ന്യൂദല്‍ഹി: ഭരണഘടനാ ശില്പി ഡോ. ബി.ആര്. അംബേദ്കറുടെ 135-ാമത് ജയന്തി ദിനത്തില്‍ രാഷ്ട്രത്തിന്റെ ശ്രദ്ധാഞ്ജലി. ഡോ. ബി.ആര്. അംബേദ്ക്കറുടെ തത്വങ്ങളും ആദര്‍ശങ്ങളും സ്വയംപര്യാപ്തവും വികസിതവുമായ ഭാരതം കെട്ടിപ്പടുക്കുന്നതിനു കരുത്തും ഗതിവേഗവും പകരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി അഭിപ്രായപ്പെട്ടു.
പാര്‍ലമെന്റ് മന്ദിര സമുച്ചയത്തിലെ പ്രേരണ സ്ഥലിലെ അംബേദ്കര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടന്നു. രാഷ്ട്രപതി ദ്രൗപദി മുര്‍മു, ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്സഭാ സ്പീക്കര്‍ ഓംബിര്‍ള, രാജ്യസഭാ ഉപാധ്യക്ഷന്‍ ഹരിവന്ഷ്, കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ, ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത, രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, വിവിധ കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, മുന്‍എംപിമാര്‍ തുടങ്ങിയവര്‍ പുഷ്പാര്‍ച്ചനയില്‍ പങ്കെടുത്തു. കേന്ദ്ര സാമൂഹിക നീതി-ശാക്തീകരണമന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ ഡോ. അംബേദ്കര്‍ ഫൗണ്ടേഷനാണ് പരിപാടി സംഘടിപ്പിച്ചത്.
സംവിധാന്‍ സദന് സെന്‍ട്രല്‍ ഹാളിലെ അംബേദ്കറുടെ ഛായാചിത്രത്തില്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തി. കേന്ദ്രമന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, മുന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ തുടങ്ങിയവരും പുഷ്പാര്‍ച്ചന നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: