ട അതിതീവ്രം/ അതിശക്തമായ മഴയ്‌ക്ക് സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശനിയാഴ്ച മുതല്‍ മഴയുടെ ശക്തി കുറഞ്ഞു തുടങ്ങും. പ്രീമണ്‍സൂണ്‍ സീസണില്‍ ഇതുവരെ 90 ശതമാനം മഴ കൂടി. 32 സെ.മീ. ലഭിക്കേണ്ട സ്ഥാനത്ത് 61 സെ.മീ. മഴയാണ് ഇതുവരെ ലഭിച്ചത്. 30 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലിനും 60 കി.മീ. വരെ വേഗത്തില്‍ കാറ്റിനുള്ള സാധ്യതയും പ്രവചിക്കുന്നുണ്ട്. 50 കി.മീ. വരെ വേഗത്തിലുള്ള ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ ജൂണ്‍ ഒന്നു വരെ കേരള തീരത്തു നിന്നു മത്സ്യബന്ധനത്തിനു വിലക്കുണ്ട്.

Tags: Bay of Bengalkeralamheavy rainlandslideRed alert
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത: 3 ജില്ലകളിൽ യെല്ലോ അലർട്ട്

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

Kerala

വൈദ്യുതി പ്രതിസന്ധി രൂക്ഷം; നിയന്ത്രണം തുടരുമെന്ന് മന്ത്രി, ഡാമുകളിലുള്ളത് 100 ദിവസം വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള വെള്ളം മാത്രം

Kerala

വികസന മുന്നേറ്റത്തിനായി ദേശീയപാത; കാരോട് -കന്യാകുമാരി ബൈപ്പാസ് നിര്‍മാണം അവസാന ഘട്ടത്തില്‍

India

കനത്ത മഴ; ദല്‍ഹി വിമാനത്താവളത്തില്‍ വെള്ളം കയറി, സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു

പുതിയ വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.