Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പാകിസ്ഥാന്റെ ഭോലാരി എയര്‍ബേസില്‍ ബ്രഹ്മോസ് താണ്ഡവം; ഹംഗാറില്‍ വലിയ തുള; അവാക്സും നാല് യുദ്ധവിമാനങ്ങളും തരിപ്പണമായോ?

പാകിസ്ഥാന്റെ പ്രധാന സൈനിക വിമാനത്താവളമാണ് ഭോലാരി. കറാച്ചിയില്‍ നിന്നും 100 മൈല്‍ മാത്രം അകലെയുള്ള ഈ സൈനിക വിമാനത്താവളം പാക് സേനയുടെ സുപ്രധാന എയര്‍ബേസാണ്. എഫ് 16 എ ഉള്‍പ്പെടെയുള്ള ആധുനിക യുദ്ധവിമാനങ്ങളും അവാക്സ് പോലെയുള്ള ആധുനിക വ്യോമപ്രതിരോധസംവിധാനമുള്ള വിമാനങ്ങളും വിശ്രമിക്കുന്ന ഇടമാണിത്. 19 സ്ക്വാഡ്രണുകളും ഓപ്പറേഷന്‍ കണ്‍വെര്‍ഷന്‍ യൂണിറ്റും ഇവിടെയാണ്. അതീവസുരക്ഷയും അവാക്സിന്റെ പ്രതിരോധവുമുള്ള ഇവിടെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം ആക്രമണത്തില്‍ മെയ് 10ന് കയറിയടിച്ചത്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
May 28, 2025, 11:52 pm IST
inIndia, Defence
പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍ ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

പാകിസ്ഥാന്‍റെ ഭോലേരി സൈനിക വിമാനത്താവളത്തില്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ ബ്രഹ്മോസ് നടത്തിയ ആക്രമണം. നീല നിറത്തില്‍ കാണുന്ന ഹംഗാറില്‍ ബ്രഹ്മോസ് വീഴ്ത്തിയ കറുത്ത വലിയ തുള കാണാം. ഉപഗ്രഹത്തില്‍ നിന്നുള്ള ചിത്രം.

ന്യൂദല്‍ഹി: പാകിസ്ഥാന്റെ പ്രധാന സൈനിക വിമാനത്താവളമാണ് ഭോലാരി. കറാച്ചിയില്‍ നിന്നും 100 മൈല്‍ മാത്രം അകലെയുള്ള ഈ സൈനിക വിമാനത്താവളം പാക് സേനയുടെ സുപ്രധാന എയര്‍ബേസാണ്. എഫ് 16 എ ഉള്‍പ്പെടെയുള്ള ആധുനിക യുദ്ധവിമാനങ്ങളും അവാക്സ് പോലെയുള്ള ആധുനിക വ്യോമപ്രതിരോധസംവിധാനമുള്ള വിമാനങ്ങളും വിശ്രമിക്കുന്ന ഇടമാണിത്. 19 സ്ക്വാഡ്രണുകളും ഓപ്പറേഷന്‍ കണ്‍വെര്‍ഷന്‍ യൂണിറ്റും ഇവിടെയാണ്. ഒരു യുദ്ധവിമാനവും അത് പ്രവര്‍ത്തിപ്പിക്കുന്ന ക്രൂവും ചേര്‍ന്നതാണ് ഒരു സ്ക്വാഡ്രന്‍. സ്ക്വാഡ്രന്‍ ഓപ്പറേഷന്‍സ് നടക്കുന്ന വിമാനത്താവളം കൂടിയാണ് ഭോലാരി. ഇവിടെ വ്യോമസേന ഉദ്യോഗസ്ഥര്‍ക്ക് യുദ്ധപരിശീലനവും അടിയന്തരഘട്ടത്തില്‍ വ്യോമസേനയുടെ സൈനികവിന്യാസവും നടത്തുന്ന കേന്ദ്രമാണിത്. അതീവസുരക്ഷയും അവാക്സിന്റെ പ്രതിരോധവുമുള്ള ഇവിടെയാണ് ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം ആക്രമണത്തില്‍ മെയ് 10ന് കയറിയടിച്ചത്. ഇന്ത്യയില്‍ നിന്നും ഇത്രയും മാരകമായ പ്രത്യാക്രമണം പാകിസ്ഥാന്‍ പ്രതീക്ഷിച്ചിരിക്കില്ല.

ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന എയര്‍ബേസിലെ ഹംഗാറിലൂടെ തുളച്ചുകയറിയതായി പറയുന്നു. അവിടെ വലിയൊരു തുള വീഴ്‌ത്തിയാണ് ബ്രഹ്മോസ് ഉള്ളിലേക്ക് പതിച്ചത്. ബ്രഹ്മോസിന്റെ മൂക്കിന്‍ തുമ്പത്ത് ഇരിക്കുന്നത് 300 കിലോഗ്രാം അത്യുഗ്ര സ്ഫോടകവസ്തുക്കളാണ്. ബ്രഹ്മോസ് തുളച്ചുകയറിയിട്ടുണ്ടെങ്കില്‍ ഉള്ളില്‍ സ്ഫോടനം നടന്നിരിക്കും എന്നാണ് .ചില യുദ്ധവിശകലനവിദഗ്ധര്‍ പറയുന്നത്.  അന്നേരം വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഹംഗാറില്‍ പാകിസ്ഥാന്റെ നാല് യുദ്ധവിമാനങ്ങളും അത്യാധുനിക വ്യോമപ്രതിരോധസംവിധാനങ്ങളുള്ള ഒരു അവാക്സ് വിമാനവും ഉണ്ടായിരുന്നതായി പറയുന്നു. സ്ഫോടനത്തില്‍ ഇവിടുത്തെ ആറ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അതിനര്‍ത്ഥം കോടികള്‍ വിലമതിക്കുന്ന പാകിസ്ഥാന്റെ യുദ്ധവിമാനങ്ങളും അവാക്സും ചാരമായിക്കാണുമോ?

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രി ഇന്ത്യ ഇവിടെ മിസൈല്‍ ആക്രമണം നടത്തിയ കാര്യം സ്ഥിരീകരിച്ചിരുന്നു. ഈ ആക്രമണത്തില്‍ ആറ് വ്യോമസേനാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടതായും ഇവര്‍ സ്ഥിരീകരിച്ചിരുന്നു. ബ്രഹ്മോസ് മിസൈല്‍ വിമാനങ്ങള്‍ സൂക്ഷിക്കുന്ന വിമാനപ്പുര ഹംഗാറിന്റെ മൂലയില്‍ ഉണ്ടാക്കിയ വലിയ തുള ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തമാണ്. അപ്പോള്‍ അതിനുള്ളിലുണ്ടായിരുന്ന നാല് യുദ്ധവിമാനങ്ങളും അവാക്സും നശിച്ചിട്ടുണ്ടാകും എന്നും ചില യുദ്ധവിശകലന വിദഗ്ധര്‍ പറയുന്നു.

പഹല്‍ ഗാം ആക്രമണത്തിന് മറുപടിയായി ഇന്ത്യ പാക് അധീന കശ്മീരിലെയും പാകിസ്ഥാനിലെയും ഭീകരപരിശീലന കേന്ദ്രങ്ങള്‍ ആക്രമിച്ചശേഷം തിരിച്ചടിക്കരുതെന്നും ഇത് പാക് സൈന്യത്തിന് നേരെയല്ല, പാകിസ്ഥാനിലെ ഭീകരര്‍ക്ക് നേരെയാണ് ഈ ആക്രമണമെന്നും ഇന്ത്യന്‍ വിദേശകാര്യമന്ത്രിയും സൈനികമേധാവിയും പാകിസ്ഥാന്‍ സേനയെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് മുഖവിലയ്‌ക്കെടുക്കാതെ പാകിസ്ഥാന‍് തിരിച്ചടിച്ചു. അതിന് ബദലായാണ് മെയ് 10ന് ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടാം ഭാഗം അരങ്ങേറിയത്. ഇതില്‍ പാകിസ്ഥാന്റെ 11 സൈനികവിമാനത്താവങ്ങള്‍ ഇന്ത്യ ആക്രമിച്ചു. ഇങ്ങിനെ ആക്രമിക്കാന്‍ കാരണം പാകിസ്ഥാന്‍ ഇന്ത്യയുടെ സൈനിക വിമാനത്താവളങ്ങള്‍ ലക്ഷ്യം വെച്ച് മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തിയതിനാലാണ്.

Tags: BrahmosIndiaPakWarOperationsindoorBholeri airbaseOperationSindoor2Pak airbaseHangar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

India

ഇന്ത്യയില്‍ നിന്നും 9 ബ്രഹ്മോസ് ബാറ്ററികള്‍ കൂടി വാങ്ങാന്‍ ഫിലിപ്പൈന്‍സ്, ചൈനയുടെ 144 യുദ്ധക്കപ്പലുകളെ മുക്കാന്‍ ശേഷിയാകും, 150 കോടി ഡോളര്‍ ഇടപാട്

സൗത്ത ഇന്ത്യ കമാന്‍റിന്‍റെ മേധാവി നാഗേഷ് കപൂര്‍ (ഇടത്ത്) ബ്രഹ്മോസ് മിസൈല്‍ തകര്‍ത്ത പാകിസ്ഥാന്‍റെ കറാച്ചിയിലെ ബോലാരി വിമാനഷെഡ് (വലത്ത്)
India

പാകിസ്ഥാന്റെ ബോലാരി വിമാന ഷെഡ് തുളച്ച് ബ്രഹ്മോസ് താണ്ഡവം;തന്റെ നെഞ്ചില്‍ ഇപ്പോഴും അഭിമാനപുളകമെന്ന് എയര്‍മാര്‍ഷല്‍ നാഗേഷ് കപൂര്‍

News

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

പുതിയ വാര്‍ത്തകള്‍

അനധികൃത സ്വത്ത് സമ്പാദനം; മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരി കുറ്റക്കാരൻ, വിധി പറഞ്ഞത് കോട്ടയം വിജിലൻസ് കോടതി

യുഎസ് കോൺഗ്രസ് ഉപരോധ ബിൽ പാസാക്കി: 140 കോടി ജനങ്ങളുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ മുൻഗണനയെന്ന് ഇന്ത്യ

സുഹൃത്തുക്കള്‍ തമ്മിലുള്ള തര്‍ക്കത്തിനിടെ യുവാവിനെ പെട്രോൾ ഒഴിച്ച് കത്തിച്ചു; കക്കാട് സ്വദേശി അരുണ്‍ ഗുരുതരാവസ്ഥയിൽ

ഓപ്പറേഷൻ തൂഫാൻ വലയിൽ കോൺഗ്രസ് നേതാവും; രാസലഹരി ഉപയോഗത്തിനിടെ പിടിയിലായത് തൊടുപുഴ നഗരസഭ മുൻ അധ്യക്ഷൻ സനീഷ് ജോർജ്

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.