തിരുവനന്തപുരം: നഗരത്തില്‍ വിവിധ വാര്‍ഡുകളില്‍ ജലവിതരണം നിര്‍ത്തി വച്ച് നടത്തിയ അറ്റകുറ്റപ്പണികള്‍ നിശ്ചിത സമയത്തിനു മുമ്പ് പൂര്‍ത്തിയാക്കി വാട്ടര്‍ അതോറിറ്റി ജലവിതരണം പുനരാരംഭിച്ചു. നേരത്തേ ജലവിതരണ ം പുനരാരംഭിക്കുമെന്ന് പറഞ്ഞിരുന്നതില് നിന്നും ഏറെ സമയം മുന്നേ അരുവിക്കരയില്‍നിന്ന് പമ്പിംഗ് പുനരാരംഭിച്ചു. വെളളിയാഴ്ച രാവിലെ എട്ടു മണിയോടെ ജലവിതരണം പുനരാരംഭിക്കുമെന്നാണ് അറിയിച്ചിരുന്നത്.
അരുവിക്കരയില്‍നിന്ന് ഐരാണിമുട്ടത്തേക്കു പോകുന്ന ട്രാന്സ്മിഷന് ലെയിനിലെ പി.ടി.പി വെന്‍ഡിംഗ് പോയിന്റിനു സമീപത്തെ കേടായ ബട്ടര്‍ഫ്ളൈ വാല്‍വ് മാറ്റി സ്ളൂയിസ് വാല്‍വ് ഘടിപ്പിക്കുന്ന പ്രവൃത്തിയും പി.ടി.പി നഗറില്‍ നിന്നും നേമം വട്ടിയൂര്‍ക്കാവ് മേഖലയിലേക്കുളള ജലലഭ്യത സുഗമമാക്കുന്നതിനായി ഫ്ലോമീറ്ററും വാല്‍വും സ്ഥാപിക്കുന്നതിനുള്ള പ്രവൃത്തിയും തിരുവനന്തപുരം നാഗര്‍കോവില്‍ റെയില്‍വേ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് കരമന ശാസ്ത്രി നഗര്‍ അണ്ടര്‍പാസിന് സമീപമുള്ള ട്രാന്സ്മിഷന് ലെയിന്‍ അലൈന്മെന്റ് മാറ്റുന്ന പ്രവൃത്തിയുമാണ് നടന്നത്. ജനങ്ങളുടെ ബുദ്ധിമുട്ട് ലഘൂകരിക്കുന്നതിനും ഇടയ്ക്കിടെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത് ഒഴിവാക്കുക ലക്ഷ്യമിട്ടുമാണ് പ്രവൃത്തികള്‍ ഒരേ സമയം നടത്തിയത്.
മൂന്നിടങ്ങളിലും നടന്നത് വലിയ പ്രവര്‍ത്തികളായിരുന്നു.. എന്നാല്‍ കൃത്യമായ ആസൂത്രണത്തോടെ പൂര്‍ത്തിയാക്കി നിശ്ചയിച്ച സമയത്തിനു വളരെ മുന്‍പു തന്നെ വെള്ളമെത്തിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: