ഖജുരാഹോ: മധ്യപ്രദേശിലെ ഖജുരാഹോയിൽ നടക്കുന്ന 51-ാമത് നൃത്തോത്സവമായ നൃത്ത സമാരോഹിന്റെ മൂന്നാം ദിവസമായ ഇന്ന് കഥകളിയും മോഹിനിയാട്ടവും കുച്ചിപ്പുടിയും.
കേരളത്തിൽ നിന്നുള്ള പ്രസിദ്ധരാണ് അവതരിപ്പിക്കുന്നത്. പ്രസിദ്ധ മോഹിനിയാട്ട നർത്തകി ഗായത്രി മധുസൂദൻ മോഹിനിയാട്ടം അവതരിപ്പിക്കും. സദനം കെ.ഹരികുമാറാണ് കഥകളി അവതരിപ്പിക്കുന്നത്. തെലങ്കാനയിൽ നിന്നുള്ള ദീപിക റെഡ്ഡി കുച്ചിപ്പുടി അവതരിപ്പിക്കും.
വൈകിട്ട് 7.30 നാണ് മോഹിനിയാട്ടം. ഫെബ്രുവരി 20 ന് തുടങ്ങിയ ഖജുരാഹോ നൃത്ത സമാരോഹ് 26 ന് സമാപിക്കും. 22 കലോപാസകരാണ് പങ്കെടുക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: