കൊൽക്കത്ത : ബംഗാളിൽ വിശ്വകർമ്മ പൂജ അവധി റദ്ദാക്കി , ഈദ്-ഉൽ-ഫിത്തർ അവധി നീട്ടാൻ ശ്രമിച്ച മമത സർക്കാരിന്റെ നീക്കം അവസാനിപ്പിച്ച് ഹിന്ദു വിശ്വാസികൾ . കൊൽക്കത്ത മുനിസിപ്പൽ സ്കൂളുകളിലെ വിശ്വകർമ പൂജ അവധി റദ്ദാക്കി ഈദ്-ഉൽ-ഫിത്തർ അവധി നീട്ടാനായിരുന്നു മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കം . തെരഞ്ഞെടുപ്പിനു മുൻപ് മുസ്ലീം വോട്ട് ബാങ്കിനെ പ്രീണിപ്പിക്കാനുള്ള മമത ബാനർജിയുടെ ശ്രമമായിരുന്നു ഇത് .
ഹിന്ദുക്കൾക്ക്, പ്രത്യേകിച്ച് ഒബിസി സമൂഹത്തിന് വളരെയധികം സാംസ്കാരികവും മതപരവുമായ പ്രാധാന്യമുള്ള ഒരു അവസരമായ വിശ്വകർമ പൂജ അവധി റദ്ദാക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് കെഎംസി ഒരു ഔദ്യോഗിക മെമ്മോറാണ്ടം കഴിഞ്ഞ ദിവസമാണ് പുറപ്പെടുവിച്ചത് . അതിന്റെ പകരമായി, ഈദ്-ഉൽ-ഫിത്തറിന് അവധി ഒരു ദിവസത്തിൽ നിന്ന് രണ്ട് ദിവസത്തേക്ക് നീട്ടി. എന്നാൽ ഈ നീക്കത്തിനെതിരെ ഹിന്ദു വിശ്വാസികൾ ഒറ്റക്കെട്ടായി രംഗത്തെത്തി.
ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ ഈ നീക്കത്തെ ശക്തമായി അപലപിച്ചു. പശ്ചിമ ബംഗാളിനെ “മമത ബാനർജിയുടെ കീഴിലുള്ള ഇസ്ലാമിക ഖിലാഫത്ത്” എന്നും അദ്ദേഹം വിശേഷിപ്പിച്ചു . “മമത ബാനർജിയുടെ അടുത്ത സഹായി ഫിർഹാദ് ഹക്കിം, കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ സ്‌കൂളുകളിലെ വിശ്വകർമ പൂജയ്‌ക്ക് അവധി നിർത്തലാക്കാൻ ഉത്തരവിട്ടു – പ്രത്യേകിച്ച് ഒബിസികൾക്ക് വളരെ പ്രാധാന്യമുള്ള ഒരു സന്ദർഭം – പകരം ഈദ്-ഉൽ-ഫിത്തറിനായി അത് നീക്കിവച്ചു.”അമിത് മാളവ്യ കുറിച്ചു.
, “നേരത്തെ, മുഖ്യമന്ത്രി ഏകപക്ഷീയമായി മുസ്ലീങ്ങളെ ഉൾപ്പെടുത്തുന്നതിനായി ഒബിസി സബ്-ക്വോട്ടയ്‌ക്ക് കീഴിലുള്ള സംവരണം വെട്ടിക്കുറച്ചു, അതുവഴി യഥാർത്ഥ ഒബിസി സമൂഹങ്ങൾക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിച്ചു. കൽക്കട്ട ഹൈക്കോടതി അത് റദ്ദാക്കി, കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്.”- അമിത് മാളവ്യ പറഞ്ഞു.
അതേസമയം ഹിന്ദുക്കൾ ഒറ്റക്കെട്ടായി രംഗത്തെത്തിയതോടെ ഉത്തരവിൽ പിഴവ് സംഭവിച്ചതാണെന്ന് കാട്ടി സർക്കാർ ഉത്തരവ് പിൻ വലിച്ചു. പിഴവിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരെ ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട് എന്നും സർക്കാർ ഉത്തരവിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: