ചെന്നൈ: അതിരുകടന്ന് തമിഴ് നാട് മുഖ്യമന്ത്രി എം. കെ. സ്റ്റാലിന്‌റെ തമിഴ് ഭാഷാ പ്രേമം. തമിഴ് നാട്ടുകാര്‍ തങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് തമിഴിലുള്ള പേരുകള്‍ മാത്രം നല്‍കണമെന്നാണ് ആഹ്വാനം. പേരുകള്‍ തെരഞ്ഞെടുക്കാനായി തമിഴ് പേരുകളും അര്‍ത്ഥവും ഉള്‍ക്കൊള്ളുന്ന വെബ്സൈറ്റ് ആരംഭിക്കുമെന്നും സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ചെന്നൈയില്‍ പാര്‍ട്ടി പ്രവര്‍ത്തകന്‍ മൈലൈ വേലുവിന്റെ വിവാഹ ചടങ്ങിലാണ് സ്റ്റാലിന്‍ കുട്ടികള്‍ക്ക് തമിഴ് പേരുകള്‍ നല്‍കണമെന്ന നിര്‍ദേശം നല്‍കിയത്.
ഭാവി തലമുറകള്‍ക്കിടയില്‍ തമിഴ് ഭാഷയും സ്വത്വവും പ്രോത്സാഹിപ്പിക്കപ്പെടണമെന്നും കുട്ടിയുടെ പേരില്‍ നിന്ന് തന്നെ തമിഴ് സംസ്‌കാരത്തിന്റെ സമ്പന്നത പ്രതിഫലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു. തമിഴ് വികസന വകുപ്പിന് കീഴിലുള്ള തമിഴ് വെര്‍ച്വല്‍ അക്കാദമിയെ വെബ്സൈറ്റ് വികസിപ്പിക്കാനും പരിപാലിക്കാനും ചുമതലപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: