കൊൽക്കത്ത : ജീവനക്കാർക്കും പെൻഷൻകാർക്കും വേണ്ടി പ്രത്യേക ബോണസ് പദ്ധതി ആരംഭിച്ച് പശ്ചിമ ബംഗാൾ സർക്കാർ . ഇത് പ്രകാരം, 2024 മാർച്ച് വരെ 44,000 രൂപയിൽ താഴെ പ്രതിമാസ ശമ്പളം നേടുന്ന, ഒരു ബോണസ് സംവിധാനത്തിലും ഉൾപ്പെടാത്ത തിരഞ്ഞെടുത്ത സർക്കാർ ജീവനക്കാർക്ക് 6,800 രൂപ ബോണസ് നൽകും.
ഈദുൽ ഫിത്തറിന് മുമ്പ് മുസ്ലീം ജീവനക്കാർക്ക് സർക്കാർ ഈ ബോണസ് നൽകും. മുസ്ലിം സമുദായത്തിലെ ജീവനക്കാർക്ക് ഈദുൽ ഫിത്തറിന് മുമ്പ് അവരുടെ ബോണസ് ലഭിക്കുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പും അറിയിച്ചു.എന്നാൽ മറ്റ് സമുദായങ്ങളിൽപ്പെട്ടവർക്ക് ഈ ബോണസ് ഉടൻ നൽകേണ്ടെന്നാണ് തീരുമാനം. അവർക്ക് ഇത് സെപ്റ്റംബർ 15 ന് ശേഷമാകും നൽകുക.
മുസ്ലീം പ്രീണന നയത്തിന്റെ മൂർദ്ധന്യമായ അവസ്ഥയാണ് ബംഗാളിലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: