Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജന്‍ ആന്ദോളന്‍ ജല്‍ ആന്ദോളന്‍ കേരളം അറിയണം നമാമി ഗംഗയെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2025, 09:37 am IST
in Kerala

നദികള്‍ മലിനമാകുന്ന കേരളത്തിന് മുന്നില്‍ നമാമി ഗംഗ പദ്ധതിയുടെ കഥ പറഞ്ഞ് പ്രോജക്ട് ഡയറക്ട് ജനറല്‍ ആയിരുന്ന ജി. അശോക് കുമാര്‍. ജന്മഭൂമി സുവര്‍ണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ജലസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗംഗാ ശുചീകരണത്തിനായി മുമ്പ് പല പദ്ധതികള്‍ കൊണ്ട് വന്നെങ്കിലും അതൊന്നും വേണ്ട ഫലം കണ്ടിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി കൊണ്ടുവന്ന വലിയ പദ്ധതിയാണ് നമാമി ഗംഗ. ഓരോ പട്ടണവും കേന്ദ്രീകരിച്ച് നടത്തിയ പ്രവര്‍ത്തനങ്ങളാണ് ഇത് വിജയമാക്കിയത്.

2014ല്‍ നമാമി ഗംഗ കൗണ്‍സില്‍ രൂപീകരിച്ചു. ജനപങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് പദ്ധതി നടപ്പാക്കി. ആയിരം കോടിയുടെ ഫണ്ട് പാസാക്കാനുള്ള അനുമതി ഈ കൗണ്‍സിലിനുണ്ടായിരുന്നു. ജന്‍ ആന്ദോളന്‍ ജല്‍ ആന്ദോളന്‍ എന്നാണ് പ്രധാനമന്ത്രി ഇതിനെ വിശേഷിപ്പിച്ചത്. നദിയെ മലിനമാക്കുന്ന ഏതൊരു പ്രവര്‍ത്തിയെയും തടയാനുള്ള അധികാരവും കൗണ്‍സിലിനുണ്ടായിരുന്നു. ആയിരം പേരടങ്ങുന്ന ടെറിട്ടോറിയല്‍ ആര്‍മിയും ഗംഗാശുചീകരണത്തില്‍ പങ്കെടുത്തു. 2022 ല്‍ പ്രധാനമന്ത്രി ഗംഗയെ അവരല്‍ ഗംഗ (വെള്ളമൊഴുകുന്ന ഗംഗ), നിര്‍മല്‍ ഗംഗ (ശുദ്ധമായ ഗംഗ), ജന്‍ ഗംഗ, ധ്യാന്‍ ഗംഗ എന്ന് പ്രഖ്യാപിച്ചുവെന്ന് ജി. അശോക് കുമാര്‍ പറഞ്ഞു.

2012ലെ കണക്കുപ്രകാരം 671 ഡോള്‍ഫിനുകളാണ് ആകെയുണ്ടായിരുന്നത്. ഇന്നിപ്പോള്‍ ഗംഗയില്‍ ഡോള്‍ഫിനുകളുടെ എണ്ണം കൂടി വരുന്നു. 2024 ആഗസ്തിലെ കണക്കനുസരിച്ച് ഡോള്‍ഫിനുകളുടെ എണ്ണം 6600 ആയി. ആവാസ വ്യവസ്ഥയ്‌ക്ക് അനുസരിച്ച് നദിയിലെ വെള്ളത്തിന് ഒഴുക്ക് സംഭവിച്ചു. മാലിന്യങ്ങള്‍ നദിയിലേക്ക് വലിച്ചെറിയുന്നത് തടയണം. ജനപങ്കാളിത്തത്തോടും ഭരണസംവിധാനത്തിലൂടെയും മാത്രമേ നദികളെ ശുദ്ധീകരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

കേരളം നദികളുടെ ശ്മശാനഭൂമിയാകുമോ എന്ന ആശങ്ക തള്ളിക്കളയാനാവില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതിയംഗവും നമസ്‌തെ കിള്ളിയാര്‍ യാത്രയുടെ നായകനുമായ കുമ്മനം രാജശേഖരന്‍. ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടന്ന നമസ്‌തേ കിള്ളിയാര്‍ ജനസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പല നദികളുടേയും കൈത്തോടുകള്‍ കൈയേറ്റത്തില്‍ അടഞ്ഞ നിലയിലാണ്. ഇത് ഭാവിയില്‍ നാശം ഉണ്ടാക്കാനാണ് സാധ്യത. വെള്ളപ്പൊക്കത്തില്‍ നിന്ന് ജനങ്ങളെ രക്ഷിച്ചിരുന്നത് കൈത്തോടുകളാണ്. ഒരു നദിയില്‍ നിന്ന് മറ്റൊരു നദിയിലേയ്‌ക്ക് വെള്ളം കൈത്തോടുകള്‍ വഴി മാറുമ്പോള്‍ ഉണ്ടാകുന്ന സുരക്ഷിതത്വം ഇന്ന് അന്യമാണ്. മാത്രവുമല്ല വേനല്‍ക്കാലത്ത് പല നദികളും വറ്റിവരളുന്നു. ഇതിന് കാരണം ജലസ്രോതസുകളുടെ നശീകരണമാണ്. മരങ്ങളുടേയും കാവുകളുടേയും നശീകരണം ജലദൗര്‍ലഭ്യത്തിനും വഴിയൊരുക്കുന്നു. ഈ സ്ഥിതി മാറേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്രകൃതിയുടെ വരദാനമായ നദികളെ സംരക്ഷിക്കാന്‍ ഓരോ വ്യക്തിയും മുന്നോട്ട് വരണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

 

Tags: Janmabhumi@50Jan Andolan Jal Andolan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അമൃതപുരി കാമ്പസില്‍ നടന്ന 'രാമക്ഷേത്രം രാഷ്ട്രക്ഷേത്രം' ജന്മഭൂമി അന്താരാഷ്ട്ര സെമിനാറില്‍ പങ്കെടുത്തവര്‍ സംഘാടകരോടൊപ്പം
Kerala

രാമന്‍ ഭാരതത്തിന്റെ ആധാരം; രാമന്റെ ജീവിത സന്ദേശം ലോകത്തെ അറിയിച്ച രണ്ട് ദിനങ്ങള്‍

അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്ട്ര ക്ഷേത്രം ദ്വിദിന സെമിനാറിന്റെ സമാപന സഭയില്‍ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ അനുഗ്രഹ പ്രഭാഷണം നടത്തുന്നുന്നു. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, എഡിറ്റര്‍ കെ.എന്‍.ആര്‍.നമ്പൂതിരി, ജഡായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, അമൃത ആയൂര്‍വേദ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ് സമീപം
Kerala

ജന്മഭൂമി സെമിനാറിന് സമാപനം: ജടായു രാമക്ഷേത്രം അയോദ്ധ്യാ തീര്‍ത്ഥാടനത്തിന്റെ ഭാഗമാകും

കൊല്ലത്ത് ജന്മഭൂമി സുവര്‍ണജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ നിര്‍വഹിക്കുന്നു. ഡോ. മഞ്ജു പ്രതാപ്കുമാര്‍ (മെഡിട്രീന ആശുപത്രി), ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, ആര്‍എസ്എസ് വിഭാഗ് സംഘചാലക് ഡോ. ബി.എസ്. പ്രദീപ്, സതീഷ്. ആര്‍. നായര്‍ (കാഷ്യു എക്‌സ്‌പോര്‍ട്ടര്‍), സ്വാഗതസംഘം ചെയര്‍മാന്‍ പ്രതാപ് ആര്‍. നായര്‍, ജന്മഭൂമി പ്രിന്റര്‍ ആന്‍ഡ് പബ്ലിഷര്‍ വി. മുരളീധരന്‍, എന്‍.ജി. അമര്‍നാഥ് എന്നിവര്‍ സമീപം
Kerala

ജന്മഭൂമി നാടിന് വെളിച്ചം: ജോര്‍ജ് കുര്യന്‍

Kerala

കൊല്ലത്തിന്റെ ടൂറിസം കുതിപ്പിന് ദിശകാട്ടി ജന്മഭൂമി

Kerala

വികസിത കൊല്ലത്തിന് ടൂറിസം വികസനം: ജന്മഭൂമി സുവര്‍ണജയന്തി സെമിനാറുകള്‍ 30, 31 തീയതികളില്‍

പുതിയ വാര്‍ത്തകള്‍

“ഇന്ത്യയുമായുള്ള ബന്ധം ശക്തമാണ്, പ്രശ്നം ഉടൻ പരിഹരിക്കപ്പെടും”; ഹോർമുസിൽ ഇന്ത്യൻ കപ്പലുകൾക്ക് നേരെ വെടിയുതിർത്തതിൽ പ്രതികരിച്ച് ഇറാൻ 

ബല്‍ബീര്‍ പുഞ്ജ് സമൂഹത്തിന് ആശയ വ്യക്തത നല്കി : ആര്‍ എസ് എസ്

ഇത് ദ്രൗപദിയുടെ വസ്ത്രാക്ഷേപംപോലെ; യോഗി ആദിത്യനാഥ് വനിതാബിൽ വിഷയത്തിൽ

ഇറ്റലിയിലെ ഗുരുദ്വാരയ്‌ക്ക് പുറത്ത് രണ്ട് ഇന്ത്യക്കാരെ വെടിവച്ചു കൊന്നു ; അന്വേഷണം പുരോഗമിക്കുന്നു

‘സ്ത്രീ സംവരണ ബിൽ തടയാൻ മമത കോൺഗ്രസുമായി ഒത്തുകളിച്ചു’: ജംഗിൾ രാജിനെ ശിക്ഷിക്കണമെന്ന് ജനങ്ങളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

വനിതകൾ രാഷ്‌ട്രീയതത്തിൽ വരാതിരിക്കാൻ മമതയും കോൺഗ്രസ്സും ചേർന്ന് വനിതാ ബില്ലിനെതിരേ ഗൂഢാലോചന നടത്തി: മോദി

വനിതാ സംവരണ ബിൽ പാസാക്കത്തതിന് പിന്നിൽ സ്ത്രീകൾക്കെതിരായ ഗൂഢാലോചന , പ്രതിപക്ഷം സ്ത്രീവിരുദ്ധമാണെന്നും മുഖ്യമന്ത്രി യോഗി

പ്രസിദ്ധ പത്രപ്രവർത്തകൻ, ചിന്തകൻ, ബിജെപി മുൻ ഉപാദ്ധ്യക്ഷൻ ബൽബീർ പുഞ്ച് അന്തരിച്ചു

പ്രമാണം എന്ന ചിത്രത്തിന്റെ പൂജാ ചടങ്ങില്‍ നിന്ന്‌

സുഹാസിനി മണിരത്‌നം വീണ്ടും മലയാളത്തില്‍

വാരഫലം: ഏപ്രില്‍ 20 മുതല്‍ 26 വരെ; ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.