മുംബൈ: രാജ്യത്ത് പണലഭ്യത കൂട്ടാന്‍ റിസര്‍വ്വ് ബാങ്ക് ഏപ്രില്‍ 9ന് റിപ്പോ നിരക്ക് 0.25 ശതമാനം കുറയ്‌ക്കാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍. ഏപ്രില്‍ ഏഴിന് ആരംഭിച്ച റിസര്‍വ്വ് ബാങ്കിന്റെ പണനയാവലോകന സമിതി പലിശ നിരക്ക് പ്രഖ്യാപിക്കുക യോഗത്തിന്റെ അവസാനദിവസമായ ഏപ്രില്‍ 9നാണ്.
റിസര്‍വ്വ് ബാങ്ക് ചെയര്‍മാനായ സഞ്ജയ് മല്‍ഹോത്ര ബുധനാഴ്ച രാവിലെ പത്ത് മണിയോടെ പുതിയ റിപ്പോ, റിവേഴ്സ് റിപ്പോ പലിശ നിരക്ക് പ്രഖ്യാപിക്കും. റിസര്‍വ്വ് ബാങ്ക് ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്‌പയുടെ പലിശയാണ് റിപ്പോ നിരക്ക്. രാജ്യത്തെ വാണിജ്യ ബാങ്കുകളിൽ നിന്ന് ആർബിഐ ഫണ്ട് കടമെടുക്കുന്നതിനുള്ള നിരക്കാണ് റിവേഴ്‌സ് റിപ്പോ നിരക്ക്. ഇന്ത്യയിലെ വാണിജ്യ ബാങ്കുകൾ റിസർവ് ബാങ്കിൽ അധിക ഫണ്ടുകൾ പാർക്ക് ചെയ്യുന്ന നിരക്കാണിത്. ഇത് രണ്ടും കുറയുന്നതോടെ ബാങ്കുകളില്‍ നിന്നും കൂടുതല്‍ പേര്‍ വായ്‌പ എടുക്കാനെത്തും. വായ്‌പയുടെ ചെലവ് കുറച്ച് വളര്‍ച്ചയ്‌ക്ക് കരുത്തേകുക എന്നതാണ് റിസര്‍വ്വ് ബാങ്ക് ലക്ഷ്യം. ബാങ്കുകളില്‍ സ്ഥിരനിക്ഷേപം നടത്തുന്നതിന് പകരം ബിസിനസ് മേഖലകളിലേക്ക് കൂടുതല്‍ പണമൊഴുകുമെന്നതാണ് സാധ്യത. .
ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിന് പലിശനിരക്ക് 0.25 ശതമാനം റിസര്‍വ്വ് ബാങ്ക് കുറച്ചിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും മാര്‍ച്ചില്‍ പരിശനിരക്ക് 0.25 ശതമാനം കൂടി കുറയ്‌ക്കാന്‍ പോകുന്നതെന്നറിയുന്നു.
വ്യാപാരയുദ്ധത്തിന്റെ ആശങ്കകള്‍ക്കിടയിലാണ് റിസര്‍വ്വ് ബാങ്ക് പണസമിതി യോഗം ചേര്‍ന്നത്. ഇനിയും യുഎസ് ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചാല്‍ അത് ഇന്ത്യയുടെ ജിഡിപി വളര്‍ച്ചയെ ബാധിക്കുമോ എന്ന ഭയം നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പണലഭ്യത വര്‍ധിപ്പിക്കുക മാത്രമാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ പിടിച്ചുനിര്‍ത്താനുള്ള ഏക പോംവഴി.
റിപ്പോ നിരക്ക് കുറയ്‌ക്കുന്നത് സ്ഥിരനിക്ഷേപത്തിന്മേല്‍ പലിശ വരുമാനം നോക്കിയിരിക്കുന്നവര്‍ക്ക് ഇത് അല്‍പം തലവേദനയുണ്ടാക്കുമെങ്കിലും രാജ്യത്ത് പണലഭ്യത വര്‍ധിക്കാന്‍ ഈ നീക്കം ഇടയാക്കും. കാരണം ബാങ്കിലെ നിക്ഷേപപലിശനിരക്ക് കുറയുന്നതോടെ മറ്റ് മേഖലകളിലേക്ക് ബിസിനസുകാര്‍ പണം നിക്ഷേപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: