Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കർണാടകയിൽ 555 പാക്-ബംഗ്ലാദേശികളല്ല ഉള്ളത് , ഒരു ജില്ലയിൽ തന്നെ പതിമൂവായിരത്തിലധികം : കോൺഗ്രസിന്റെ കുടിയേറ്റ നിയന്ത്രണ പരാജയത്തെ വിമർശിച്ച് ബിജെപി

ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാർ ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണ്. ഇവിടെ സ്ഥിരതാമസമാക്കിയ റോഹിംഗ്യകൾ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. അവർ കുടക്, ബെംഗളൂരു പോലുള്ള സ്ഥലങ്ങളിലാണ് സ്ഥിരതാമസമാക്കുന്നത്. ഈ അനധികൃത കുടിയേറ്റക്കാർ റേഷൻ കാർഡുകൾ, വോട്ടർ ഐഡികൾ തുടങ്ങിയ സർക്കാർ നൽകിയ രേഖകൾ നേടിയിട്ടുണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2025, 01:18 pm IST
in India

ബംഗളൂരു : കർണാടകയിൽ അനധികൃത കുടിയേറ്റം തടയുന്നതിൽ കോൺഗ്രസ് സർക്കാർ പരാജയപ്പെട്ടതിൽ വിമർശനമുന്നയിച്ച് ബിജെപി. നിയമസഭാ സമ്മേളനത്തിലാണ് ബിജെപി എംഎൽഎമാർ സിദ്ധരാമയ്യ സർക്കാരിനെതിരെ ഇന്നലെ തുറന്നടിച്ചത്. ലിംഗസുഗൂരിൽ നിന്നുള്ള ബിജെപി എംഎൽഎ മനപ്പ ഡി. വജ്ജൽ ഈ വിഷയം സഭയിൽ ഉന്നയിച്ചു.

കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാരിന്റെ ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സംസ്ഥാനത്താകെ 556 അനധികൃത കുടിയേറ്റക്കാർ മാത്രമേയുള്ളൂവെന്ന് എംഎൽഎ വജ്ജൽ പറഞ്ഞു. എന്നാൽ വിജയപുര ജില്ലയിൽ മാത്രം 13,000 അനധികൃത കുടിയേറ്റക്കാർ സ്ഥിരതാമസമാക്കിയിട്ടുണ്ട്. ഒരു ജില്ലയിൽ 13,000 അനധികൃത കുടിയേറ്റക്കാരുണ്ടെങ്കിൽ, സംസ്ഥാനത്തുടനീളമുള്ള യഥാർത്ഥ എണ്ണം ലക്ഷക്കണക്കിന് ആയിരിക്കണമെന്നും അദ്ദേഹം ആരോപിച്ചു.

ഈ അനധികൃത കുടിയേറ്റക്കാർ റേഷൻ കാർഡുകൾ, വോട്ടർ ഐഡികൾ തുടങ്ങിയ സർക്കാർ നൽകിയ രേഖകൾ നേടിയിട്ടുണ്ടെന്നും അവരെ വിദേശികളായി തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. അവർ മയക്കുമരുന്ന് വിൽപ്പനയിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നു, കൂടാതെ പ്രാദേശിക യുവാക്കളെ വഴിതെറ്റിപ്പിക്കുകയാണെന്നും വജ്ജൽ ആരോപിച്ചു.

ഇതിനു പുറമെ സർക്കാരിന്റെ പക്കൽ ലഭ്യമായ ഡാറ്റ കൃത്യമല്ല. എല്ലാ ജില്ലകളിലുമുള്ള അനധികൃത കുടിയേറ്റക്കാരെ തിരിച്ചറിയണമെന്ന് ഞാൻ ആഭ്യന്തരമന്ത്രിയോട് അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ അവർക്ക് സർക്കാർ രേഖകൾ നൽകുന്നതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥരെ തിരിച്ചറിയണം. ബെംഗളൂരുവും കർണാടകയും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടയിടങ്ങളാണ്. അനധികൃത കുടിയേറ്റക്കാർ സംസ്ഥാനത്തിന്റെ പ്രശസ്തിക്ക് കോട്ടം വരുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിനു പുറമെ ബംഗ്ലാദേശിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാർ ദേശീയ സുരക്ഷയ്‌ക്ക് ഭീഷണിയാണെന്ന് ബിജെപി എംഎൽഎയും ജനറൽ സെക്രട്ടറിയുമായ വി. സുനിൽ കുമാർ പറഞ്ഞു. ഇവിടെ സ്ഥിരതാമസമാക്കിയ റോഹിംഗ്യകൾ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നു. സംസ്ഥാനം മുഴുവൻ 556 അനധികൃത കുടിയേറ്റക്കാർ മാത്രമേയുള്ളൂവെന്നാണ് സർക്കാർ പറയുന്നത്. ഈ സാഹചര്യത്തിൽ ഈ വിഷയം കുറഞ്ഞത് 30 മിനിറ്റെങ്കിലും ചർച്ച ചെയ്യേണ്ടതുണ്ട്. സത്യത്തിൽ അവർ കുടക്, ബെംഗളൂരു പോലുള്ള സ്ഥലങ്ങളിലാണ് സ്ഥിരതാമസമാക്കുന്നത്, സർക്കാർ ഈ വിഷയം നിസ്സാരമായി കാണരുതെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. കഴിഞ്ഞ 20 വർഷമായി അനധികൃത കുടിയേറ്റക്കാർ കർണാടകയിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇതിനു പുറമെ നിയമവിരുദ്ധ കുടിയേറ്റം ഒരു ഗുരുതരമായ പ്രശ്നമാണ് പ്രത്യേകിച്ച് ബെംഗളൂരുവിൽ. ബംഗ്ലാദേശിൽ നിന്ന് ഇവിടെ വന്ന് സ്ഥിരതാമസമാക്കുന്ന ആളുകളെക്കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. കൂടാതെ, നൈജീരിയ പോലുള്ള രാജ്യങ്ങളിൽ നിന്നുള്ള വ്യക്തികൾ മയക്കുമരുന്ന് വിൽപ്പനയിൽ ഏർപ്പെടുന്നു. അവിടെ നിന്നാണ് മയക്കുമരുന്ന് വിതരണം ചെയ്യുന്നത്. ഈ കുടിയേറ്റക്കാർ പോലീസിനെ പോലും ആക്രമിക്കുകയാണ്. ബംഗ്ലാദേശി കുടിയേറ്റക്കാർക്ക് ആവശ്യമായ എല്ലാ രേഖകളും ലഭിച്ചു. ഈ വിഷയത്തിൽ സഭയിൽ വിശദമായ ചർച്ച ആവശ്യമാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക പറഞ്ഞു.

കഴിഞ്ഞയാഴ്ച ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള പൗരന്മാർ ഉൾപ്പെടെ 137 അനധികൃത കുടിയേറ്റക്കാർ സംസ്ഥാനത്ത് ഉണ്ടെന്ന് കർണാടക സർക്കാർ പറഞ്ഞിരുന്നു. സംസ്ഥാനത്ത് തിരിച്ചറിഞ്ഞ 137 അനധികൃത കുടിയേറ്റക്കാരിൽ 25 പേർ പാകിസ്ഥാൻ പൗരന്മാരാണെന്നുളളത് ഏറെ ആശങ്കയുളവാക്കുന്നുണ്ട്.

Tags: congressKarnatakaBangladeshmigrantillegal activitiesBangladeshisbjppakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

World

പാകിസ്ഥാനിൽ സൈനിക ക്യാമ്പിന് നേരെ ആക്രമണം; മൂന്ന് റേഞ്ചേഴ്‌സ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎക്ക് ഒപ്പം ഉറച്ച് നില്‍ക്കുമെന്ന് സ്വതന്ത്ര കൗണ്‍സിലര്‍ പാറ്റൂര്‍ രാധാകൃഷ്ണന്‍

World

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

India

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

പുതിയ വാര്‍ത്തകള്‍

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.