Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഭീകരരുടെ ചിത്രങ്ങളുയര്‍ത്തി ജമാ അത്തെ ഇസ്ലാമി മാര്‍ച്ച്; ആറ് നേതാക്കള്‍ക്കെതിരെ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2025, 08:09 am IST
inKerala, News

കോഴിക്കോട്: കേന്ദ്രസര്‍ക്കാര്‍ വഖഫ് ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച് കോഴിക്കോട് വിമാനത്താവളത്തിലേക്ക് നടന്ന അത്യന്തം പ്രകോപനകരമായ മാര്‍ച്ചിനെതിരെ പോലീസ് കേസെടുത്തു. ജമാ അത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റിയും സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യയും നടത്തിയ മാര്‍ച്ചില്‍ ഭീകര സംഘടനയായ ഹമാസിന്റെ അടക്കം ഭീകരരുടെ ചിത്രങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഈജിപ്തിലെ മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപകന്‍ ഇമാം ഹസന്നുള്‍ ബന്ന, ഹമാസ് സ്ഥാപകനായ അഹമ്മദ് യാസിന്‍, യഹിയ സിന്‍വാര്‍ തുടങ്ങിയവരുടെ ചിത്രങ്ങളുമായാണ് മുസ്ലിംകള്‍ വിമാനത്താവളത്തിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചത്.

അള്ളാഹുവിനാണ് സമര്‍പ്പിച്ചത്, മോദിക്ക് പാട്ടത്തിന് കൊടുത്തതല്ല എന്ന ബാനറുയര്‍ത്തി പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച മുസ്ലിം ജനക്കൂട്ടത്തിന് നേര്‍ക്ക് പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും ഉപയോഗിച്ചു. പോലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തിയാണ് ഒടുവില്‍ അക്രമിസംഘത്തെ പിരിച്ചുവിട്ടത്. ജമാഅത്തെ ഇസ്ലാമി വൈസ് പ്രസിഡന്റ് മലിക് മുത്തസിംഖാന്റെ നേതൃത്വത്തിലായിരുന്നു വിമാനത്താവള ഉപരോധം.
സ്റ്റുഡന്റ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന പ്രസിഡന്റ് അബ്ദുള്‍ വാഹിദിനെ ഒന്നാം പ്രതിയാക്കി പോലീസ് കേസെടുത്തിട്ടുണ്ട്. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് കെ.പി തൗഫീഖ് ആണ് രണ്ടാം പ്രതി. സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സാബിക് കെ.പി, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി അനീഷ് ടിഎച്ച്, എസ്‌ഐഒ സംസ്ഥാന സെക്രട്ടറിമാരായ അസ്‌ന എം.എച്ച്, അര്‍ഫാദ് അലി എന്നിവരും കേസിലെ പ്രതികളാണ്. വഖഫ് ബില്ലിന്റെ പേരില്‍ കേരളത്തില്‍ മനപ്പൂര്‍വ്വം സംഘര്‍ഷമുണ്ടാക്കാനുള്ള ശ്രമങ്ങളാണ് ജമാ അത്തെ ഇസ്ലാമിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് വ്യക്തമാക്കുന്ന നടപടികളാണ് കരിപ്പൂരില്‍ നടന്നത്.

 

Tags: MarchKaripur Airportsolidarity
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കേരള സര്‍വകലാശാലയില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചതിനെതിരെ എസ്എഫ്ഐ,പ്രതിഷേധ മാര്‍ച്ചില്‍ അക്രമം

News

പാറ്റപ്പാർട്ടി ചോദിച്ചിട്ടില്ല, ദൽഹി പോലീസ്് അനുവദിച്ചിട്ടുമില്ല; നാളെ റാലി നടത്തിയാൽ അറസ്റ്റ്, അകത്താകും

Kerala

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

Kerala

കേരള സര്‍വകലാശാല യൂണിയന്‍:എസ്എഫ്‌ഐയുടെ പ്രതിഷേധത്തില്‍ 3 ജില്ലകളില്‍ കേസ്

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.