കൊച്ചി: യു.ഡി.എഫ്, എൽ ഡി എഫ് എം.പി മാർ പാർലമെന്റിൽ വഖഫ് നിയമഭേദഗതിയെ എതിർക്കുന്നത് മുനമ്പം ജനതയോട് ചെയ്യുന്ന വഞ്ചനയാണെന്ന് ബിജെപി ദേശീയ കൗൺസിൽ അംഗം ഡോ.കെ.എസ്.രാധാകൃഷ്ണൻ. വഖഫ് നിയമഭേദഗതിയെ പാർലമെന്റിൽ പിന്തുണക്കണമെന്ന കെ.സി.ബി.സി. ഉൾപ്പടെയുള്ള ക്രൈസ്തവ സംഘടനകളുടെ അഭ്യർത്ഥനയെ നിരുപാധികം തള്ളിക്കളഞ്ഞിരിക്കുകയാണ് കേരളത്തിൽ നിന്നുള്ള യു.ഡി.എഫ്, എൽ.ഡി.എഫ് എം.പിമാരെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വഖഫ് അധിനിവേശത്തെ തുടർന്ന് കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിൽ നിൽക്കുന്ന മുനമ്പം ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച കേരളത്തിൽ നിന്നുള്ള യു.ഡി.എഫ് – എൽ ഡി എഫ് എം.പി മാർ, പാർലമെൻ്റിൽ എതിർക്കുന്നത് കേരളത്തിന്റെ പൊതുവികാരത്തിനെതിരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുനമ്പം ജനതയെ വഞ്ചിച്ചു കൊണ്ട് ലോകസഭയിൽ വഖഫ് നിയമ ഭേദഗതിയെ എതിർക്കുന്ന എറണാകുളം എം.പി. ഹൈബി ഈഡന്റെ ഓഫീസിലേക്ക് ബിജെപി സിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ബഹുജന മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഖഫ് നിയമ ഭേദഗതി ബില്ലിനെ കുറിച്ച് . പ്രതിപക്ഷ പാർട്ടികൾ തെറ്റിദ്ധാരണ പരത്തുകയാണെന്ന വ്യക്തമാക്കിയ അദ്ദേഹം അത് സാധാരണക്കാരായ മുസ്ലിങ്ങൾ ഉൾപ്പടെയുള്ളവർക്ക് സംരക്ഷണം നൽകുന്നതിനാണെന്നും വ്യക്തമാക്കി. ബിജെപി സിറ്റി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.എസ്. ഷൈജു അധ്യക്ഷത വഹിച്ച ബഹുജന മാർച്ചിൽ ബിജെപി സംസ്ഥാന നേതാക്കളായ കെ.വി.എസ്. ഹരിദാസ്, എസ്. സജി, ശ്രീക്കുട്ടൻ തുണ്ടത്തിൽ എന്നിവർ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: