Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

‘ആശ’യറ്റപ്പോള്‍ നിരാഹാര സമരം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2025, 10:29 am IST
inEditorial

മാസംതോറുമുള്ള ഓണറേറിയം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആശാ വര്‍ക്കര്‍മാര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന ഉപരോധ സമരം, സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യമന്ത്രിയുടെയും മറ്റും തീര്‍ത്തും പ്രതികൂലമായ സമീപനത്തില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല നിരാഹാര സമരത്തിലേക്ക് കടന്നിരിക്കുകയാണ്. സമരസമിതി നേതാക്കള്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സമരം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുകയും പരിഹസിക്കുകയുമാണുണ്ടായത്. ആശമാര്‍ മുന്നോട്ടുവയ്‌ക്കുന്ന ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പോലും കൂട്ടാക്കാതെ ഏകപക്ഷീയമായി സമരം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയാണ് മന്ത്രി ചെയ്തത്. ഒരുതരത്തിലുള്ള ഉറപ്പും നല്‍കാന്‍ അവര്‍ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് നിവൃത്തിയില്ലാതെയാണ് ആശമാര്‍ നിരാഹാര സമരത്തിലേക്ക് കടന്നിരിക്കുന്നത്. സമരത്തെ ഒറ്റപ്പെടുത്തി പരാജയപ്പെടുത്താനുള്ള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമം നിരന്തരം പരാജയപ്പെടുകയാണുണ്ടായത്. തൊഴിലാളികള്‍ക്കുവേണ്ടി നിലകൊള്ളുന്നു എന്നു പറയുന്നവരുടെ തനിനിറം ഇതിലൂടെ പുറത്തുവന്നിരിക്കുന്നു.

ഓണറേറിയം നാമമാത്രമായി വര്‍ദ്ധിപ്പിച്ചു നല്‍കാന്‍ പോലും സര്‍ക്കാരിന് പണമില്ലെന്നാണ് ആരോഗ്യമന്ത്രി ചര്‍ച്ചയ്‌ക്ക് എത്തിയവരോട് പറഞ്ഞതത്രേ. സാമാന്യബുദ്ധിയുള്ള ആരും ഇത് അംഗീകരിക്കില്ല. ആശമാര്‍ക്ക് ഓണറേറിയം വര്‍ദ്ധിപ്പിച്ചു നല്‍കാമെന്ന് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ ഇടതുമുന്നണി വാഗ്ദാനം ചെയ്തതാണ്. ഇത് പാലിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. മന്ത്രിമാര്‍ക്ക് ആഡംബര വാഹനങ്ങള്‍ വാങ്ങാന്‍ 100 കോടിയോളം രൂപയാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ വകയിരുത്തിയത്. നിലവില്‍ സഞ്ചരിക്കാന്‍ വാഹനങ്ങളുള്ളപ്പോള്‍ തീര്‍ത്തും അനാവശ്യമായാണ് ലക്ഷങ്ങള്‍ വിലമതിക്കുന്ന ആഡംബര വാഹനങ്ങള്‍ വാങ്ങുന്നത്. പാര്‍ട്ടി കൊലയാളികളെ നിയമത്തിന്റെ പിടിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ കോടികളുടെ നികുതിപ്പണം ഒഴുക്കുന്ന സര്‍ക്കാരാണ് ആശാ വര്‍ക്കര്‍മാര്‍ക്ക് നേരെ ദുര്‍മുഖം കാണിക്കുന്നത്. ജനങ്ങളുടെ നികുതിപ്പണം എടുത്ത് ഇപ്രകാരം ധൂര്‍ത്തടിക്കുന്നവര്‍ക്ക് സമൂഹത്തിന് അങ്ങേയറ്റം ഗുണകരമായ സേവനം നടത്തുന്ന ആശമാര്‍ക്കു നല്‍കാന്‍ പണമില്ലെന്നു പറയുന്നത് വിചിത്രമാണ്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കേണ്ട സര്‍ക്കാരില്‍ നിന്ന് ഇത്തരം ജനവിരുദ്ധമായ സമീപനം ഉണ്ടാകുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അസംഘടിത ജനവിഭാഗങ്ങളെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ നയം വിലപ്പോവില്ല. വലിയ തിരിച്ചടിയാവുകയും ചെയ്യും.

ആശമാരുടെ വിരമിക്കല്‍ ആനുകൂല്യം സംബന്ധിച്ച് മറ്റ് സംസ്ഥാനങ്ങളിലെ ഉത്തരവുകള്‍ ചര്‍ച്ചയില്‍ ആശമാരുടെ പ്രതിനിധികള്‍ ആരോഗ്യ മന്ത്രിയെ കാണിച്ചെങ്കിലും അത് വാങ്ങി നോക്കാന്‍ പോലും തയ്യാറായില്ലത്രേ. സാരിയുടുത്ത പിണറായിയെ പോലെയാണ് മന്ത്രി വീണാ ജോര്‍ജ് പെരുമാറുന്നത്. ജനാധിപത്യ സംവിധാനത്തില്‍ അവകാശങ്ങള്‍ക്കും ആനുകൂല്യങ്ങള്‍ക്കും വേണ്ടി സമരം ചെയ്യാനുള്ള അവകാശം ആര്‍ക്കുമുണ്ട്. എന്നാല്‍ ഇത് സിപിഎം അംഗീകരിക്കുന്നില്ല. അതുകൊണ്ടാണ് സിപിഎം നേതാക്കള്‍, സമരം ചെയ്യുന്ന ആശമാരെ പരിഹസിക്കുകയും അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത്. സര്‍ക്കാരും ഈ നയം പിന്തുടരുന്നത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനത്തിന്റെ ഖജനാവും സര്‍ക്കാര്‍ സംവിധാനവും സിപിഎമ്മിന്റെ കുത്തകയല്ല. അങ്ങനെയാണെന്ന് കരുതി പെരുമാറുന്നത് ആശമാര്‍ക്കെന്നല്ല ജനാധിപത്യ ബോധമുള്ള ആര്‍ക്കും അംഗീകരിക്കാനാവില്ല. ഇത് മനസ്സിലാക്കി അനിശ്ചിതകാല നിരാഹാരത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന ആശമാരുടെ ജീവന്‍ രക്ഷിക്കാനും, രമ്യമായി ചര്‍ച്ച നടത്തി അവരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാനും സര്‍ക്കാര്‍ തയ്യാറാവണം.

Tags: hunger strikeAsha workers strike
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലുള്ള റാങ്ക് ഹോള്‍ഡേഴ്‌സിനെ യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഗോകുല്‍ ഗോപിനാഥ് സന്ദര്‍ശിച്ചപ്പോള്‍
Kerala

അദ്ധ്യാപക റാങ്ക് പട്ടികയിലുള്ളവരുടെ നിരാഹാരം, ഐക്യദാര്‍ഢ്യവുമായി യുവമോര്‍ച്ച

Kerala

മാവോയിസ്റ്റ് നേതാവ് രൂപേഷ് നിരാഹാര സമരം അവസാനിപ്പിച്ചു, പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുമതി നല്‍കാമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

Kerala

നോവല്‍ പ്രസിദ്ധീകരിക്കാന്‍ അനുമതിയില്ല: ജയിലില്‍ നിരാഹാരം തുടങ്ങി മാവോയിസ്റ്റ് തടവുകാരന്‍ രൂപേഷ്

Kerala

ആശാപ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു, രാപകല്‍ സമരം തുടരും

പുതിയ വാര്‍ത്തകള്‍

ബാര്‍ പരീക്ഷ പാസാകാതെ 1,157 അഭിഭാഷകര്‍ പ്രാക്ടീസ് ചെയ്യുന്നു, തുടര്‍നടപടിക്കു നിര്‍ദേശിച്ച് ഹൈക്കോടതി

കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം: പ്രതി പിടിയില്‍

തെലുങ്കാന കോണ്‍ഗ്രസ് പാര്‍ട്ടി നേതാവും കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേരയുടെ ഭാര്യയുമായ കോട്ട നീലിമ രാഹുല്‍ ഗാന്ധിയ്ക്കൊപ്പം (ഇടത്ത്) കോട്ട നീലിമ (വലത്ത്)

പവന്‍ ഖേരയുടെ ഭാര്യ നീലിമ കോട്ട മോദി സര്‍ക്കാരിനെ വീഴ്‌ത്താന്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് യുഎസ് സഹായം ഒപ്പിച്ചുകൊടുക്കുന്നതായി വിമര്‍ശനം

തിരുവോണത്തോണി മുങ്ങിയ സംഭവം ഗുരുതരമായ അനാസ്ഥ: ഉന്നതര്‍ മറുപടി പറയണമെന്ന് ശശികല ടീച്ചര്‍

മുല്ലപെരിയാര്‍ കേസില്‍ അഡ്വ റോയ് എബ്രഹാമിനെ സ്‌പെഷ്യല്‍ കൗണ്‍സിലായി നിയമിച്ച് കേരളം

കണ്ടാൽ ഓക്കാനം വരും ; പുരുഷന്മാർക്ക് മാറും വയറും വളരുന്നത് വൈകൃതമാണ് ; പുലിക്കളി കലാകാരന്മാരെ അധിക്ഷേപിച്ച് നടൻ വി കെ ശ്രീരാമൻ

ശബരിമല നിവേദ്യങ്ങളുടെ പരിശോധനയ്‌ക്കായി പമ്പയില്‍ സമ്പൂര്‍ണ്ണ ലാബ് സ്ഥാപിക്കണമെന്ന് ഹൈക്കോടതി

കരിപ്പൂരില്‍ നിന്ന് ദുബായിലേക്കുളള വിമാനം റദ്ദാക്കി, പ്രതിഷേധിച്ച് യാത്രക്കാര്‍

‘ നക്‌സലൈറ്റ് ആക്രമണങ്ങളിൽ ഭർത്താക്കന്മാരെ നഷ്ടപ്പെട്ട എന്നെപ്പോലെ നിരവധി പേർ ഇവിടെയുണ്ട് ‘ ; പി ചിദംബരത്തിനെതിരെ സൈനികന്റെ ഭാര്യ

വീണ വിജയന്‍ ദുബായിലേക്ക് 85 ലക്ഷം രൂപ അയച്ചു,ഡയറിയില്‍ ഉണ്ടായിരുന്നത് 20 കോടിയുടെ ഇടപാട്, നടന്നത് ഹവാല ഇടപാടെന്ന് ഇ ഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.