Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സഹകരണത്തിലൂടെ സമൃദ്ധി: ദേശീയ സഹകരണ നയത്തിന്റെ കരട് തയാറെന്ന് സഹകരണ മന്ത്രാലയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2025, 01:05 pm IST
inIndia

ന്യൂദല്‍ഹി: ദേശീയ സഹകരണ നയം 2025 ന്റെ കരട് തയാറായതായി സഹകരണ മന്ത്രാലയം. സഹകരണ മേഖലയുടെ പുരോഗതി അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.

സഹകരണത്തിലൂടെ സമൃദ്ധി എന്ന ദര്‍ശനം യാഥാര്‍ത്ഥ്യമാക്കി വിപുലമായ കൂടിയാലോചനകള്‍ നടത്തിയാണ് കരട് തയാറാക്കിയത്. വനിതകള്‍ക്കും യുവാക്കള്‍ക്കും മുന്‍ഗണന നല്‍കി ഗ്രാമീണ സാമ്പത്തിക വികസനം ത്വരിതപ്പെടുത്തുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ച് സഹകരണ മേഖലയുടെ വ്യവസ്ഥാപിതവും സമഗ്രവുമായ വികസനം സുഗമമാക്കുക എന്നതാണ് ദേശീയ സഹകരണ നയത്തിന്റെ ലക്ഷ്യം. സഹകരണാധിഷ്ഠിത സാമ്പത്തിക മാതൃക പ്രോത്സാഹിപ്പിക്കുന്നതിനും നിയമപരവും സ്ഥാപനപരവുമായ ശക്തമായൊരു ചട്ടക്കൂട് സ്ഥാപിക്കുന്നതിനും നയം ലക്ഷ്യമിടുന്നു.

സഹകരണ സ്ഥാപനങ്ങളുടെ താഴെത്തട്ടിലുള്ള സ്വാധീനം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ മൊത്തത്തിലുള്ള വികസനത്തിന് സഹകരണ മേഖലയുടെ സംഭാവന ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതിനും നയം ലക്ഷ്യമിടുന്നതായും യോഗത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ മൂന്നര വര്‍ഷത്തെ സഹകരണ മന്ത്രാലയത്തിന്റെ പ്രധാന നേട്ടങ്ങളെക്കുറിച്ചും വിവിധ സംരംഭങ്ങളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ചയായി.

സഹകരണ മേഖലയുടെ വികസനത്തിന് ആഗോള സഹകരണ സംഘടനകളുമായുള്ള പങ്കാളിത്തത്തിന്റെ ആവശ്യകത പ്രധാനമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. സഹകരണ സംഘടനകള്‍ വഴി ജൈവ ഉല്‍പ്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കയറ്റുമതി വിപണികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും കാര്‍ഷിക രീതികള്‍ മെച്ചപ്പെടുത്തുന്നതിന് സഹകരണ സ്ഥാപനങ്ങള്‍ വഴി മണ്ണ് പരിശോധനാ മാതൃക വികസിപ്പിക്കാനും നിര്‍ദ്ദേശിച്ചു. സാമ്പത്തിക ഇടപാടുകള്‍ സുഗമമാക്കുന്നതിന് യുപിഐ റുപേ, കെസിസി കാര്‍ഡുകളുമായി സംയോജിപ്പിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. സുതാര്യത ഉറപ്പാക്കല്‍, സഹകരണ കൃഷിയുടെ പ്രോത്സാഹനം, ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളുടെ ഉപയോഗം, സഹകരണ കോഴ്സുകള്‍ ആരംഭിക്കല്‍ എന്നിയ്‌ക്കുള്ള നടപടികളും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

ദേശീയ സഹകരണ ഡാറ്റാബേസ്, സഹകരണ സ്ഥാപനങ്ങളുടെ ഡിജിറ്റല്‍വല്‍ക്കരണം പ്രാഥമിക കാര്‍ഷിക വായ്‌പാ സംഘങ്ങള്‍ ശക്തിപ്പെടുത്തല്‍, വിവിധ പദ്ധതികള്‍ എന്നിവയെക്കുറിച്ചും മന്ത്രാലയം വ്യക്തമാക്കി. വിവിധ മേഖലകളിലെ സഹകരണ സ്ഥാപനങ്ങളുടെ വളര്‍ച്ചയെക്കുറിച്ചും അവയുടെ സുപ്രധാന പങ്കിനെക്കുറിച്ചും യോഗം പ്രധാനമന്ത്രിയെ ധരിപ്പിച്ചു. മുപ്പതിലധികം മേഖലകളിലായി 8.2 ലക്ഷത്തിലധികം സഹകരണ സ്ഥാപനങ്ങളും 30 കോടിയിലധികം അംഗങ്ങളും ഉള്‍പ്പെടുന്നതാണ് രാജ്യത്തെ സഹകരണമേഖലയെന്നും യോഗത്തില്‍ ചൂണ്ടിക്കാട്ടി.

കേന്ദ്രആഭ്യന്തര-സഹകരണ വകുപ്പ് മന്ത്രി അമിത് ഷാ, സഹകരണ മന്ത്രാലയം സെക്രട്ടറി ഡോ. ആശിഷ് കുമാര്‍ ഭൂട്ടാനി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിമാരായ ഡോ. പി.കെ. മിശ്ര, ശക്തികാന്ത ദാസ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അമിത് ഖാരെ, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Tags: cooperation sectorNational Cooperation PolicyMinistry of Cooperation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സഹകരണ മേഖലയിലെ ക്രമക്കേട്: സിബിഐ അന്വേഷണം വേണമെന്ന് ബിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.