Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

ലോക ഭിന്നശേഷി ദിനം നാളെ: സഹതാപമല്ല വേണ്ടത്, കരുതലും അവസരങ്ങളും

റോയി വര്‍ഗീസ് ഇലവുങ്കല്‍byറോയി വര്‍ഗീസ് ഇലവുങ്കല്‍
Dec 2, 2025, 06:30 am IST
inArticle

ഡിസംബര്‍ 3 ലോക ഭിന്നശേഷി ദിനം. ഭിന്നശേഷിക്കാരെ സാധാരണ ജീവിതം നയിക്കാന്‍ പ്രാപ്തരാക്കാനും കരുതലും അവസരങ്ങളും ലഭ്യമാക്കി സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാം. പിഡബ്ല്യുഡി ആക്ട് പ്രകാരം കാഴ്ച പരിമിതര്‍, ശ്രവണ സംസാര പരിമിതര്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍, മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍, സെറിബല്‍ പാഴ്‌സി, പഠന വൈകല്യമുള്ളവര്‍, ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ ഇങ്ങനെ…….

ഭിന്നശേഷിക്കാര്‍ 21 വിഭാഗങ്ങള്‍. ഇവര്‍ എല്ലാം വ്യത്യസ്ത ശേഷികള്‍ക്കും കഴിവുകള്‍ക്കും ഉടമകളാണ്. ഭിന്നശേഷിക്കാരിലെ ശേഷികളും കഴിവുകളും പരമാവധി പരിപോഷിപ്പിച്ച് ജീവിതത്തിന് പ്രാപ്തരാക്കുക എന്ന ഉത്തരവാദിത്തം നമ്മില്‍ നിക്ഷിപ്തമായിരിക്കുന്നു, സമ സൃഷ്ടികളെ ചേര്‍ത്തു പിടിക്കാനും കരുത്തേകാനും അവസരങ്ങളും സാധ്യതകളും ലഭ്യമാക്കുവാനും ഈ അവസരത്തില്‍ നമുക്ക് കഴിയണം.ഭിന്നശേഷിക്കാര്‍ നിരവധി കഴിവുകളുടെ ഉടമകളാണ്.

ഇവരുടെ ജന്മസിദ്ധ കഴിവുകള്‍ പരമാവധി പരിപോഷിപ്പിച്ച് സാധാരണ ജീവിതത്തിലേക്ക് നയിക്കുന്ന ബൃഹത്തായ ചുമതല ഏറ്റെടുക്കാന്‍ എല്ലാവരും തയ്യാറാകണം.ഇവരുടെ കഴിവുകള്‍ വ്യത്യസ്തമാണ്. ഭിന്നശേഷിക്കാരിലെ കഴിവുകള്‍ കണ്ടെത്തി ജീവിത വിജയം നേടാന്‍ പ്രാപ്തരാക്കണം. ഭിന്നശേഷിക്കാരിലെ വ്യത്യസ്ത കഴിവുകള്‍ കണ്ടെത്തി അഭിരുചിക്കനുസൃതമായി പ്രോത്സാഹനവും പരിശീലനവും നല്‍കി സ്വയം പര്യാപ്തതയില്‍ എത്തിക്കുകയാവണം ലക്ഷ്യം. കായികവും കര വിരുതലും കലാപരമായും കഴിവുകള്‍ ഉള്ളവരെ തിരിച്ചറിഞ്ഞ് പരിശീലനം നല്‍കണം.

സ്‌കൂള്‍തലത്തിലും അതിനുശേഷം ഇവര്‍ കലാകായിക രംഗത്തും കര വിരുതിലും അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ച് ഏറെ ജനശ്രദ്ധ ആകര്‍ഷിക്കുന്ന പ്രകടനങ്ങളാണ് പലപ്പോഴും കാഴ്ചവയ്‌ക്കുന്നത്. കലാകായികരംഗത്തും കര വിരുതിലും സംസ്ഥാനതലത്തിലും ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലുംഉന്നത വിജയങ്ങള്‍ നേടാന്‍ ഇവര്‍ക്ക് കഴിയും. ഭിന്നശേഷിക്കാരില്‍ അന്തര്‍ലീനമായിരിക്കുന്ന കഴിവുകള്‍ കണ്ടെത്തി മതിയായ പരിശീലനം ലഭ്യമാക്കിയാല്‍ മതിയാകും നിരവധി കുട്ടികളാണ് കലാ കായികമേളകളിലും കരവിരുത് തെളിയിക്കുന്ന മത്സരങ്ങളിലും മികവ് തെളിയിക്കുന്നത്. വാര്‍ഷിക പരീക്ഷകളില്‍ ഗ്രേസ് മാര്‍ക്കും മെഡലുകളും നേടുന്നതിനപ്പുറം ഇവരുടെ മികവ് ജീവിത വിജയത്തിന് ഉതകം വിധം പ്രയോജനപ്പെടുത്താന്‍ ആകണം. അത്തരത്തിലുള്ള പരിശീലനവും ഭൗതിക സാഹചര്യങ്ങളും അവസരങ്ങളും ലഭ്യമാക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കണം . ഇതിനായി സര്‍ക്കാര്‍ സംവിധാനങ്ങളും സാമുദായിക സാമൂഹിക സന്നദ്ധ സംഘടനകളും രംഗത്തിറങ്ങണം.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് അപ്പുറം ആധുനിക സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ തൊഴില്‍ അഭ്യസനത്തിനും പഠനത്തിനനുസൃതമായ തൊഴില്‍ ലഭ്യതയും ഉറപ്പാക്കാന്‍ സാമൂഹിക ക്ഷേമ വകുപ്പിനും സാമുദായിക സാമൂഹ്യ സംഘടനകള്‍ക്കും കടപ്പാടും ഉത്തരവാദിത്വവും ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. സര്‍ക്കാര്‍ നിയമനങ്ങളില്‍ നാല് ശതമാനം സംവരണം ലഭ്യമാക്കുന്നത് ഏറെ സ്വാഗതാര്‍ഹമാണ്. അതിനപ്പുറം വിദ്യാഭ്യാസത്തിനനുസൃതമായ തൊഴില്‍ ലഭ്യത ഉറപ്പാക്കേണ്ടിയിരിക്കുന്നു.

സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം ഭിന്നശേഷിക്കാരില്‍ പലരും ജീവിത സന്താരണത്തിനു വേണ്ടി ഏറെ അലയുന്നത് ഇന്ന് സര്‍വ്വസാധാരണമാണ്.

തൊഴില്‍ പരിശീലനം നേടിയവര്‍ക്കായി പുതിയ സംരംഭങ്ങള്‍ ആരംഭിക്കാനും അതിലൂടെ ജീവിത സന്താരണത്തിന് ആവശ്യമായ പണം സമ്പാദിക്കാനുള്ള സൗകര്യം ഉണ്ടാവണം. കൂടാതെ മതിയായ മൂല്യ ബോധനവും സന്മാര്‍ഗ ചിന്തകളും ഉണര്‍ത്തുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളും പദ്ധതികളും എല്ലാ സാമുദായിക സാമൂഹിക സന്നദ്ധ സംഘടനകളും ആരംഭിക്കണം. എല്ലാ ആരാധനാലയങ്ങളിലും ഇതിനായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണം. ചില ക്രൈസ്തവ സഭകള്‍ ഇവര്‍ക്കായി ചില സംരംഭങ്ങളും പരിപാടികളും സംഘടിപ്പിക്കുന്നത് ഏറെ ശ്ലാഘനീയമാണ്. ഇത്തരം കൂടുതല്‍ പ്രവര്‍ത്തനങ്ങളുമായി സഭകളും മുന്നിട്ടിറങ്ങേണ്ടിയിരിക്കുന്നു.

ഭിന്നശേഷിക്കാരായ ചിലരെങ്കിലും മദ്യത്തിനും മയക്കുമരുന്നിനും അടിമപ്പെട്ട് ഭവനത്തിനും സമൂഹത്തിനും പ്രശ്‌നങ്ങളും പ്രതിസന്ധികളും ഉണ്ടാക്കുന്നു എന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല .ഇവരെ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനും സമൂഹത്തില്‍ ഉത്തമ പൗരന്മാരാക്കുന്നതിനും ജീവിത സന്താരണത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ഈ ഭിന്നശേഷി ദിനത്തില്‍ നമുക്ക് ഒരുമയോടെ പ്രവര്‍ത്തിക്കാം.

Tags: intellectually challengedvisually impairedCerebral palsyPHYSICALLY CHALLENGEDMentally challengedറോയി വര്‍ഗീസ് ഇലവുങ്കല്‍World Disability Dayhearing impairedlearning disabled
റോയി വര്‍ഗീസ് ഇലവുങ്കല്‍
റോയി വര്‍ഗീസ് ഇലവുങ്കല്‍
റിട്ട.അധ്യാപകന്‍, മുണ്ടിയപ്പള്ളി [Read more]
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയെ മകൻ കൊലപ്പെടുത്തി; ക്രൂരത ഒന്നര ഏക്കർ ഭൂമി സ്വന്തമാക്കാൻ

Kerala

മൊത്തം സിസ്റ്റത്തിന്റെ വീഴ്ച; ഇങ്ങനെയാണോ മെഡിക്കൽ കോളജും പോലീസും കൈകാര്യം ചെയ്യേണ്ടത്, രൂക്ഷ വിമർശനവുമായി സൂരജ് ലാമയുടെ മകൻ

സംസ്ഥാന തല വിജയികള്‍ നൗഷാദ് ഇ.പി.(കോഴിക്കോട്), മുഹമ്മദ് റാഹില്‍(കണ്ണൂര്‍), മുഹമ്മദ് സാലിഹ്(കോഴിക്കോട്) എന്നിവര്‍ ജേ.സി. ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജെ.ജെ. കുറ്റിക്കാട്ടിനൊപ്പം
Sports

കാഴ്ച വെല്ലുവിളി നേരിടുന്നവരുടെ ഓള്‍ കേരള ഓപ്പണ്‍ ചെസ് ടൂര്‍ണമെന്റ് സമാപിച്ചു

Cricket

കാഴ്ചപരിമിതിയുള്ള വനിതാ ട്വന്റി20 ക്രിക്കറ്റിന് ഇന്ന് തുടക്കം

Kerala

മലപ്പുറത്ത് മാനസിക വെല്ലുവിളി നേരിടുന്ന 36 കാരിയെ ബലാല്‍സംഗത്തിന് ഇരയാക്കിയെന്ന് പരാതി, 15 പവന്‍ സ്വര്‍ണവും കവര്‍ന്നു

പുതിയ വാര്‍ത്തകള്‍

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

ഏഷ്യൻ ഗെയിംസ്; ഉദ്ഘാടനച്ചടങ്ങിൽ മനുഭാക്കറും തജീന്ദർപാൽ സിംഗ് ടൂറും ഇന്ത്യൻ പതാക വഹിക്കും

എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരുടെ വാഹനം അപകടത്തിൽപ്പെട്ടു ; മൂക്കിന് പരിക്ക് , രക്തസ്രാവം

ഇന്ത്യൻ പാസ്പോർട്ട് യാത്രയുടെ കാര്യത്തിൽ ദുർബലമാണെന്ന് എനിക്ക് തോന്നുന്നിടത്ത് ഞാൻ പറയും ; എന്റെ മതത്തെ ഒന്നിലും വലിച്ചിഴയ്‌ക്കരുതെന്ന് മാഹിൻ

കുതിച്ചുയര്‍ന്ന് സ്വർണ വില :  പവന് 1,160 രൂപയുടെ വര്‍ധന

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.