ആലുവ: ആലുവ സ്‌കൂള്‍ ഫോര്‍ ദി ബ്ലൈന്‍ഡും, കെഎഫ്ബി യൂത്ത് ഫോറവും കേരള ബ്ലൈന്‍ഡ് ചെസ് അസോസിയേഷനും സംയുക്തമായി കാഴ്ച വെല്ലുവിളി നേരിടുന്നവര്‍ക്കായി സംഘടിപ്പിച്ച ദ്വിദിന കേരള ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് സമാപിച്ചു.
മത്സരത്തില്‍ മുഹമ്മദ് റാഹില്‍ (കാസര്‍ഗോഡ്) ഒന്നാം സ്ഥാനവും നൗഷാദ് ഇ.പി (കോഴിക്കോട്) രണ്ടാം സ്ഥാനവും, മുഹമ്മദ് സാലിഹ് (കോഴിക്കോട്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വനിതാവിഭാഗത്തില്‍ ശില്പ രവിചന്ദ്രന്‍(പാലക്കാട്) ഒന്നാംസ്ഥാനവും ഗോപി എല്‍(കൊല്ലം) രണ്ടാം സ്ഥാനവും, നീരജ ആര്‍.(പാലക്കാട്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയര്‍ വിഭാഗത്തില്‍ ശരണ്‍ ബാബു (തൃശ്ശൂര്‍) ഒന്നാം സ്ഥാനവും, അഭയകൃഷ്ണ(കണ്ണൂര്‍) രണ്ടാം സ്ഥാനവും മുഹമ്മദ് റാനിഷ്(കോഴിക്കോട്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികളായവര്‍ക്ക് ട്രോഫിയും കാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്തു. ടൂര്‍ണമെന്റിന്റെ സമാപന സമ്മേളനം ജേ.സി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജെ.ജെ. കുറ്റിക്കാട്ട് ഉദ്ഘാടനം ചെയ്തു. കേരള ബ്ലൈന്‍ഡ് സ്‌കൂള്‍ സൊസൈറ്റി അഡ്മിനിസ്‌ട്രേറ്റര്‍ ഫാ. ജോണ്‍. കെ. ജേക്കബ് അധ്യക്ഷനായ സമ്മേളനത്തില്‍ കെഎഫ്ബി യൂത്ത് ഫോറം സെക്രട്ടറി രാജേഷ് പി.ആര്‍, കെഎഫ്ബി എറണാകുളം ജില്ലാ പ്രസിഡന്റ് വി.കെ. ശ്രീജിത്ത്, സലാവുദ്ദീന്‍, കേരള ബ്ലൈന്‍ഡ് ചെസ് അസോസിയേഷന്‍ സെക്രട്ടറി ഇ.പി. നൗഷാദ് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: