Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

റേഷന്‍ കിട്ടാനില്ല, സര്‍ക്കാര്‍ ആഘോഷ ലഹരിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2025, 08:48 am IST
inEditorial

എന്തിനും ഏതിനും കേന്ദ്ര സര്‍ക്കാരിനെ പഴിപറയുന്ന ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍, അരി ഗോഡൗണുകള്‍ നിറഞ്ഞു കിടക്കുമ്പോഴും റേഷന്‍ കടകളില്‍ അരിയില്ല എന്ന വിചിത്ര പ്രതിഭാസമാണ് നിലനില്‍ക്കുന്നത്. മിക്ക കടകളും കാലിയായി. ശേഷിച്ചവയില്‍ അവശേഷിക്കുന്ന അരിയും ഒന്നോ രണ്ടോ ദിവസംകൊണ്ടു തീരും. നാളെയെങ്കിലും അരിയെത്തിയില്ലെങ്കില്‍ കടകള്‍ അടച്ചിടേണ്ട സ്ഥിതിയാണെന്നു റേഷന്‍ വ്യാപാരികളുടെ സംഘടന പറയുന്നു. മന്ത്രിസഭയുടെ വാര്‍ഷികാഘോഷം പൊടിപൊടിക്കാനുള്ള തത്രപ്പാടിനിടയില്‍ സര്‍ക്കാരോ മന്ത്രിമാരോ ഇക്കാര്യത്തില്‍ കാര്യമായ നടപടിയൊന്നും എടുക്കുന്നുമില്ല. കേന്ദ്രം സൗജന്യമായി നല്‍കുന്ന അരികൊണ്ടു കിറ്റുണ്ടാക്കി, തങ്ങളുടേതെന്ന പേരില്‍ വിതരണം ചെയ്തു ജനവഞ്ചന നടത്തിയ ചരിത്രമുള്ള സര്‍ക്കാര്‍ ഭരിക്കുന്നിടത്താണ് കേന്ദ്രം നല്‍കിയ അരി ഗോഡൗണുകളില്‍ കെട്ടിക്കിടക്കുമ്പോള്‍ കടകള്‍ കാലിയായിക്കിടക്കുന്നത്. ബിപിഎല്‍ വിഭാഗങ്ങള്‍ക്കു സൗജന്യമായി നല്‍കേണ്ട അരിക്കാണ് കടകളില്‍ ക്ഷാമം.

കേന്ദ്രം അനുവദിച്ച അരി ചാക്കുകണക്കിന് ഗോഡൗണുകളില്‍ കിടക്കുകയാണ്. അതായത് അരി ഇല്ലാത്തതല്ല, വിതരണ സംവിധാനത്തിലെ തകരാറാണ് പ്രശ്നം എന്ന് അര്‍ഥം. അതിന്റെ ചുമതല സംസ്ഥാന സര്‍ക്കാരിനാണ്. സ്റ്റോക്കുള്ള അരി കടകളില്‍ എത്തുന്നില്ല. കട ഉടമകള്‍ നേരിട്ടു ഗോഡൗണുകളില്‍ നിന്ന് അരി എടുക്കുന്ന രീതി മാറ്റിയാണ്, കടകളില്‍ അരി എത്തിക്കുന്ന വാതില്‍പ്പടി സമ്പ്രദായം നടപ്പിലാക്കിയത്. ലോറികളില്‍ അരി കടകളില്‍ എത്തിക്കുന്നതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണ്. അങ്ങനെ എത്തിക്കുമ്പോള്‍ സ്വാഭാവികമായും ലോറി ഉടമകള്‍ക്കു പ്രതിഫലം നല്‍കണം. ഇത് ഒരു മാസത്തേക്കു തന്നെ കോടികള്‍ വരും. നിലവില്‍ നാലുമാസത്തിലേറെയുള്ള ലോറിക്കൂലി കുടിശികയാണത്രേ. അതു കിട്ടാതെ ചരക്ക് എടുക്കില്ലെന്ന നിലപാടിലാണ് ലോറി ഉടമകള്‍. അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. പ്രതിഫലം ചോദിക്കുന്നതു തെറ്റാണെന്ന് ആരും പറയുകയുമില്ല. പക്ഷേ, സര്‍ക്കാര്‍ അനങ്ങുന്നില്ല. ഇനിയിപ്പോള്‍ അനങ്ങിത്തുടങ്ങിയാല്‍ത്തന്നെ അടുത്തദിവസങ്ങളിലൊന്നും കടകളില്‍ അരി എത്താനും പോകുന്നില്ല. കാരണം. കുറഞ്ഞത് എട്ടു ദിവസമെങ്കിലുമെടുക്കുമത്രേ അരി കടകളില്‍ എത്തിക്കാന്‍. പക്ഷേ, അത്തരമൊരു നടപടിക്കുപോലും സര്‍ക്കാര്‍ ഉല്‍സാഹം കാണിക്കുന്നതായി കാണുന്നില്ല എന്നതാണ് ഏറെ പരിതാപകരം. അരി ലഭിക്കാത്തതിന്റെ പേരില്‍ പലയിടത്തും കാര്‍ഡുടമകള്‍ തങ്ങളോടു രോഷാകുലരാകുന്നതായി കട ഉടമകളുടെ സംഘടന പറയുന്നു.

കുടിശ്ശിക ഭാഗികമായെങ്കിലും കൊടുത്ത് അരിയെത്തിക്കാന്‍ പോലുമുള്ള ശ്രമം നടക്കുന്നതായി സൂചനയില്ല. ഈ പ്രതിസന്ധി കേരളത്തില്‍ പുത്തരിയല്ല. ഇടയ്‌ക്കിടെ ഉണ്ടാകുന്നതാണ്. അപ്പോഴൊക്കെ ലോറിക്കൂലി കുടിശികയുടെ ഒരംശം കൊടുത്തു താത്ക്കാലികമായി പ്രശ്നം പരിഹരിക്കുകയാണു പതിവ്. ഇത്തവണ അതിനുള്ള ശ്രമവും സര്‍ക്കാര്‍ ഭാഗത്തുനിന്ന് ഉണ്ടാവാത്തതാണ് കട ഉടമകളേയും ലോറിക്കാരേയും അസ്വസ്ഥരാക്കുന്നത്. അടിയന്തര നടപടികള്‍ ഉണ്ടായില്ലെങ്കില്‍ അടുത്തയാഴ്ച റേഷന്‍ വിതരണം മുടങ്ങുന്ന അവസ്ഥയാണു നിലവിലുള്ളത്.

ധനകാര്യ വകുപ്പും ഭക്ഷ്യവകുപ്പും തമ്മിലുള്ള ശീതസമരമാണ് പ്രശ്നത്തിനു പിന്നില്‍ എന്ന് ആരോപണമുണ്ട്. ഭക്ഷ്യ വകുപ്പു ഭരിക്കുന്നതു സിപിഐ ആണ് . ധനകാര്യ വകുപ്പു ഭരിക്കുന്നതു സിപിഎമ്മും. ധനവകുപ്പ് ആവശ്യത്തിനു പണം അനുവദിക്കാത്തതാണത്രേ പ്രശ്നം. ഈ ശീതസമരം ഉണ്ടെന്നതു ശരിയാണെങ്കില്‍ ഇവര്‍ ഇരുവരും ചേര്‍ന്നു സ്വന്തം രാഷ്‌ട്രീയ വൈരത്തിന്റെ പേരില്‍ ജനങ്ങളെയാണു ബുദ്ധിമുട്ടിക്കുന്നത്. കേരളത്തിലെ രാഷ്‌ട്രീയം അറിയില്ലെന്ന പ്രതിപക്ഷ നേതാവിന്റെ പരിഹാസത്തിന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നല്‍കിയ മറുപടി ഇവിടെ പ്രസക്തമാകുന്നു. അഴിമതിയും സ്വജനപക്ഷപാതവും നിറഞ്ഞ ഇവിടത്തെ രാഷ്‌ട്രീയം തനിക്ക് അറിയില്ലെന്നും, അതു പഠിക്കാന്‍ താത്പര്യമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. നിലവില്‍ നടക്കുന്നതും അത്തരം കളികളാണ്. ഭരണത്തിലിരുന്നുകൊണ്ടു പരസ്പരം തോല്‍പിക്കാന്‍ നോക്കുന്ന പാര്‍ട്ടികള്‍, കേന്ദ്രത്തെ പഴിപറയാന്‍ മാത്രമാണ് ഒന്നിക്കുന്നത്. ഇതിന്റെ പേരില്‍ ജനങ്ങളാണ് ദുരിതമനുഭവിക്കേണ്ടി വരുന്നത്.

Tags: Kerala GovernmentCivil Supplies Outlet
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

Kerala

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

Kerala

കേരള പ്രവാസി കമ്മീഷനില്‍ ഇനി മുതല്‍ ലോകത്തെവിടെനിന്നും പരാതി നല്‍കാം

Cricket

എറണാകുളത്ത് അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിന് സര്‍ക്കാര്‍ അനുമതി

Kerala

വനവാസികളുടെ ‘ഊര് ‘ തിരികെ നല്‍കുന്നു; ‘ഉന്നതി’ വേണ്ട, ഊരിലേക്ക് മടക്കം

പുതിയ വാര്‍ത്തകള്‍

അഗ്നി5 മിസൈലിന്റെ ഭാരവും പേലോഡ് ഭാരവും വെട്ടിക്കുറച്ച് ഡിആര്‍ഡിഒ; ചൈനയ്‌ക്ക് ആശങ്ക;മിസൈല്‍ 10000 കി.മീ ദൂരേക്ക് കുതിക്കാനാവുമെന്ന് ചൈനീസ് വിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട 9ാം ക്ലാസ് വിദ്യാര്‍ഥിനികളെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍, കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തെത്തി പീഡനം

കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസ്: സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കും

മാധ്യമങ്ങളെ ക്രിമിനലുകള്‍ നിയന്ത്രിക്കുന്നത് ജനാധിപത്യത്തിന് ഭീഷണി: രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

മുഹമ്മദ് അലി ജിന്നയുടെ പുനർജന്മമാണ് രാഹുൽ: നിഷികാന്ത് ദുബെ

എഫ്‌സിആർഎ ബിൽ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടു

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.