തിരുവനന്തപുരം: കേരളത്തിലെ സ്‌പോര്‍ട്‌സ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് കായിക സെമിനാര്‍.
2036 ല്‍ ഒളിമ്പിക്‌സിന് ലോകം ഒരുങ്ങുമ്പോള്‍ കായിക സംസ്‌കാരത്തിന്റെ പ്രചോദനം ഉള്‍കൊണ്ട് കായിക താരങ്ങള്‍ കഠിനമായി പരിശീലിക്കുകയും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്താലേ ഭാരതത്തിന് മെഡലുകള്‍ നേടാന്‍ കഴിയുകയുള്ളൂവെന്ന് കായിക സെമിനാര്‍ വിലയിരുത്തി. ജന്മഭൂമി സുവര്‍ണ ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് അനന്തപുരിയില്‍ നടന്ന കേരളത്തിന്റെ ഒളിമ്പിക്‌സ് പ്രതീക്ഷകള്‍ എന്ന സെമിനാറിലാണ് വിലയിരുത്തല്‍.
കൂടുതല്‍ കുട്ടികള്‍ കായിക രംഗത്തേക്ക് വരാത്തതിന് കാരണം ടൂര്‍ണമെന്റുകളും മാച്ചുകളും ഇല്ലാതായതാണെന്ന് മുന്‍ ദേശീയ ഫുട്‌ബോള്‍ താരം ഐ.എം. വിജയന്‍ മുഖ്യപ്രഭാഷണത്തില്‍ പറഞ്ഞു. കായികതാരങ്ങള്‍ക്ക് പെര്‍ഫോമന്‍സ് ചെയ്യുന്നുള്ള വേദികള്‍ കുറഞ്ഞു. പണ്ട് കാലത്ത് മൈതാനങ്ങള്‍ കുട്ടികള്‍ക്ക് യാഥേഷ്ടം കളിക്കാനുള്ള സൗകര്യങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മൈതാനങ്ങള്‍ നിന്നിടത്ത് വലിയെ കെട്ടിടങ്ങള്‍ ഉയര്‍ന്നെന്നും വിജയന്‍ പറഞ്ഞു.
2036 ഒളിമ്പിക്‌സിനായി ഒരു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കണമെന്ന് കേരള സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റ് പദ്മിനി തോമസ് പറഞ്ഞു. കേരളത്തിന്റെ സ്‌പോര്‍ട്‌സ് പ്രവര്‍ത്തനങ്ങള്‍ ആരാണ് നിയന്ത്രിക്കുന്നതെന്ന് ആര്‍ക്കും അറിയില്ല. സ്‌പോര്‍ട്‌സിനുള്ള ബജറ്റ് തുക കൂട്ടണമെന്ന് സായി അസോസിയറ്റ് പ്രൊഫസറും ഫുട്‌ബോള്‍ പരിശീലകനുമായ. പ്രദീപ് ദത്ത പറഞ്ഞു. ജനം ടീവി ചീഫ് എഡിറ്റര്‍ പ്രദീപ് പിള്ള മോഡറേറ്റായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: