Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സമൂഹത്തെ ദുഷിപ്പിക്കുന്ന ഇടത് ലിബറലുകള്‍

രാമചന്ദ്രന്‍ പാണ്ടിക്കാട്byരാമചന്ദ്രന്‍ പാണ്ടിക്കാട്
Mar 14, 2025, 11:00 am IST
inVicharam, Article

അവസാനം ഏതാണ്ട് എല്ലാവരും ഒരേ സ്വരത്തില്‍ സമ്മതിച്ചു – കുട്ടികളെ വഴിതെറ്റിക്കുന്നതില്‍ സിനിമയുടെ പങ്ക് നിര്‍ണായകമാണെന്ന്. നല്ല കാര്യം.

ചുരുളി സിനിമ പുറത്തിറങ്ങിയപ്പോള്‍ ഇതേ ചര്‍ച്ച നടന്നിരുന്നു. അന്ന് അതിനെ ന്യായീകരിക്കാന്‍ കുറേയേറെപ്പേരുണ്ടായിരുന്നു. ഭൂരിഭാഗം പേരും നിശ്ശബ്ദത പാലിച്ചു. എതിര്‍ത്തവര്‍ കൂടുതലും ലെഫ്റ്റ് ലിബറലുകളായിരുന്നു. അന്ന് എന്തായിരുന്നു ആവിഷ്‌കാര സ്വാതന്ത്ര്യത്തിനായുള്ള മുറവിളി?അത്തരക്കാര്‍ ഇപ്പോള്‍ മൗനം വിദ്വാന് ഭൂഷണം എന്ന നിലപാടിലാണ്.

കുറച്ചു കാലമായി കേരളത്തില്‍ നടന്നുവരുന്ന ഒട്ടേറെ സംഭവങ്ങള്‍ പരിശോധിച്ചാല്‍ നമുക്കിത് മനസ്സിലാക്കാനാവും. പുരോഗമനത്തിന്റെ പേരുപറഞ്ഞ് യുവതലമുറയെ വഴി തെറ്റിച്ച് കൊണ്ടുവന്ന് ഇന്നത്തെ സാഹചര്യത്തിലെത്തിച്ചത് ഈ ഇടത് ലിബറലിന്റെ ബാനറിലാണ്. ഒട്ടേറെ ഉദാഹരണങ്ങള്‍ നിരത്താനുണ്ട്.

ചുംബന സമരമായിരുന്നു ഒരെണ്ണം. സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികളടക്കമുള്ള ബാല്യ, കൗമാരക്കാര്‍ ഒളിഞ്ഞും തെളിഞ്ഞും കാണിച്ചിരുന്ന വൃത്തികേടുകള്‍ സഹിക്കാവുന്നതിനപ്പുറമായപ്പോഴാണ് ഒരു കടപ്പുറത്തെ നാട്ടുകാര്‍ മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ഇടപെട്ടത്. മദ്യവും മയക്കുമരുന്നുമെല്ലാമായി അഴിഞ്ഞാടുന്നവരെ തടഞ്ഞപ്പോള്‍ എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ തുടങ്ങിയ ഇടത് സംഘടനാ നേതൃത്വത്തിനടക്കം കലിയിളകി. മഹിളാമോര്‍ച്ച സാംസ്‌കാരിക പോലീസ് ചമയുന്നെന്നാരോപിച്ചാണ് ഇവര്‍ ചുംബന സമരം നടത്തിയത്. ഈ ചുംബന സമരത്തിന് നേതൃത്വം നല്‍കിയവര്‍ ഇന്ന് ചാനല്‍ ചര്‍ച്ചകളിലിരുന്ന് കുട്ടികളുടെ വഴിപിഴച്ച പോക്കിനെ വിലയിരുത്തുന്നതു കാണുമ്പോള്‍ പുച്ഛം തോന്നുന്നു.

ഇടതുചിന്തയുള്ള വനിതാ സംഘടന,എറണാകുളത്ത് സംഘടിപ്പിച്ച ഒരു പൊതു പരിപാടിയുടെ കവാടം യോനീ രൂപത്തിലായിരുന്നു. ഭാഗ്യത്തിന് അതിനെ എതിര്‍ക്കാന്‍ ഒരു ന്യൂനപക്ഷ വിഭാഗമെങ്കിലും തയ്യാറായി എന്നത് ആശ്വാസകരം. എന്നാല്‍, യോനീ കവാടം കണ്ട് ‘എന്തൊരു പുരോഗമനം’ എന്ന് വാഴ്‌ത്തിപ്പാടി ‘സാംസ്‌കാരിക കേരളം.’ കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെയായിരുന്നു ആ പരിപാടിയുടെ ഉദ്ഘാടകനായി ക്ഷണിച്ചിരുന്നത്. അദ്ദേഹം ഈ പരിപാടിയില്‍ പങ്കെടുത്തില്ല എന്നാണ് പിന്നീട് അറിഞ്ഞത്.
താലി പൊട്ടിക്കല്‍ സമരമാണ് മറ്റൊന്ന്. വിവാഹ സമയത്ത്, മാതാപിതാക്കളുടെ അനുഗ്രഹത്തോടെ, മണ്ഡപത്തില്‍വച്ച് ആചാരപരമായി ഭര്‍ത്താവ് ഭാര്യയുടെ കഴുത്തില്‍ ചാര്‍ത്തിയ താലി പൊട്ടിച്ചെറിഞ്ഞ് പുരോഗമനം പ്രകടിപ്പിക്കുന്ന ചടങ്ങിന് നേതൃത്വം നല്‍കിയതും ഈ ഇടത് ലിബറല്‍ സംഘടനകളായിരുന്നു. താലി പൊട്ടിച്ചെറിഞ്ഞാല്‍ സര്‍വ്വ സ്വാതന്ത്ര്യമായെന്നാണോ ഇവര്‍ കരുതുന്നതെന്നറിയില്ല. ഇതിനും അകമ്പടി കള്ളും കഞ്ചാവുമെല്ലാംതന്നെ. വിവാഹത്തോടനുബന്ധിച്ച് വീടുകളില്‍ മദ്യം വിളമ്പുന്നത് ഒരു സ്റ്റാറ്റസ് ആയി കണക്കാക്കുന്നവര്‍ ഇന്നത്തെ ഈ കുറ്റകൃത്യങ്ങളുടെ പ്രധാന കാരണക്കാരാണ്. സ്ത്രീകളെ മദ്യപാനികളാക്കിയതില്‍ പ്രധാന പങ്ക് ഈ ‘ചടങ്ങ്’ നടത്തിയവര്‍ക്കാണ്. അതുകണ്ട് വളര്‍ന്ന കുട്ടികള്‍ ഇങ്ങിനെയായില്ലെങ്കിലേ അത്ഭുതമുള്ളു.

ഇത്തരം കര്യങ്ങള്‍ കഴിഞ്ഞ 10 വര്‍ഷം കൊണ്ട് ധാരാളം കണ്ടു. അതിന്റെ മൂര്‍ദ്ധന്യമാണ് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. പാര്‍ട്ടിയില്‍ മദ്യപര്‍ക്ക് സ്ഥാനമുണ്ടാവില്ലെന്ന് പറഞ്ഞ സിപിഎം സംസ്ഥാന സെക്രട്ടറി, ഇരുട്ടിവെളുക്കുന്നതിന് മുമ്പ്, ‘മദ്യപര്‍ക്കും പാര്‍ട്ടിയുമായി ബന്ധപ്പെട്ട് നില്‍ക്കാം’ എന്ന് മാറ്റിപ്പറഞ്ഞെങ്കില്‍ കേരളം എവിടെയെത്തി നില്‍ക്കുന്നു എന്നും, ആരാണ് യഥാര്‍ത്ഥത്തില്‍ കേരളത്തെ നയിക്കുന്നതെന്നും മനസ്സിലാക്കാന്‍ പാഴൂര്‍പ്പടിവരെയൊന്നും പോകേണ്ടതില്ല.

ഇത്തരക്കാര്‍, സമരം ചെയ്യുന്ന സ്ത്രീകളെ കീടമെന്നും, മറ്റേ പണി ചെയ്യുന്നവരെന്നും സിനിമാ നടന്റെ ഉമ്മയ്‌ക്ക് കാത്തിരിക്കുന്നവരെന്നുമെല്ലാം വിളിച്ചില്ലെങ്കിലേ അത്ഭുതമുള്ളു.

 

Tags: societyLeft-wing liberalscorrupting
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

India

സമൂഹം സംഘത്തെ പോസിറ്റീവായി കാണുന്നു: ഡോ. മോഹന്‍ ഭാഗവത്

India

സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ആസൂത്രിത ശ്രമം: ദത്താത്രേയ ഹൊസബാളെ

India

സാമൂഹിക മാറ്റത്തിന് സജ്ജനശക്തികൾ ഒരുമിക്കണം: ദത്താത്രേയ ഹൊസബാളെ

India

വികസനം സാമ്പത്തിക പുരോഗതി മാത്രമല്ല: ആര്‍എസ്എസ് സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍

പുതിയ വാര്‍ത്തകള്‍

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

ആകി അബെ സംഘകാര്യാലയത്തിൽ; സർകാര്യവാഹുമായി കൂടിക്കാഴ്ച നടത്തി

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി ദിപ്കെ അന്തരിച്ചു ; ദിപ്കെയെ വിട്ടയച്ചേക്കുമെന്ന് സൂചന

ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഇഗ് നോബൽ! വിചിത്ര ഗവേഷണങ്ങളിലൂടെ ശാസ്ത്രത്തിന്റെ വേറിട്ട ലോകം

ആകാശവാണി ഭവനു സമീപം പോലീസുകാർക്ക് നേരെ കല്ലെറിഞ്ഞു, രണ്ട് പേർക്ക് പരിക്ക് ; ചെങ്കൊടിയുമായി പ്രതിഷേധിക്കാൻ പോയ ആർഷോ ഉൾപ്പെടെയുള്ളവർ കസ്റ്റഡിയിൽ

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം അതാണവന്റെ മെയിൻ..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.