Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എബിവിപിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥി പാർലമെന്റിന് തുടക്കമായി: ആദ്യ ദിവസത്തെ ട്രൈബൽ സ്റ്റുഡൻ്റ്സ് പാർലമെൻ്റിൽ മുഖ്യാതിഥിയായി കേന്ദ്രമന്ത്രി ദുർഗ ദാസ്

ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള 124 വനവാസി വിഭാഗങ്ങളിലെ 300 ഓളം വിദ്യാർത്ഥികളാണ് വിദ്യാർത്ഥി പരിഷത്തിന്റെ ഈ ചടങ്ങിൽ പങ്കെടുത്തത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2025, 08:37 pm IST
in India

ന്യൂദൽഹി : അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ നേതൃത്വത്തിൽ ദൽഹിയിൽ നടക്കുന്ന സ്റ്റുഡൻ്റ്സ് പാർലമെന്റിന് ഇന്ന് തുടക്കമായി. ന്യൂദൽഹി മുനിസിപ്പൽ കോർപ്പറേഷൻ കൺവെൻഷൻ സെന്ററിൽ നടക്കുന്ന മൂന്ന് ദിവസത്തെ വിദ്യാർത്ഥി പാർലമെൻ്റിന്റെ ആദ്യ ദിവസം ട്രൈബൽ സ്റ്റുഡൻ്റ്സ് പാർലമെന്റ് നടന്നു. കേന്ദ്ര ആദിവാസി ക്ഷേമ വകുപ്പ് സഹമന്ത്രി ദുർഗ ദാസ് ഉയികെ ഈ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു.

എബിവിപി ദേശീയ ജനറൽ സെക്രട്ടറി ഡോ. വീരേന്ദ്ര സിംഗ് സോളങ്കി, ദേശീയ ഉപാധ്യക്ഷൻ അശുതോഷ് മാണ്ഡവി, അഖില ഭാരതീയ ജൻജാതീയ ഛാത്ര കാര്യ പ്രമുഖ് പ്രമോദ് റാവത്ത്, പ്രോഗ്രാം കോ- കോർഡിനേറ്റർ ആൻഡ് വിദർഭ പ്രാന്ത് സെക്രട്ടറി പായൽ കിനാകെ, ദൽഹി സംസ്ഥാന ഉപാധ്യക്ഷ സുമൻ മീണ, ദൽഹി സംസ്ഥാന സെക്രട്ടറി സാർത്ഥക് ശർമ്മ, എന്നിവർ ഉദ്ഘാടന സദസ്സിൽ സന്നിഹിതരായിരുന്നു.

മുന്നൂറിന് അടുത്ത് വനവാസി വിദ്യാർഥികൾ ചടങ്ങിൽ പങ്കെടുത്തിരുന്നു. ഭാരതത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള 124 വനവാസി വിഭാഗങ്ങളിലെ 300 ഓളം വിദ്യാർത്ഥികളാണ് വിദ്യാർത്ഥി പരിഷത്തിന്റെ ഈ ചടങ്ങിൽ പങ്കെടുത്തത്. ബൈഗാ, ശഹരിയ, മാരിയ, മോഡിയ എന്നീ ജനവിഭാഗങ്ങളിൽ നിന്നുമുള്ള വിദ്യാർത്ഥികൾ സാമൂഹിക, വിദ്യാഭ്യാസ മേഖലകളിൽ അവർ നേരിടുന്ന വെല്ലുവിളികളെ ക്കുറിച്ച് വിദ്യാർത്ഥി പാർലമെൻ്റിൽ സംസാരിച്ചു.

വനവാസി വിദ്യാർഥികളുടെ സമകാലിക ജീവിതനിലവാരത്തെക്കുറിച്ചും, വിദ്യാഭ്യാസം , തൊഴിൽ എന്നീ മേഖലകളിൽ അവർക്ക് ലഭിക്കുന്ന അവസരങ്ങളെ ക്കുറിച്ചും സമഗ്രമായ ചർച്ച നടന്നു. വനവാസി ജനവിഭാഗങ്ങളുടെ പുരോഗതിക്ക് അശ്രാന്ത പരിശ്രമം നടത്തുന്ന സംഘടനയാണ് അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത് എന്നും ഈ പ്രവർത്തനങ്ങൾ സ്തുത്യർഹമാണ് എന്നും കേന്ദ്ര ആദിവാസി ക്ഷേമ വകുപ്പ് സഹമന്ത്രി ദുർഗ ദാസ് ഉയികെ പറഞ്ഞു. വനവാസി സമൂഹത്തിന് ഭാരതത്തിന്റെ മഹനീയ സംസ്കാരവുമായി അഭേദ്യമായ ബന്ധം ഉണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

പ്രാചീന സമൂഹത്തിൽ നിലനിന്നിരുന്ന ഗുരു ശിഷ്യ ബന്ധം സാമൂഹിക സമരസതയുടെ ഉത്തമ ഉദാഹരണമാണ് എന്നും അദ്ദേഹം പറഞ്ഞു. നമ്മൾ നമ്മുടെ മഹത്തായ പൈതൃകത്തിലും ഭാഷകളിലും അഭിമാനിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പണ്ഡിതനും വാഗ്മിയുമായ ചാണക്യൻ ആദിവാസി വിഭാഗങ്ങളെ ഒത്തു ചേർത്താണ് രാഷ്‌ട്രത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിച്ചത് എന്നും അതോടൊപ്പം ഭാരതത്തിൻറെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിലും ബിർസ മുണ്ടയെ പോലുള്ള ധീരരായ ആദിവാസികൾ സുപ്രധാന പങ്ക് വഹിച്ചിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

വനവാസി വിഭാഗങ്ങളിൽ തെറ്റിദ്ധാരണകൾ പടർത്തി ഭാരതത്തിന്റെ ഐക്യം തകർക്കുന്നതിന് രാജ്യവിരുദ്ധ ശക്തികൾ ശ്രമിക്കുന്നു എന്നും നമ്മുടെ വൈവിധ്യമാർന്ന സംസ്കാരത്തിന്റെ അടിത്തറ ഊട്ടി ഉറപ്പിച്ച് ഇത്തരത്തിലുള്ള വെല്ലുവിളികളെ നേരിടണമെന്നും ദുർഗ ദാസ് ഉയികെ വ്യക്തമാക്കി.

ട്രൈബൽ സ്റ്റുഡന്റ്സ് പാർലമെന്റിന്റെ സമാപന സമ്മേളനത്തിൽ എബിവിപി ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാൻ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു.

Tags: delhiministerABVPdurga das oyike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

News

ബീഹാറിലെ മന്ത്രിസഭയിലേക്ക് നിതീഷ് കുമാറിന്റെ മകൻ നിഷാന്ത് കുശ്‌വഹയും

India

ദൽഹി വിവേക് ​​വിഹാറിലെ ആറ് ഫ്ലാറ്റുകളിൽ വൻ തീപിടുത്തം, 9 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക് : മൃതദേഹങ്ങൾ തിരിച്ചറിയാത്ത വിധം കത്തിക്കരിഞ്ഞ നിലയിൽ

India

അച്ഛാ, ജീവിതം ദുഷ്‌കരമായി… മകന്റെ ഫോൺ വിളിയിൽ കേട്ടത് മരുമകളുടെ മാനസിക പീഡനം ; ദൽഹി ജഡ്ജിയുടെ ആത്മഹത്യയിൽ ഭാര്യയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങൾ

Kerala

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

പുതിയ വാര്‍ത്തകള്‍

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

കര്‍വഹാല്‍ ടീമിലെ അഭിവാജ്യ ഘടകമെന്ന് സ്പാനിഷ് കോച്ച്

പതിറ്റാണ്ട് ശേഷം സിറ്റി വനിതകള്‍ ജേതാക്കള്‍

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ഐപിഎല്‍ കൂടുതല്‍ മത്സരങ്ങള്‍ കൊണ്ടുവന്നേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.