ന്യൂദല്‍ഹി: മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും എന്ന വയലാര്‍ ഗാനം പോലെ എല്ലായിടത്തും ഇന്ത്യയുടെ ബ്രഹ്മോസ് ഉണ്ട്. അത് കരസേനയ്‌ക്കാണ് ആദ്യം നല്‍കിയത്. കരയില്‍ സ്ഥാപിച്ച പ്രത്യേക തൊടുക്കല്‍ വാഹനങ്ങളായ ലോഞ്ചറുകളില്‍ നിന്നും വിക്ഷേപിക്കാവുന്ന ബ്രഹ്മോസുകള്‍. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം നാവികസേനയുടെ കപ്പലുകളിലും ബ്രഹ്മോസ് ഘടിപ്പിക്കാന്‍ തുടങ്ങി. അങ്ങിനെ കപ്പലുകളില്‍ നിന്നും ശത്രുകപ്പലുകളെ തകര്‍ക്കുന്ന ക്രൂയിസ് മിസൈലായി ബ്രഹ്മോസ് എത്തി. ഒരു വര്‍ഷം മുന്‍പ് 2024ലാണ് ഇന്ത്യയുടെ യുദ്ധജെറ്റുകളില്‍ ബ്രഹ്മോസ് ഘടിപ്പിച്ചു തുടങ്ങിയത്. വയറിനുള്ളില്‍ ബ്രഹ്മോസും പേറി പാകിസ്ഥാനിലേക്ക് കുതിച്ച ഇന്ത്യയുടെ സുഖോയ് 30എംകെഐ യുദ്ധജെറ്റുകളില്‍ നിന്നും തൊടുത്ത ബ്രഹ്മോസ് മിസൈലുകളാണ് പാകിസ്ഥാനെ കരഞ്ഞുനിലവിളിക്കുന്ന സ്ഥിതിയിലാക്കിയത്.
നാവികസേനയില്‍ ബ്രഹ്മോസ്
2016ല്‍ നാവിക സേനയുടെ പത്ത് യുദ്ധക്കപ്പലുകളില്‍ ബ്രഹ്മോസ് മിസൈലുകള്‍ ഘടിപ്പിച്ചിട്ടുണ്ട്. 2024ല്‍ നാവിക സേനയ്‌ക്കായി 220 ബ്രഹ്മോസ് മിസൈലാണ് വാങ്ങിയത്. ഇപ്പോള്‍ നടന്ന ഇന്ത്യാ പാക് യുദ്ധത്തില്‍ അറബിക്കടലില്‍ നങ്കൂരമിട്ട ഇന്ത്യന്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകളില്‍ നിന്നും നിരവധി ബ്രഹ്മോസ് മിസൈലുകള്‍ പാകിസ്ഥാനിലേക്ക് മൂളിപ്പറന്നിട്ടുണ്ട്. അവ ഉണ്ടാക്കിയ നാശനഷ്ടങ്ങളുടെ കണക്ക് പുറത്തുപറഞ്ഞിട്ടില്ലെന്ന് മാത്രം.
കരസേനയില്‍ ബ്രഹ്മോസ്
ഇന്ത്യന്‍ കരസേനയുടെ ഒന്ന്, രണ്ട്, മൂന്ന്, നാല് റെജിമെന്‍റുകള്‍ക്ക് കരയില്‍ നിന്നും തൊടുക്കാവുന്ന ബ്ലോക് രണ്ടില്‍ പെട്ട ബ്രഹ്മോസ് മിസൈലുകള്‍ നല്‍കിയിട്ടുണ്ട്. ഇവയെ തൊടുക്കാനുള്ള മൊബൈല്‍ ലോഞ്ചറുകളും ഈ കരസേനാ റെജിമെന്‍റുകളില്‍ സുലഭമായി ഉണ്ട്.
2025 മാര്‍ച്ചില്‍ തന്നെ കരസേനയുടെ കൂടുതല്‍ റെജിമെന്‍റുകള്‍ക്ക് ബ്രഹ്മോസ് നല്‍കാന്‍ 20000കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്.
വ്യോമസേനയില്‍ ബ്രഹ്മോസ്
2024ല്‍ മാത്രമാണ് സുഖോയ് 30എംകെഐയില്‍ ബ്രഹ്മോസ് മിസൈലുകള്‍ ഘടിപ്പിച്ച് തുടങ്ങിയത്. അതിന് തക്കവിധം ബ്രഹ്മോസ് മിസൈലുകളുടെ ഭാരം കുറയ്‌ക്കുന്നതില്‍ ഇന്ത്യയുടെ ഗവേഷണം വിജയിച്ചു. ഏകദേശം 40 സുഖോയ് യുദ്ധ ജെറ്റുകളില്‍ ബ്രഹ്മോസ് ഉണ്ട്. ഒരു സുഖോയ് ജെറ്റില്‍ ഒന്ന് വീതം. വൈകാതെ 80 യുദ്ധ ജെറ്റുകളില്‍ കൂടി ബ്രഹ്മോസ് ഘടിപ്പിക്കും. ഈയിടെ നടന്ന ഇന്ത്യ പാക് യുദ്ധത്തില്‍ സുഖോയ് വിമാനങ്ങളാണ് പാകിസ്ഥാനിലെ വ്യോമസേന വിമാനത്താവളങ്ങളില്‍ ബ്രഹ്മോസ് വിതറിയത്. അതിന്റെ ആഘാതത്തില്‍ നിന്നും പാകിസ്ഥാന്‍ ഇനിയും മോചിതരായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: