Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Special Article

മന്ത്രിയുടെ തന്ത്രവും തന്ത്രിയുടെ മന്ത്രവും

പായിപ്ര രാധാകൃഷ്ണന്‍byപായിപ്ര രാധാകൃഷ്ണന്‍
Mar 12, 2025, 09:41 am IST
inSpecial Article

കൂടല്‍മാണിക്യം കഴക വിവാദത്തിന് ഒരു പ്രതീകാത്മക ചാരുത കൈവന്നിരിക്കുന്നു. തര്‍ക്കത്തിനിരയായ ബാലു മുന്നോട്ടുവന്ന് താന്‍ പ്രവര്‍ത്തിയെടുത്ത സമയത്തൊന്നും തന്നെ ജാതീയമായി ആരും അധിക്ഷേപിച്ചിട്ടില്ലെന്നും തനിക്ക് ആപ്പീസുജോലിതന്നെ മതിയെന്നും പറയുന്നു. ജോലിക്കപേക്ഷിക്കുമ്പോള്‍ ഇത്തരമൊരു സാഹചര്യം പ്രതീക്ഷിച്ചിരുന്നില്ലെന്നും ബാലു തുറന്നുപറഞ്ഞു. കലക്കവെള്ളത്തില്‍ മീന്‍പിടിക്കാനൊരുങ്ങിയവര്‍ക്ക് ഈ വാക്കുകള്‍ നിരാശ പകര്‍ന്നിട്ടുണ്ടാവാം. രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ കടന്നുകയറാത്ത ആ പിള്ളവായില്‍ കള്ളമില്ലെന്നും കരുതാം. ദേവസ്വം ഭരരണസമിതിയും വെള്ളാപ്പള്ളിയും ദേവസ്വം മന്ത്രിയും മാധ്യമങ്ങളും ഉയര്‍ത്തിയ ഘോഷങ്ങള്‍ അങ്ങനെ നിഷ്പ്രഭമായത് ഭാഗ്യം. നിറഞ്ഞുകവിയുന്ന ക്ഷേത്രഭണ്ഡാരങ്ങളിലാണ് കക്ഷിരാഷ്‌ട്രീയ അധികാര മോഹങ്ങളുടെ കണ്ണ് എന്നാര്‍ക്കാണ് അറിയാത്തത്. ഗുരുവായൂരും ശബരിമലയും ലാഭമുണ്ടാക്കുന്ന ബെവറേജ് കോര്‍പ്പറേഷന്‍ പോലെയാണ് സമീപിക്കപ്പെടുന്നത്. കാര്യമായ മുടക്കില്ലാതെ ധനം വന്നുചേരുന്ന ഇടങ്ങളാണല്ലോ രണ്ടും. ദേവസ്വം ഭരണത്തിന്റെ കൊടിയടയാളം നോക്കിയല്ല, ക്ഷേത്രചൈതന്യവും ക്ഷേത്രാചാരങ്ങളിലെ നിഷ്‌കര്‍ഷയും തങ്ങള്‍ക്ക് ലഭിക്കുന്ന അനുഗ്രഹ സാന്ത്വനങ്ങളുമാണ് ഭക്തന് പ്രധാനം.

സെക്രട്ടറിയേറ്റിലും തൊഴിലാളി സംഘടനകള്‍ തമ്മിലും രാഷ്‌ട്രീയ നേതൃത്വത്തിലും നിലനില്‍ക്കുന്ന ചാതുര്‍വര്‍ണ്യത്തെക്കുറിച്ച് എം.എ. ജോണ്‍ പറഞ്ഞതോര്‍ക്കുന്നു. രാഷ്‌ട്രീയകക്ഷികളുടെ സംസ്ഥാന നേതാവിന്റെ മക്കളുടെ വിവാഹത്തിന് മറ്റു കക്ഷികളിലെ സംസ്ഥാന നേതാക്കളെ ക്ഷണിക്കുക പതിവാണ്. സ്വന്തം കക്ഷിയിലെ ഒരു സാധാരണ പ്രവര്‍ത്തകനോ താഴേ തട്ടിലെ നേതാക്കള്‍ക്കോ പരിഗണന ലഭിക്കണമെന്നില്ല. ഡ്രൈവര്‍ക്കുനേരെ നടക്കുന്ന അന്യായത്തിനെതിരെ സമരം ചെയ്യാന്‍ കണ്ടക്ടറുടെ സംഘടനയോ മെക്കാനിക്കുകളുടെ സംഘടനയോ മുന്നോട്ടുവരാറില്ലല്ലോ? ഇവിടെയൊക്കെ അന്തര്‍ധാരയായി വര്‍ത്തിക്കുന്ന വര്‍ഗ്ഗവിവേചനത്തിനെതിരെ കൂടി രാഷ്‌ട്രീയ ഇച്ഛാശക്തിയും വെള്ളാപ്പള്ളിയും ഉണരട്ടെ.

ഗുരുവായൂരും ശബരിമലയിലുമൊക്കെ ക്ഷേത്രഭരണം രാഷ്‌ട്രീയക്കാര്‍ പിടിച്ചടക്കിയപ്പോഴും തന്ത്രിയെയും മേല്‍ശാന്തിയെയും കഴകക്കാരെയും തൊട്ടുകളിക്കാത്തത് ഭണ്ഡാര വരവോര്‍ത്തിട്ടായിരിക്കാം. ക്ഷേത്രാചാരങ്ങളിലും താന്ത്രികത്തിലും വൈദഗ്ധ്യമില്ലാത്തിടത്തോളം ക്ഷേത്രപാലകരുടെ പാരമ്പര്യവൃത്തികളെ തിരുത്താന്‍ ശ്രമിക്കുന്നതില്‍ അനൗചിത്യമുണ്ട്. സര്‍ക്കാര്‍ മാറുന്നതോ ദേവസ്വം ഭരണസമിതിയുടെ നൈപുണ്യമോ ഒന്നും ഭക്തന്റെ പരിഗണനാ വിഷയമല്ല. തന്ത്രിയും മന്ത്രിയും അവരവരുടെ കര്‍മ്മമേഖലയില്‍ ജാഗ്രതയും വിശുദ്ധിയും കാത്തുസൂക്ഷിക്കുന്നവരാകുന്നതാണ് നല്ലത്. മന്ത്രിയുടെ തന്ത്രവും തന്ത്രിയും മന്ത്രവും രണ്ടു വഴിക്കാണല്ലോ.

കൂടല്‍മാണിക്യ വിവാദം കൂടുതല്‍ ആളിപ്പടരാതെ ഇരയുടെ ഔചിത്യ വാക്കുകളില്‍ ശമിക്കും എന്ന് കരുതാം. അവനവന്റെ നില മറന്ന് പരസ്പരം പെരുമാറുന്നത് ഭരണാധികാരികള്‍ക്കും സമുദായ നേതാക്കള്‍ക്കും ക്ഷേത്രപാ
ലകര്‍ക്കും നന്നല്ല. ബാലുവിന്റെ വാക്കുകളില്‍ ഈശ്വരാധീനത്തിന്റെ പ്രകാശം പരക്കുന്നു.

Tags: Koodal Manikyam Temple
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആചാര ലംഘനം: ഭരണസമിതിക്കെതിരെ തന്ത്രി പ്രതിനിധി രംഗത്ത്

Kerala

കൂടല്‍മാണിക്യം ക്ഷേത്രത്തിൽ കൂത്തിന് അനുമതി അമ്മന്നൂര്‍ കുടുംബത്തിനു മാത്രം; ക്ഷേത്രാചാരങ്ങളില്‍ അധികാരം തന്ത്രിക്കു തന്നെ: ഹൈക്കോടതി

Kerala

കൂടൽമാണിക്യം ക്ഷേത്രോത്സവത്തിനിടെ പൊലീസിന്റെ ഇടപെടൽ; ക്ഷേത്രോത്സവത്തിനിടെ നിർബന്ധിച്ച് ലൈറ്റ് ഓഫ് ചെയ്യിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.