വാഷിംഗ്ട്ടണ്: അമേരിക്കയുമായുള്ള ‘പ്രത്യേക ബന്ധം’ കണക്കിലെടുത്ത്, ഇന്ത്യ താരിഫ് കുറയ്ക്കണമെന്ന് യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക് അഭ്യര്‍ത്ഥിച്ചു. ഇന്ത്യാ ടുഡേ ടിവിക്ക് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാര കരാറിന് പ്രഥമ പരിഗണന നല്കാന് വാഷിംഗ്ടണ്‍ ലക്ഷ്യമിടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച താരിഫുകള്‍ ഏപ്രില്‍ ആദ്യം പ്രാബല്യത്തില്‍ വരും. ഇത് ഓട്ടോമൊബൈല്‍, കൃഷി തുടങ്ങിയവയിലെ കയറ്റുമതിക്കാരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്.
‘ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി സംഭാഷണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഇന്ത്യയുടെ ചില മേഖലകളെ സംരക്ഷിക്കുന്ന താരിഫ് കുറയ്ക്കുക,’ ലുട്നിക് പറഞ്ഞു.
ഇരുവിഭാഗത്തിന്റെയും താല്‍പ്പര്യങ്ങള്‍ സന്തുലിതമാക്കുന്നതിന് പ്രത്യേക കരാര്‍ രൂപപ്പെടുത്താമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: