Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഗവര്‍ണര്‍ വിസിമാരുടെ യോഗം വിളിച്ചു; കാമ്പസുകള്‍ ലഹരിവിമുക്തമാക്കാന്‍ ആക്ഷന്‍ പ്ലാന്‍: ഏകോപനം ഡോ. മോഹനന്‍ കുന്നുമ്മേലിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 11, 2025, 09:55 am IST
inKerala

തിരുവനന്തപുരം: കാമ്പസുകള്‍ ലഹരിവിമുക്തമാക്കാന്‍ ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വൈസ്ചാന്‍സലര്‍മാര്‍ക്ക് നിര്‍ദേശം നല്കി. ‘ലഹരിയോട് സന്ധിയില്ല’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ നേതൃത്വം ഗവര്‍ണര്‍ക്കാണ്. കാമ്പസിലെ ലഹരിയുപയോഗത്തെ അതിശക്തമായി നേരിടണമെന്നും നിരന്തരം പരിശോധനകള്‍ നടത്തണമെന്നും ലഹരി ഉപയോഗം കണ്ടെത്താന്‍ ആവശ്യമെങ്കില്‍ പോലീസ് സഹായം തേടണമെന്നും ഗവര്‍ണര്‍ നിര്‍ദേശിച്ചു. 12 വിസിമാരും 2 രജിസ്ട്രാര്‍മാരും രാജ്ഭവനില്‍ ഇന്നലെ ഗവര്‍ണര്‍ വിളിച്ചുചേര്‍ത്ത യോഗത്തിനെത്തിയിരുന്നു. സംസ്‌കൃതം, എംജി വിസിമാര്‍ സ്ഥലത്തില്ലാത്തതിനാല്‍ പകരം രജിസ്ട്രാര്‍മാരാണ് പങ്കെടുത്തത്.

മാസത്തിലൊരു ദിവസം ലഹരിമുക്ത ദിനമായി ആചരിക്കണം. അന്ന് വിപുലമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണം. പരിപാടികളില്‍ ഗവര്‍ണറും പങ്കെടുക്കും. വിദ്യാര്‍ത്ഥികളില്‍ രണ്ട് ശതമാനം മാത്രമാണ് ലഹരിയുപയോഗിക്കുന്നത്. ലഹരിയുപയോഗിക്കുന്നതില്‍ 90 ശതമാനവും 15 മുതല്‍ 25വരെ പ്രായമുള്ളവരാണ്. ഇവരെ കണ്ടെത്തി ചികിത്സ നല്കി പുനരധിവസിപ്പിക്കണം. മറ്റുള്ളവര്‍ ലഹരി ഉപയോഗത്തിലേക്ക് എത്താതെ നോക്കണം. കാമ്പസുകളില്‍ ലഹരി ഉപയോഗം പരിശോധിക്കാന്‍ ഡ്രോണ്‍, നിര്‍മിതബുദ്ധി സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താം. ലഹരിവിരുദ്ധ കാമ്പയിന് കേന്ദ്രത്തിന്റെയും സന്നദ്ധസംഘടനകളുടെയും പണം ലഭ്യമാക്കും.

പോലീസ്, എക്‌സൈസ് ഉേദ്യാഗസ്ഥരുമായും സഹകരിച്ച് പരിപാടി നടപ്പാക്കണം. കാര്‍ഷിക സര്‍വകലാശാലയില്‍ ഹോസ്റ്റലുകളിലുള്‍പ്പെടെ ലഹരി ഉപയോഗം കണ്ടെത്താന്‍ രാത്രിയിലടക്കം വിസി, ഡീന്‍, വാര്‍ഡന്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നിരന്തര പരിശോധനയുണ്ടെന്ന് വിസി ഡോ. ബി. അശോക് വ്യക്തമാക്കി. സമാന നടപടികള്‍ വിസിമാരുടെ നേതൃത്വത്തില്‍ എല്ലായിടത്തും വേണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. സ്‌കൂളുകളിലടക്കം ബോധവത്കരണത്തിന് ആരോഗ്യ സര്‍വകലാശാല നേതൃത്വം നല്കണം. നടപടികള്‍ ഏകോപിപ്പിക്കാന്‍ കേരള, ആരോഗ്യ സര്‍വകലാശാലകളുടെ വിസി ഡോ. മോഹനന്‍ കുന്നുമ്മേലിനെ ഗവര്‍ണര്‍ നിയോഗിച്ചു.

Tags: Dr. Mohanan KunnummelKerala Governor Rajendra Vishwanath Arlekarcampuses drug-free
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന് ആദരമര്‍പ്പിച്ച് തപാല്‍ വകുപ്പ് ; സ്ഥിരം ചിത്രമുദ്രയും പ്രത്യേക തപാല്‍ കവറും പുറത്തിറക്കുന്നു

Kerala

പിഎസ്‌സിയില്‍ അടിമുടി അഴിമതി: യുവമോര്‍ച്ച സമരം തുടരും

Kerala

വി ഡി സതീശന്‍ സര്‍ക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

സംസ്ഥാനതല സഹവാസ ക്യാമ്പ് ഉദ്ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ ഗാര്‍ഡ് ഓഫ് ഓണര്‍ ഏറ്റുവാങ്ങുന്നു
Kerala

സ്റ്റുഡന്റ് പോലീസ് കേഡറ്റ് രാജ്യത്തിന് മാതൃക: ഗവര്‍ണര്‍

തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഷാഹിനയുടെ പ്രദര്‍ശനത്തില്‍ നിന്ന് ഉത്പന്നങ്ങള്‍ വാങ്ങുന്ന ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
Kerala

കവുങ്ങിന്‍പാളയും അടയ്‌ക്കാത്തൊണ്ടും കൊണ്ട് മനോഹരമായ പൂക്കള്‍; ഗവര്‍ണറെ ആകര്‍ഷിച്ച് ഷാഹിനയുടെ പ്രദര്‍ശനം

പുതിയ വാര്‍ത്തകള്‍

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.