Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ടാറ്റയെ പിടിച്ചുകെട്ടാന്‍ വിലയുദ്ധവുമായി എംജി മോട്ടോഴ്സ് ; അഞ്ചര ലക്ഷം രൂപ ഡിസ്കൗണ്ടില്‍ ഇപ്പോള്‍ ഗ്ലോസ്റ്റര്‍ വാങ്ങാം

ചൈനയിലെ സെയിക് (എസ് എ ഐ സി) മോട്ടോഴ്സും ഇന്ത്യയിലെ ജെഎസ് ഡബ്ല്യുവും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഇന്ത്യയിലെ എംജി മോട്ടോഴ്സ്. ടാറ്റയുമായി നിരന്തരം മത്സരത്തിലാണ് എംജി മോട്ടോഴ്സ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 15, 2025, 05:48 pm IST
in Business, Automobile

മുംബൈ: ചൈനയിലെ സെയിക് (എസ് എ ഐ സി) മോട്ടോഴ്സും ഇന്ത്യയിലെ ജെഎസ് ഡബ്ല്യുവും ചേര്‍ന്നുള്ള സംയുക്ത സംരംഭമാണ് ഇന്ത്യയിലെ എംജി മോട്ടോഴ്സ്. ടാറ്റയുമായി നിരന്തരം മത്സരത്തിലാണ് എംജി മോട്ടോഴ്സ്.

ഇപ്പോഴിതാ ടാറ്റാ കമ്പനിയുടെ സഫാരി, ഹാരിയര്‍ എന്നീ ബ്രാന്‍റുകളോട് മത്സരിക്കുന്ന എംജി മോട്ടോഴ്സിന്റെ ഗ്ലോസ്റ്റര്‍ വിലയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ടൊയോട്ട ഫോര്‍ചുണര്‍, സ്കോഡ കോഡിയാക്, സിട്രോണ്‍ സി5 എയര്‍ക്രോസ് എന്നീ കാറുകളും ഗ്ലോസ്റ്ററിനോട് മത്സരിക്കുന്ന ബ്രാന്‍റുകളാണ്. എംജി മോട്ടോഴ്സിന്റെ ഏറ്റവും വിലയേറിയതും ആഡംബരപൂർണ്ണവുമായ എസ് യു വി ആണ് ഗ്ലോസ്റ്റർ. ഈ കാര്‍ ശരാശരി 100 യൂണിറ്റുകൾ മാത്രമേ എല്ലാ മാസവും വിൽക്കുന്നുള്ളൂ. ഗ്ലോസ്റ്ററിന്റെ വില്‍പന കൂട്ടാനായി കമ്പനി ടാറ്റയുമായി വിലയുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി മാര്‍ച്ച് മാസത്തില്‍ ഗ്ലോസ്റ്റർ എസ്‍യുവിക്ക് 5.50 ലക്ഷം രൂപയുടെ വമ്പിച്ച കിഴിവ് വാഗ്ദാനം ചെയ്തിരിക്കുകയാണ്. ഇതിന്റെ എക്സ്-ഷോറൂം വില 38.80 ലക്ഷം രൂപയിൽ നിന്ന് ആരംഭിക്കുന്നു. മാർച്ച് 31 വരെ ഉപഭോക്താക്കൾക്ക് ഈ ഓഫറിന്റെ ആനുകൂല്യം ലഭിക്കും.

ടാറ്റയുടെ ഹാരിയറും സഫാരിയും പോലെ ഗ്ലോസ്റ്ററും ഏഴ് സീറ്റര്‍ എസ് യു വി ആണ്. നല്ല സ്പേസ് ഉള്ള ഇന്‍റീരിയറും സാങ്കേതികവിദ്യയിലെ മികവും ആണ് ഗ്ലോസ്റ്ററിനെ ആകര്‍ഷകമാക്കുന്നത്. ഹാരിയറിനും സഫാരിയ്‌ക്കും കരുത്തന്‍ ലുക്കും ഓഫ് റോഡ് യാത്ര പോകാനുള്ള ഈ ബ്രാന്‍റുകളുടെ കഴിവും ആണ് മുഖ്യ ആകര്‍ഷണം. ഗ്ലോസ്റ്ററിലും സാൻഡ്, ഇക്കോ, സ്‌പോർട്, നോർമൽ, റോക്ക്, സ്നോ, മഡ് തുടങ്ങിയ ഓൾ-ടെറൈൻ റൈഡിംഗ് നടത്താന്‍ പറ്റുന്ന മോഡുകളും ഉണ്ട്. പക്ഷെ ഗ്ലോസ്റ്ററിന്റെ സ്നോസ്റ്റോം എന്ന 4 വീല്‍ ഡ്രൈവിന് 44 ലക്ഷം വരെയാണ് വില. ഈ കാര്‍ ടാറ്റയുടെ അവിന്യയുമായാണ് മത്സരിക്കുന്നത്.

സുരക്ഷയ്‌ക്കായി, ഗ്ലോസ്റ്ററിൽ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) നൽകിയിട്ടുണ്ട്, അതിൽ അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ (ACC), ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് (AEB), ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്റ്റ്, ഫോർവേഡ് കൊളിഷൻ വാണിംഗ് (FCW), ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ് (LDW), ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ (BCD), ഡോർ ഓപ്പൺ വാണിംഗ് (DOW), റിയർ ക്രോസ് ട്രാഫിക് അലേർട്ട് (RCTA), ലെയ്ൻ ചേഞ്ച് അസിസ്റ്റ് (LCA), ഡ്രൈവർ ഫാറ്റിഗ് റിമൈൻഡർ സിസ്റ്റം എന്നിവ ഉൾപ്പെടുന്നു. ഈ പ്രീമിയം എസ്‌യുവിയിൽ ഡ്യുവൽ പനോരമിക് ഇലക്ട്രിക് സൺറൂഫ്, 12-വേ പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവർ സീറ്റ്, ഡ്രൈവർ സീറ്റ് മസാജ്, വെന്‍റിലേഷൻ എന്നീ സവിശേഷതകളും ഉണ്ട്.

എംജി ഗ്ലോസ്റ്റർ 2WD, 4WD ഓപ്ഷനുകളിൽ വാങ്ങാം.റൂഫ് റെയിലുകൾ, സ്മോക്ക്ഡ് ബ്ലാക്ക് ടെയിൽലൈറ്റുകൾ, വിൻഡോ സറൗണ്ടുകൾ, ഫെൻഡറുകൾ, ഫോഗ് ഗാർണിഷ് എന്നിവയിലേക്കും ഡാർക്ക് തീം മുന്നോട്ട് കൊണ്ടുപോകുന്നു. ഈ പ്രീമിയം എസ്‌യുവിക്ക് ചുവന്ന തുന്നലുകളോട് കൂടിയ ഇരുണ്ട നിറത്തിലുള്ള ലെതറെറ്റ് സീറ്റ് അപ്ഹോൾസ്റ്ററിയാണ് നല്‍കുന്നത്.

Tags: carLatest infoGlosterTatasafariTataAvinyaTataharrierSUVLuxurySUVAutomobile
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

World

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

Spiritual

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

World

ഫെബ്രുവരിയില്‍ കൊല്ലപ്പെട്ട ആയത്തൊള്ള അലി ഖമേനിയുടെ സംസ്കാരച്ചടങ്ങുകള്‍ ഉടന്‍ നടത്താന്‍ ഒരുങ്ങി ഇറാന്‍

Spiritual

എന്താണ് വിദ്യാഗോപാല മന്ത്രം? വിദ്യ നല്‍കാന്‍ ഒരു മന്ത്രം

പുതിയ വാര്‍ത്തകള്‍

നയപ്രഖ്യാപന് മേലുള്ള നന്ദി പ്രമേയ ചർച്ച ഇന്ന് നിയമസഭയിൽ ആരംഭിക്കും: ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് ഇന്ന്, വോട്ടെടുപ്പ് രാവിലെ 9 മുതല്‍

‘സെന്റർ ഓഫ് എക്സലൻസ്’ (CoE) പദ്ധതിക്ക് തുടക്കം കുറിച്ച് കേരള പൊലീസ്. ഡിജിപി റാവാഡ ചന്ദ്രശേഖറും എപി ബറ്റാലിയൻ എഡിജിപി ദിനേന്ദ്ര കശ്യപും.

പോലീസ് ബറ്റാലിയനുകളില്‍ ‘സെന്റര്‍ ഓഫ് എക്‌സലന്‍സ് പ്രോജക്ടി’ന് തുടക്കം

ഇതിഹാസ വനിതാ ടെന്നിസ് താരം സെറീന വില്ല്യം വീണ്ടും കളത്തിലേക്ക്

ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ മാഡിസണ്‍ കെയ്‌സിനെ തോല്‍പ്പിച്ച ഡയാന ഷ്‌നായിഡറിന്റെ ആഹ്ലാദം

ഫ്രഞ്ച് ഓപ്പണ്‍ അട്ടിമറി തുടരുന്നു; റൂഡും കെയ്‌സും വീണു

തിരുമാന്ധാംകുന്ന് ക്ഷേത്രം

മലബാര്‍ ദേവസ്വം ബോര്‍ഡിന് തിരിച്ചടി; തിരുമാന്ധാംകുന്ന് ക്ഷേത്രം ട്രസ്റ്റികള്‍ക്ക് തിരികെ നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

സിനിമ സംഘടനാ ഭാരവാഹികളുമായി മന്ത്രിതല ചര്‍ച്ച ഇന്ന്

എസ്‌യുവിയില്‍ നിന്ന് വിക്ഷേപിക്കാന്‍ സജ്ജമാക്കിയ ദിവ്യാസ്ത്ര എംകെ1 ഡ്രോണ്‍

ശത്രുക്കളുടെ ചങ്കിടിപ്പ് കൂടും… 500 കിലോമീറ്റർ റേഞ്ച്, 5 മണിക്കൂർ ആകാശക്കരുത്ത്; ‘ദിവ്യാസ്ത്ര Mk-1’, പരീക്ഷണം വിജയം!

ടിഎംസി പിളര്‍പ്പിലേക്ക്; പാര്‍ട്ടി യോഗത്തില്‍ 60 എംഎല്‍എമാര്‍ പങ്കെടുത്തില്ല

പിണറായിയുടെ മകളെ സംരക്ഷിക്കാന്‍ പ്രവര്‍ത്തകരെ കുരുതികൊടുക്കണോ? അക്രമത്തിനെതിരെ സിപിഎമ്മില്‍ പ്രതിഷേധം

നോവല്‍ മോഷണ വിവാദത്തില്‍ ചേരിതിരിഞ്ഞ് സാഹിത്യലോകം; പി.കെ. രാജശേഖരന്റെ പരാമര്‍ശത്തില്‍ പ്രതിഷേധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.