Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

പാവങ്ങള്‍ക്കു പരിഹാസം മാത്രം, ഇഷ്ടക്കാര്‍ക്ക് വാരിക്കോരി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2025, 08:47 am IST
inEditorial

ഇതു കഷ്ടമാണ് സര്‍ക്കാരെ. പാവങ്ങളുടെ ആവശ്യങ്ങള്‍ക്കു നേരേ കണ്ണടയ്‌ക്കുകയും പുച്ഛിക്കുകയും പരിഹസിക്കുകയും ചെയ്യുന്നതിനൊപ്പം അടുപ്പക്കാര്‍ക്ക് ലക്ഷങ്ങള്‍ വാരിക്കോരി കൊടുക്കുകയും ചെയ്യുന്ന രീതി ഏതു ഭരണ തന്ത്രത്തിലാണുള്ളതെന്ന് അറിയില്ല. പക്ഷേ, അതു നടപ്പാക്കാനുള്ള തലതിരിഞ്ഞ ബുദ്ധിയുള്ള ഒരു സര്‍ക്കാര്‍ കേരളത്തിലുണ്ടെന്ന് അറിയാം. അറിയാത്തവര്‍ക്ക് സ്വന്തം പ്രവര്‍ത്തിയിലൂടെ അതു കാണിച്ചും തെളിയിച്ചും കൊടുക്കാന്‍ മടിയില്ലാത്ത ഭരണ കര്‍ത്താക്കളും ഇവിടെയുണ്ട്. അതിനൊപ്പം, പാവങ്ങളുടെ കണ്ണീരൊപ്പുന്ന പാര്‍ട്ടിയും സര്‍ക്കാരുമാണു തങ്ങളുടേതെന്ന് ഉദ്‌ഘോഷിക്കാനുള്ള നാണമില്ലായ്‌മയും ആ സര്‍ക്കാരിനെ നയിക്കുന്നവര്‍ക്കുണ്ടുതാനും. ഇതിനെ കേരള മോഡല്‍ കമ്യൂണിസം എന്നു വിളിക്കാം.

ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള തത്രപ്പാടില്‍, നിവൃത്തികേടുകൊണ്ട് പൊരിവെയിലില്‍ സമരം നടത്തുന്ന കുറെപ്പേര്‍ സര്‍ക്കാരിന്റെ മൂക്കിനു താഴെത്തന്നെയുണ്ട്. ആശാവര്‍ക്കര്‍മാര്‍ എന്ന അവര്‍ ആവശ്യപ്പെടുന്നത് അവര്‍ക്കു ലഭിക്കുന്ന 7000 രൂപയുടെ ഓണറേറിയം വര്‍ധിപ്പിക്കണമെന്നാണ്. ജോലിയില്‍ നിന്നു പിരിയുമ്പോള്‍ റിട്ടയര്‍മെന്റ് ആനുകൂല്യം നല്‍കണമെന്നും ആവശ്യമുണ്ട്. പണമില്ലെന്ന സ്ഥിരം പല്ലവി പാടി അതു പരിഹാസപൂര്‍വം നിരാകരിച്ച സര്‍ക്കാരാണ് തൊട്ടുപിന്നാലെ, സംസ്ഥാനത്തിന്റെ പ്രതിനിധി എന്ന പേരില്‍ ഡല്‍ഹിയില്‍ പോയി മടങ്ങുന്ന വ്യക്തിക്ക് അഞ്ചു ലക്ഷം രൂപ കൂട്ടിക്കൊടുത്തത്. പിഎസ്സി അംഗങ്ങള്‍ക്കു ശമ്പളം, പെന്‍ഷന്‍ ഇനങ്ങളിലും ലക്ഷങ്ങള്‍ വര്‍ധിപ്പിച്ചു. ഹൈക്കോടതിയില്‍ കേസുവാാദിക്കുന്ന സര്‍ക്കാര്‍ അഭിഭാഷകരുടെ ശബളത്തിലും ലക്ഷങ്ങളുടെ വര്‍ധന.

ആറു വര്‍ഷമാണ് പി എസ് സി അംഗത്തിന്റെ കാലാവധി. ഒരംഗത്തിന് ആറുവര്‍ഷത്തെ കാലാവധി കഴിയുമ്പോഴേയ്‌ക്കും ശമ്പളം ഇനത്തില്‍ കോടികളാണ് ലഭിക്കുന്നത്. പുതിയ നിരക്കനുസരിച്ച് ചെയര്‍മാന് 3.87 ലക്ഷവും അംഗങ്ങള്‍ക്ക് 3.80 ലക്ഷവുമാണ് ശമ്പളം. കൂടാതെ ്രൈഡവറടക്കം മൂന്ന് സ്റ്റാഫും. ചെയര്‍മാന് കാറും വീടും കൂടി ലഭിക്കും. വിരമിച്ചാല്‍ ആജീവനാന്തം ശമ്പളത്തിന്റെ പകുതിയോളം പെന്‍ഷനും ലഭിക്കും. വല്ലപ്പോഴും മാത്രം നിയമനം നടക്കുന്ന പിഎസ്സിയില്‍ അംഗങ്ങള്‍ക്കു കാര്യമായ ജോലിയൊന്നുമില്ലെന്ന് നാട്ടുകാര്‍ക്കൊക്കെ അറിയാം. അംഗമാകാന്‍ പ്രത്യേക യോഗ്യതയൊന്നുമില്ലതാനും. വേണ്ടത് രാഷ്‌ട്രീയ സ്വാധീനം മാത്രം. ചുരുക്കത്തില്‍ ഖജനാവു പണം തല്‍പര കക്ഷികളിലൂടെ കൈവശമാക്കുന്ന ഒരു തരം കൊള്ളയാണ് നടക്കുന്നത്. കൊടുക്കുന്ന പണം പലവിധത്തില്‍ കറങ്ങിത്തിരിഞ്ഞു പാര്‍ട്ടി ഫണ്ടിലെത്തും. കൊച്ചു കേരളത്തിന്റെ പി എസ് സിയില്‍ 20 പേര്‍ ഉണ്ട് എന്നതുതന്നെ ആശ്ചര്യമാണ്.

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി ദിനംപ്രതി വഷളാകുന്ന പശ്ചാത്തലത്തില്‍ പി.എസ്.സി അംഗങ്ങളുടെയും സര്‍ക്കാര്‍ അഭിഭാഷകരുടെയും ശമ്പള വര്‍ധന സംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം എങ്ങനെയാണ് ന്യായീകരിക്കാനാകുക. കേരളം കടത്തിന്റെയും വരുമാനക്കുറവിന്റെയും കുരുക്കിലാണ്. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രതിസന്ധിയും പെന്‍ഷന്‍ വിതരണത്തിലെ വൈകലും ഇത്തവണത്തെ ബജറ്റില്‍ത്തന്നെ പ്രതിഫലിച്ചിട്ടുണ്ട്. പുതിയ നികുതി ഭാരം ചുമത്തിയിട്ടും, അതിന്റെ ഫലപ്രാപ്തി കണ്ടെത്താനാകാത്ത സാഹചര്യം സര്‍ക്കാരിനെ വേട്ടയാടുകയാണ്. ഈ സാഹചര്യത്തില്‍ പുതിയ സാമ്പത്തിക ബാധ്യതകള്‍ സൃഷ്ടിക്കുന്നതില്‍ എന്ത് നീതിയുണ്ട്? പി.എസ്.സി അംഗങ്ങള്‍ സാധാരണക്ക് മേലുള്ള സൗകര്യങ്ങളോടുകൂടിയ സ്ഥാനത്താണുള്ളത്. സര്‍ക്കാര്‍ അഭിഭാഷകരും അവരുടെ പ്രതിഫലനത്തിനൊപ്പം നിരവധി മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നവരാണ്. ഇവര്‍ക്കുള്ള ശമ്പളവര്‍ധനയിലൂടെ, സാമ്പത്തിക മാന്ദ്യം നേരിടുന്ന കേരളത്തിന് ആനുകൂല്യം ലഭിക്കുമോ?

പൊതുജനത്തിനായുള്ള ക്ഷേമപദ്ധതികളില്‍ കത്രികവെക്കുന്ന സര്‍ക്കാര്‍ തന്നെ ചില ശ്രേണികളുടെ ശമ്പളം കൂട്ടുന്നത് പുനഃപരിശോധിക്കേണ്ടതുണ്ട്. സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പ്രാധാനപരിശോധനകള്‍ സര്‍ക്കാര്‍ നടത്തണമെന്നതാണ് യുക്തി. ചെലവ് കുറയ്‌ക്കല്‍, വരുമാന ഉറവിടങ്ങള്‍ ശക്തിപ്പെടുത്തല്‍ എന്നീ വഴി അന്വേഷിക്കാതെ ഇത്തരത്തിലുള്ള തീരുമാനങ്ങള്‍ എടുക്കുന്നത് ഗൗരവമായി വിലയിരുത്തേണ്ടതുണ്ട്.പൗരന്മാരുടെ നികുതിപ്പണം വിനിയോഗിക്കുന്നത് തികച്ചും ഉത്തരവാദിത്വത്തോടെയായിരിക്കണം.

Tags: Kerala GovernmentPSC membersgovernment advocates
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത വർധിപ്പിച്ചു;നവംബർ ഒന്നാം തീയതി ശമ്പളത്തിനൊപ്പം വിതരണം ചെയ്യും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.
Kerala

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

Kerala

മാലിന്യസംസ്‌കരണത്തിന് രണ്ട് പദ്ധതികൾ, തദ്ദേശവകുപ്പിൽ ഐഎഎസ് പോര്; അനുപമയും ദിവ്യയും നേർക്കുനേർ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

Kerala

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് ക്ഷാമം; രൂക്ഷം; ഗുരുതര പ്രതിസന്ധി ക്ഷാമം കൃത്രിമമെന്ന് ആരോഗ്യമന്ത്രി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.