Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നല്ല എസ് എഫ് ഐക്കാരുടെ അവസാനത്തെ അത്താണി സനാതനധര്‍മ്മം…അതിന് തെളിവാണ് ഈ മഹാകുംഭമേള

കോളെജിലെ തല്ലുപിടിത്തത്തെ തുടര്‍ന്നുണ്ടായ പൊലീസ് കേസില്‍ പിടികൊടുക്കാതിരിക്കാന്‍ 2001ല്‍ നടക്കുന്ന ഒരു കുംഭമേളയിലേക്ക് ഒളിവില്‍ കഴിയാന്‍ പോയതാണ് സലീഷ് എന്ന എസ് എഫ് ഐക്കാരന്‍. പക്ഷെ ആ കുംഭമേള സലീഷ് എന്ന എസ് എഫ് ഐ നേതാവിന് വലിയ ഒരു മാറ്റം ഉണ്ടാക്കിയിരുന്നു. പിന്നീട് മാതൃഭൂമിയില്‍ ജേണലിസ്റ്റായും ഒക്കെ പ്രവര്‍ത്തിച്ച അദ്ദേഹം വൈകാതെ സന്യാസത്തിലേക്ക് പോയി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2025, 08:44 pm IST
inIndia
ജുന അഖാഡയിലെ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി (ഇടത്ത്) അഖില വിമല്‍ (നടുവില്‍) സീന ഭാസ്കര്‍ (വലത്ത്)

ജുന അഖാഡയിലെ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി (ഇടത്ത്) അഖില വിമല്‍ (നടുവില്‍) സീന ഭാസ്കര്‍ (വലത്ത്)

ന്യൂദല്‍ഹി: കോളെജിലെ തല്ലുപിടിത്തത്തെ തുടര്‍ന്ന് പൊലീസ് കേസില്‍ പിടികൊടുക്കാതിരിക്കാന്‍ 2001ല്‍ നടക്കുന്ന ഒരു കുംഭമേളയിലേക്ക് ഒളിവില്‍ കഴിയാന്‍ പോയതാണ് സലില്‍ എന്ന എസ് എഫ് ഐ )ജില്ലാ നേതാവ്. പക്ഷെ ആ കുംഭമേള സലീഷ് എന്ന എസ് എഫ് ഐ നേതാവിന് വലിയ ഒരു മാറ്റം ഉണ്ടാക്കിയിരുന്നു. പ്രസ് ക്ലബ്ബില്‍ ജേണലിസം പഠിക്കുമ്പോള്‍ ഒന്നാം റാങ്കോടെ പാസായ ആളാണ് സലില്‍. പിന്നീട് മാതൃഭൂമിയില്‍ ജേണലിസ്റ്റായും ഒക്കെ പ്രവര്‍ത്തിച്ച അദ്ദേഹം വൈകാതെ സന്യാസത്തിലേക്ക് പോയി. മാതൃഭൂമിയില്‍ ജോലി ചെയ്യുമ്പോള്‍ ഹരിദ്വാര്‍, കാശി, ഹിമാലയന്‍ ഭാഗങ്ങള്‍ സന്ദര്‍ശിക്കല്‍ പതിവായി. വായിച്ചതിനേക്കാളും അറിഞ്ഞതിനേക്കാളും കൂടുതല്‍ അറിയണം എന്ന തോന്നലാണ് ആത്മീയതയിലേക്ക് അടുപ്പിച്ചത്. ഇപ്പോള്‍ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ ഈ സഖാവ് വലിയൊരു സന്യാസപദവിയിലേക്ക് അവരോധിക്കപ്പെട്ടിരിക്കുന്നു. ജുന അഖാഡ എന്ന ഇന്ത്യയിലെ ഏറ്റവും വലിയ സന്യാസസമൂഹത്തിന്റെ മഹാമണ്ഡലേശ്വര്‍ പദവിയില്‍ എത്തിയ ഈ സഖാവിന്റെ ഇപ്പോഴത്തെ പേര് ആനന്ദവനം ഭാരതി എന്നാണ്.

ഇദ്ദേഹത്തിന്റെ മുന്‍കയ്യില്‍ ഇക്കുറി മഹാകുംഭമേളയില്‍ എത്തുന്ന മലയാളികള്‍ക്ക് താമസിക്കാന്‍ ഒരു ടെന്‍റ് തന്നെ സ്ഥാപിച്ചിരുന്നു. ഇവിടെ എത്തിയവരില്‍ പലരും പഴയ സഖാക്കള്‍ ആണെന്നതാണ് വാസ്തവം. എസ് എഫ് ഐ മൂരാച്ചികളല്ല. നല്ല എസ് എഫ് ഐക്കാരായിരുന്നവര്‍. പഠിച്ചിരുന്ന കാലത്ത് ആദര്‍ശം മുറുകെപ്പിടിച്ചവര്‍. അവസരവാദം എന്തെന്നറിയാത്തവര്‍. ദുര്‍മോഹങ്ങള്‍ ഇല്ലാത്തവര്‍. ഇപ്പോള്‍ ഇതുപോലെ പൂര്‍വ്വാശ്രമത്തില്‍ നല്ല എസ് എഫ് ഐക്കാരായി ഇരുന്നവര്‍ ഓരോരുത്തരായി സനാതനധര്‍മ്മത്തിന്റെ പരിശുദ്ധ വഴിയിലേക്ക് ചുവടുവെയ്‌ക്കുന്നതിനും പ്രയാഗ് രാജിലെ ഈ മഹാകുംഭമേള സാക്ഷ്യം വഹിച്ചു.

കഴിഞ്ഞകാലത്തെ എസ് എഫ് ഐ നേതാവായ അഖില വിമല്‍ സന്യാസവഴിയില്‍ എത്തിയത് ഈ മഹാകുംഭമേളയിലാണ്. മഹാരാജാസ് കോളെജില്‍ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നപ്പോള്‍ എസ് എഫ്ഐ നേതാവായിരുന്നു. പിന്നീട് അവര്‍ ബിരുദാനന്തരബിരുദവും പിഎച്ച് ഡിയും നേടിയത് ദല്‍ഹിയില്‍ നിന്നാണ്. അതിന് ശേഷം പോസ്റ്റ് ഡോക്ടറല്‍ ബിരുദം നേടിയത് യുഎസില്‍ നിന്ന്. ദല്‍ഹിയില്‍ ആയിരുന്നപ്പോള്‍ എസ് എഫ് ഐയുടെ ദേശീയ നേതാവായിരുന്നു. പഴയകാല നക്സലൈറ്റ് നേതാവായിരുന്നു അഖില വിമലിന്റെ അച്ഛന്‍. അച്ഛന്റെ വേര്‍പാടും മറ്റും അഖിലയെ ജീവിതത്തിന്റെയും ചെങ്കൊടിയുടെയും നിസ്സാരത പഠിപ്പിച്ചിരിക്കണം. പതിയെ അഖില വിമലും സന്യാസത്തിന്റെ വഴിയിലേക്ക് എത്തുകയായിരുന്നു. ഈ മഹാകുംഭമേളയില്‍ വെച്ചാണ് അഖില വിമല്‍ കാവിയുടുത്തത്. അഖില വിമല്‍ എന്ന പൂര്‍വ്വാശ്രമത്തിലെ പേര് ഇപ്പോള്‍ അവന്തിക ഭാരതി എന്നായി.

ഇക്കുറി മലയാളികള്‍ക്കായി പ്രയാഗ് രാജില്‍ ജുന അഖാഡ ഉയര്‍ത്തിയ ടെന്‍റില്‍ ഒരു വിശിഷ്ട അതിഥി എത്തിയിരുന്നു. പഴയകാല എസ് എഫ് ഐനേതാവിന്റെ ഭാര്യ. വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിനിടയില്‍ കത്തിക്കുത്തേറ്റ് ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന് പിന്നീട് ജീവിച്ചിരിക്കുന്ന രക്തസാക്ഷിയായി വീല്‍ചെയറില്‍ മരിക്കുന്നത് വരെ കഴിയേണ്ടി വന്ന സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കര്‍. ശരീരത്തിന്റെ പാതി തളര്‍ന്ന സൈമണ്‍ ബ്രിട്ടോയ്‌ക്ക് വേണ്ടി ജീവിതം ഉഴിഞ്ഞുവെയ്‌ക്കാനുള്ള വലിയ മനസ്സുള്ള വ്യക്തിയായിരുന്നു സീന ഭാസ്കര്‍. പക്ഷെ പിന്നീട് അവര്‍ക്ക് പാര്‍ട്ടിയില്‍ നിന്നും ഒട്ടേറെ ദുരനുഭവങ്ങളുണ്ടായി. പല ഷോക്കുകളും ദുര്‍വ്വിധികളുടെ രൂപത്തില്‍ എത്തി.  സൈമണ്‍ ബ്രിട്ടോയ്‌ക്ക് വേണ്ടി പുസ്തകമെഴുതാന്‍ എത്തിയ മഹാരാജാസ് കോളെജിലെ വിദ്യാര്‍ത്ഥി അഭിമന്യു ആണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ കാമ്പസ് ഫ്രണ്ടിന്റെ കത്തിക്കുക്കുത്തേറ്റ് മരിച്ചത്. അന്ന് പ്രതികളെ പൊലീസ് പിടികൂടാത്തതിന് പിന്നില്‍ സര്‍ക്കാരിന്റെ ഒത്തുകളിയുണ്ടെന്ന് സൈമണ്‍ ബ്രിട്ടോ ആരോപിച്ചിരുന്നു. ഇടത് സര്‍ക്കാരിന്റെ പൊലീസിന് പോപ്പുലര്‍ ഫ്രണ്ടിനെയും എസ് ഡി പിഐയെയും ഭയമാണെന്ന് വരെ സൈമണ്‍ ബ്രിട്ടോ പരസ്യപ്രസ്താവന നടത്തിയിരുന്നു. അഭിമന്യുവിന്റെ നഷ്ടം സീന ഭാസ്കറിന് വലിയ ഷോക്കായിരുന്നു. എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകം ഒറ്റപ്പെട്ട സംഭവമെന്ന് ഫെയ്‌സ്ബുക്കില്‍ കുറിപ്പിട്ട യുവജനക്ഷേമ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജെറോമിനെ അന്ന് സീന ഭാസ്‌കര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. “അധികാരം മനുഷ്യനെ മദിചിത്ത(നാ)യാക്കും. സ്വന്തം സഖാവ് പിടഞ്ഞ് വീണ് നിശ്ചലനാവുമ്പോള്‍ അത് ‘ഒറ്റപ്പെട്ട സംഭവത്തി’ലെ ഒരു സഹോദരനാകും… കാരണം അവര്‍ ചവിട്ടിക്കയറാനുള്ള പടവുകള്‍ തീര്‍ക്കുന്ന തിരക്കിലാണ്”- എന്നാണ് സീന ഭാസ്കര്‍ അന്ന് കുറിച്ചത്. അതിന് പിന്നാലെ സൈമണ്‍ ബ്രിട്ടോയുടെ മരണം.

സൈമണ്‍ ബ്രിട്ടോയുടെ മരണത്തിന് പിന്നില്‍ ഗൂഢാലോനചയുണ്ടോ എന്ന് സീന ഭാസ്കര്‍ സംശയിച്ചിരുന്നു. കാരണം അസുഖം വന്നെങ്കിലും അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിക്കാന്‍ വൈകി എന്നാണ് സീന ഭാസ്കര്‍ അന്ന് ആരോപിച്ചത്. ചികിത്സിച്ച ഡോക്ടറും അതുപോലെ ഒരു ആരോപണം ഉയര്‍ത്തിയിരുന്നു. ഭൗതിക ജീവിതത്തിലെ ഷോക്കില്‍ നിന്നും രക്ഷപ്പെടാന്‍ ചിലപ്പോഴൊക്കെ ദാസ് ക്യാപിറ്റലിനേക്കാള്‍ അത്താണിയാവുക ഭഗവദ് ഗീതയും ഉപനിഷത്തും വേദങ്ങളും. ജീവിതത്തിന്റെ പ്രതിസന്ധിയെ ആഴത്തില്‍ അറിയാനും അതിനെ മറികടന്ന് മനസ്സിനെ ശാന്തമാക്കാനും സനാതനധര്‍മ്മത്തെപ്പോലെ വേറെ ഒന്നില്ല. എന്തോ, സീനാ ഭാസ്കര്‍ പാര്‍ട്ടി വിട്ടിട്ടില്ല. ഇപ്പോഴും ഇടത് സഹയാത്രിക തന്നെയാണ്. അവര്‍ ദല്‍ഹിയില്‍ മകള്‍ക്കൊപ്പമാണ് താമസം. എങ്കിലും അവര്‍ ജുന അഖാഡയുടെ ടെന്‍റില്‍ എത്തി. മഹാകുംഭമേളയില്‍ ത്രിവേണി സംഗമത്തില്‍ മുങ്ങിക്കുളിച്ചു.

പേര് പറയാന്‍ പറ്റാത്ത മറ്റ് പല സഖാക്കളും തലയില്‍ മുണ്ടിട്ട് പ്രയാഗ് രാജില്‍ എത്തിയിരുന്നു. അവരില്‍ പലരും ഗംഗ, യമുന, സരസ്വതി നദികളുടെ സംഗമകേന്ദ്രത്തില്‍ മുങ്ങിക്കുളിക്കുകയും ചെയ്തു. ഭൗതിക ജീവിതതില്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത പാപങ്ങളില്‍ നിന്നും മുക്തരാകാന്‍….

Tags: MahakumbhmelaMahakumbhmela2025Mahakumbh2025AkhilaVimalAnandavanamBharatiSeenaBhaskerSimonBritto
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ മാല വിറ്റുനടക്കുന്ന മൊണാലിസ ഭോസ്ലെ (ഇടത്ത്) തിരുവനന്തപുരത്തെ പൂവാറിലെ ക്ഷേത്രത്തില്‍ മുസ്ലിം യുവാവുമായി ഹിന്ദുചടങ്ങ് പ്രകാരം വിവാഹിതയായ മൊണാലിസ (വലത്ത്)
Kerala

മറ്റൊരു ലവ് ജിഹാദിന് കേരളം കയ്യടിച്ചെന്ന് സോഷ്യല്‍ മീഡിയ; അസാധാരണ വിധിവൈപരീത്യങ്ങളിലൂടെ പ്രയാഗ് രാജിലെ മാലവില്‍പനക്കാരി

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

Kerala

തിരുനാവായ കുംഭമേളയ്‌ക്ക് എത്തി പ്രീതി നടേശന്‍; ‘ഹിന്ദുസംസ്കാരം കുഞ്ഞുങ്ങളിലേക്ക് പകര്‍ന്നുകൊടുക്കാതിരുന്നത് തെറ്റായിപ്പോയി’

Kerala

ഉത്തർ പ്രദേശ് മാതൃകയിൽ കേരളത്തിലും മഹാ കുംഭമേള നടത്തണം : യോഗി ആദിത്യനാഥ് ജിയുടെ മാർഗ നിർദേശങ്ങൾ കേരളത്തിന്‌ ഗുണം ചെയ്യും ; സന്തോഷ് പണ്ഡിറ്റ്

India

ഖാലിസ്ഥാനി ഭീകരൻ ഹാപ്പി പാസിയയെ ചോദ്യം ചെയ്യുക യോഗിയുടെ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ; കുംഭമേളയിൽ ആക്രമണം നടത്താൻ ഐഎസ്ഐയുമായി ഇയാൾ പദ്ധതിയിട്ടു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.