കൊച്ചി: ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ ഓഫീസ് അസിസ്റ്റന്റിനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. എറണാകുളം സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരി ശ്രീജയെയാണ് പിടികൂടിയത്. ഭൂവുടമ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയത്. ആധാരം രജിസ്റ്ററേഷന് ഭൂവുടമയില്‍ നിന്ന് 3500 രൂപയാണ് ആവശ്യപ്പെട്ടത്. ഇതേത്തുടര്‍ന്ന് ഭൂവുടമ വിജിലന്‍സില്‍ അറിയിച്ചു. വിജിലന്‍സ് സംഘം ഓഫീസിലെത്തി ശ്രീജയെ കൈക്കൂലി വാങ്ങുന്നതിനിടെ കൈയോടെ അറസ്റ്റു ചെയ്യുകയായിരുന്നു.
















