തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്റലിജന്റ്സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥ ട്രെയിന്‍ തട്ടി മരിച്ചതിന് പിന്നാലെ ഒളിവില്‍ പോയ സഹപ്രവര്ത്തകന് സുകാന്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്ത് പൊലീസ്. പീഡനത്തിന് തെളിവുകള്‍ കിട്ടിയതിനെ തുടര്‍ന്നാണ ഇത്.
മകളെ സഹപ്രവര്ത്തകന് സുകാന്ത് ലൈംഗികചൂഷണത്തിന് ഇരയാക്കിയെന്ന് പിതാവ് പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇതു സംബന്ധിച്ച് തെളിവുകളും കൈമാറി. കഴിഞ്ഞ വര്‍ഷം ജൂലായില്‍ യുവതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭച്ഛിദ്രം നടത്തിയതിന്റെ രേഖകള്‍ പൊലീസിനു ലഭിച്ചിരുന്നു.
ഇതിനിടെ കഴിഞ്ഞ ദിവസം സുകാന്ത് മുന്‍കൂര്‍ ജാമ്യം തേടി കോടതിയിലെത്തിയിരുന്നു. യുവതിയെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്നും എന്നാല്‍ യുവതിയുടെ വീട്ടുകാര്‍ തടസം സൃഷ്്ടിച്ചതെന്നുമാണ് സുകാന്ത് പറഞ്ഞത്.എന്നാല്‍ വിവാഹാലോചനയുമായി സുകാന്തിന്റെ വീട്ടുകാര്‍ എത്തിയിരുന്നില്ലെന്നാണ ് യുവതിയുടെ മാതാപിതാക്കള്‍ വെളിപ്പെടുത്തിയത്.
മാര്‍ച്ച് 24നാണ് ഐബി ഉദ്യോഗസ്ഥയെ പേട്ടയ്ക്കും ചാക്കയ്ക്കും ഇടയില്‍ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടത്.നൈറ്റ് ഡ്യൂട്ടിക്ക് ശേഷം രാവിലെ വിമാനത്താവളത്തില്‍ നിന്നിറങ്ങിയ യുവതി തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ജയന്തി ജനത എക്സ്പ്രസിന് മുന്നില്‍ ചാടി ജീവനൊടുക്കി. ഇതിന് തൊട്ടുമുന്‍പ് പാളത്തിലൂടെ നടക്കവെ നാല് തവണയാണ് യുവതി സഹപ്രവര്‍ത്തകനുമായി ഫോണില്‍ സംസാരിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: