Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശാന്തിഗിരി ആശ്രമം ഡയറക്ടർ സ്വാമി മഹിതൻ ജ്ഞാനതപസ്വി ഗുരുജ്യോതിയിൽ ലയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2025, 10:26 pm IST
in Kerala
ഗുരുജ്യോതിയില്‍ ലയിച്ച ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ സ്വാമി മഹിതന്‍ ജ്ഞാന തപസ്വിക്ക് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ഗുരുധര്‍മ്മപ്രകാശസഭ അംഗങ്ങളും ഭക്തരും ചേര്‍ന്ന് അന്തിമോപചാരം അര്‍പ്പിക്കുന്നു.

ഗുരുജ്യോതിയില്‍ ലയിച്ച ശാന്തിഗിരി ആശ്രമം ഡയറക്ടര്‍ സ്വാമി മഹിതന്‍ ജ്ഞാന തപസ്വിക്ക് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വിയും ഗുരുധര്‍മ്മപ്രകാശസഭ അംഗങ്ങളും ഭക്തരും ചേര്‍ന്ന് അന്തിമോപചാരം അര്‍പ്പിക്കുന്നു.

പോത്തൻകോട് : ശാന്തിഗിരി ആശ്രമം ഡയറക്ടറും ഗുരുധർമ്മപ്രകാശസഭയിലെ മുതിർന്ന അംഗവുമായ സ്വാമി മഹിതൻ ജ്ഞാന തപസ്വി ഗുരുജ്യോതിയിൽ ലയിച്ചു. 72 വയസ്സായിരുന്നു. (പൂർവ്വാശ്രമത്തിൽ എൻ. രവീന്ദ്രൻ നായർ ). തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കവെയാണ് അന്ത്യം.

ഞായറാഴ്ച മുതൽ നിലഅതീവഗുരുതരമായിരുന്നു.  രാവിലെ 11 മണിയോടെയാണ് ദേഹവിയോഗം സംഭവിച്ചത്. 2021 ൽ കോവിഡിനെ തുടർന്നാണ് സ്വാമിയ്‌ക്ക് ശാരീരിക അസ്വസ്ഥതകൾ ആരംഭിച്ചത്. അന്നു മുതൽ ചികിത്സയിലായിരുന്നു. പിന്നീടാണ് അർബുദം പിടിപെട്ടത്. സ്വാമിയുടെ വിയോഗത്തെ തുടർന്ന് ആശ്രമത്തിൽ പ്രത്യേക ഡയറക്ടർ ബോർഡ് യോഗം ചേർന്ന് അനുശോചനം അറിയിച്ചു.

ഇന്നലെ ഉച്ചയ്‌ക്ക് 2 മണിമുതല്‍ ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ പൊതുദര്‍ശനം നടന്നു. സ്വാമിയുടെ വിയോഗത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളിലുളള നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി.

വൈകിട്ട് 6 മണിക്ക് നടന്ന അനുസ്മരണത്തിൽ ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാ‍ന തപസ്വി എന്നിവര്‍‍ സംസാരിച്ചു. ആത്മബന്ധത്തിന്റെ കടലാഴങ്ങളില്‍ സ്നേഹത്തിന്റെ നിറപുഞ്ചിരി കൊണ്ട് ഹൃദയം കവര്‍ന്ന സന്ന്യാസിവര്യനെയാണ് നഷ്ടമായതെന്നും ആശ്രമത്തില്‍ എത്തുന്ന ഓരോ സന്ദര്‍ശകനും മഹിതന്‍ സ്വാമി മറക്കാനാവത്ത അനുഭവമായിരുന്നുവെന്നും സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അനുശോചനസന്ദേശത്തില്‍ പറഞ്ഞു. പൊതുദർശനത്തിനത്തെ തുടര്‍ന്ന് വൈകിട്ട് 6 മണിയുടെ ആരാധനയ്‌ക്ക് ശേഷം പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. 8 മണിക്ക് ഭൗതിക ശരീരം ഗുരുവിന്റെ ഉദ്യാനത്തിന് സമീപം ചേര്‍ന്ന് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് അടക്കം ചെയ്തു. വിവിധ ജില്ലകളില്‍ നിന്നും ആയിരത്തിലധികം ഗുരുഭക്തര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.

ഇടുക്കി കല്ലാർ പട്ടം കോളനി ചോറ്റുപാറ ചരുവിള വീട്ടിൽ ആർ.നാരായണപിള്ളയുടെയും ശാരദാമ്മയുടെയും മകനായി 1953 നവംബർ 30ന് ജനനം. എൻ.രവീന്ദ്രൻ നായർ എന്നായിരുന്നു പൂർവ്വാശ്രമത്തിലെ പേര്. 1972-ൽ കല്ലാറിൽ വച്ച് ശാന്തിഗിരി ആശ്രമം സ്ഥാപകഗുരു നവജ്യോതിശ്രീകരുണാകരഗുരുവിനെ കണ്ടുമുട്ടിയത് ജിവിതത്തിൽ വഴിത്തിരിവായി . 1974-ൽ സ്വാമിയുടെ കുടുംബം പോത്തൻകോട് ആശ്രമത്തിൽ എത്തി. സ്വാമിയുടെ ആശ്രമജീവിതം ആരംഭിക്കുന്നത് 1988ലാണ്. പോത്തൻകോട് ജംഗ്ഷനിലുളള ശാന്തിഗിരിയുടെ അങ്ങാടിക്കടയിൽ സേവനം ആരംഭിച്ചു പിന്നീട് ബ്രഹ്മചാരിയായി. ഗുരുനിർദ്ദേശപ്രകാരം ഫിനാൻസിന്റെ ചുമതല വഹിച്ചു. കല്ലാർ ബ്രാഞ്ചിന്റെ കാര്യദർശിയായി. ആശ്രമത്തിലെ പൂജാദികാര്യങ്ങളിൽ സജീവമായതോടെ ഗുരു ദീക്ഷ നൽകുകയും 2002 ജനുവരി 30ന് സന്ന്യാസം സ്വീകരിച്ച് ഗുരുധർമ്മ പ്രകാശസഭ അംഗമാവുകയും ചെയ്തു. 2010 മാർച്ച് 14ന് ആശ്രമം ഡയറക്ടർ ബോർഡംഗമായി ചുമതലയേറ്റു. 2010ൽ താമര പർണശാലയുടെ സമർപ്പണത്തിനു ശേഷം പർണ്ണശാലയിലെ പൂജാദികാര്യങ്ങളുടെ മേൽനോട്ടം സ്വാമിയ്‌ക്കായിരുന്നു. കോവിഡ് കാലത്തിനിടെ അർബുദം പിടി മുറുക്കിയെങ്കിലും സ്വാമിയുടെ മുഖത്തെ പുഞ്ചിരി ഒരിക്കലും മാഞ്ഞില്ല. എൻ.രാധമ്മ, എൻ.ശശീന്ദ്രൻ  നായർ, സി.എൻ.രാജൻ, എൻ.രാധാകൃഷ്ണൻ, ദിവംഗതയായ സരസമ്മ എന്നിവർ സ്വാമിയുടെ സഹോദരങ്ങളാണ്.

Tags: passed awaySwami Mahitan GnanathapaswiShantigiri Ashram Director
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ആദ്യകാല നടനും ചലച്ചിത്ര പ്രവർത്തകനുമായ അമാൻ നവോദയ അന്തരിച്ചു

Kerala

ടി.പി രാജൻ മാസ്റ്റർ അന്തരിച്ചു; അഞ്ച് പതിറ്റാണ്ടിലേറെ കാലം സാമൂഹിക സാംസ്ക്കാരിക രംഗങ്ങളിൽ നിറസാന്നിധ്യം

Vicharam

സംഘമാര്‍ഗത്തിലെ കര്‍മ്മയോഗി

India

എസ് ജാനകിയുടെ ഏക മകൻ മുരളി കൃഷ്‌ണ അന്തരിച്ചു; വിയോഗ വാർത്ത ഞെട്ടിച്ചുവെന്ന് കെ. എസ് ചിത്ര

Thiruvananthapuram

എല്ലാവര്‍ക്കും ഒരു പോലെ പ്രിയങ്കരിയായ ശാന്തകുമാരിയമ്മ

പുതിയ വാര്‍ത്തകള്‍

അച്ഛനെയും കൊലപ്പെടുത്തണമെന്ന് ക്രിസ്റ്റി പറഞ്ഞതായി അയല്‍വാസി, തന്നെ ഈ രീതിയില്‍ ആക്കിയത് വീട്ടുകാരെന്ന് പ്രതി

ഇറാന്‍ യുദ്ധം കത്തിനില്‍ക്കെ തിരക്കിട്ട് ദക്ഷിണകൊറിയന്‍ പ്രസിഡന്‍റ് മോദിയെ കാണാന്‍ വന്നതെന്തിന്?

സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ശനിയാഴ്ച 2 പേര്‍ മരിച്ചെന്ന് സംശയം, സൂര്യാതപമേറ്റത് 8 പേര്‍ക്ക്

ഹിന്ദു സ്ത്രീകൾ അമ്പലങ്ങളിൽ പോകുന്നത് ഹിന്ദുത്വ ഗൂഢാലോചന ; ക്ഷേത്രങ്ങളിൽ അന്നദാനം നടത്താനൊക്കെ പണം എവിടെ നിന്ന് ; വിഷം ചീറ്റി വേണു ബാലകൃഷ്ണൻ

കൊച്ചിയില്‍ എംഡിഎംഎയുമായി യുവതി പിടിയില്‍

നിതിന്‍രാജിനെ ജാതീയമായി അധിക്ഷേപിച്ചതിന് തെളിവില്ലെന്ന് കോടതി, വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്തായി തേജസ് എംകെ2; ഇന്ത്യയുടെ ഈ യുദ്ധവിമാനത്തിന് യുഎസ്, റഷ്യൻ, ചൈനീസ് ജെറ്റുകളുമായി മത്സരിക്കാൻ പറ്റുമോ?

പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപ്പിടിത്തം

4 ജില്ലകളില്‍ തിങ്കളാഴ്ച മുതല്‍ വേനല്‍ മഴ

സ്കൂൾ വിദ്യാർത്ഥിയെ കടന്ന് പിടിച്ചു , പീഡിപ്പിക്കാൻ ശ്രമം ; മുഹമ്മദ് അസീസിനെ പിടികൂടി തല്ലിച്ചതച്ച് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.