Kerala

ബിജെപി കോര്‍ കമ്മറ്റി യോഗം അല്‍പ്പ സമയത്തിനകം; സംസ്ഥാന പ്രസിഡന്റ് പത്രിക സമര്‍പ്പണം രണ്ട് മണിക്ക്

Published by

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനെ ഇന്നറിയാം. ഉച്ചയ്‌ക്ക് രണ്ട് മണിക്ക് ബിജെപി ഓഫീസില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി പത്രിക സമര്‍പ്പിക്കും. രാവിലെ 11 മണിക്ക് ആരംഭിക്കുന്ന സംസ്ഥാന കോര്‍ കമ്മറ്റി യോഗത്തില്‍ പുതിയ പ്രസിഡന്റ് ആരെന്ന് ദേശീയ നേതൃത്വം അറിയിക്കും. ഹോട്ടല്‍ ഹൈസിന്തില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്രനിരീക്ഷകനായി കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി പങ്കെടുക്കും. ബിജെപി സംസ്ഥാന പ്രഭാരി പ്രകാശ് ജാവദേക്കര്‍, സഹപ്രഭാരി അപരാജിത സാരംഗി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടക്കുന്ന കോര്‍കമ്മറ്റിയില്‍ സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍ പങ്കെടുക്കും. പുതിയ പ്രസിഡന്റ് സംബന്ധിച്ച് കോര്‍കമ്മറ്റി യോഗശേഷം എല്ലാ നേതാക്കളും സംസ്ഥാന ഓഫീസിലേക്ക് പോകും. ഇവിടെയാണ് പത്രിക സമര്‍പ്പണം. സംസ്ഥാന വരാണാധികാരി അഡ്വ. നാരായണന്‍ നമ്പൂതിരി മുമ്പാകെ പത്രിക നല്‍കും. നാളെ രാവിലെ നടക്കുന്ന ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ മാത്രമേ ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാവൂ.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by