Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Music

പേര് ‘റോംഗ് നോട്സ്’; പക്ഷെ നല്‍കുന്നതോ പ്രതീക്ഷ നിറയ്‌ക്കുന്ന പുതു സംഗീതം;യുകെയിൽ നിന്നും ഒരു ‘ബന്ദിഷു’മായി ഇന്ത്യന്‍ യുവസംഗീതജ്ഞര്‍

യുകെയില്‍ കുടിയേറിയ കേരളത്തിലെ തൃശൂരില്‍ നിന്നുള്ള സഹോദരനും സഹോദരിയും കൈവിടാതിരുന്നത് ഒന്ന് മാത്രം- പാരമ്പര്യത്തിലൂടെ അവരില്‍ അലിഞ്ഞ് ചേര്‍ന്ന സംഗീതം. യുകെയിലെ സംഗീത പരിപാടികളില്‍ സജീവസാന്നിധ്യമായ ഈ സഹോദരങ്ങള്‍ ജോലിത്തിരക്കിനിടയിലും ഒരു സംഗീത ബാന്‍റ് രൂപീകരിക്കാന്‍ ധൈര്യം കാട്ടി. അതിന് അവര്‍ ഇട്ട പേര് 'റോംഗ് നോട് സ്' എന്നാണ്.

ഗിരീഷ്‌കുമാര്‍ പി. ബി.byഗിരീഷ്‌കുമാര്‍ പി. ബി.
Feb 20, 2025, 10:44 pm IST
inMusic, Entertainment

തൃശൂര്‍: യുകെയില്‍ കുടിയേറിയ കേരളത്തിലെ തൃശൂരില്‍ നിന്നുള്ള സഹോദരനും സഹോദരിയും കൈവിടാതിരുന്നത് ഒന്ന് മാത്രം- പാരമ്പര്യത്തിലൂടെ അവരില്‍ അലിഞ്ഞ് ചേര്‍ന്ന സംഗീതം. യുകെയിലെ സംഗീത പരിപാടികളില്‍ സജീവസാന്നിധ്യമായ ഈ സഹോദരങ്ങള്‍ ജോലിത്തിരക്കിനിടയിലും ഒരു സംഗീത ബാന്‍റ് രൂപീകരിക്കാന്‍ ധൈര്യം കാട്ടി. അതിന് അവര്‍ ഇട്ട പേര് ‘റോംഗ് നോട് സ്’ എന്നാണ്. യുകെയില്‍ പോകുന്നത് ജോലി ചെയ്യാനും പണം നേടാനും എന്നിരിക്കെ, സംഗീതത്തിന് വേണ്ടി ജീവിതത്തിന്റെ വിലപ്പെട്ട സമയം ചെലവിടുന്നത് തെറ്റ് തന്നെയല്ലേ? അതുകൊണ്ട് അവര്‍ സൃഷ്ടിച്ച സംഗീതത്തിലെ ഈണങ്ങളെ റോംഗ് നോട് സ് എന്ന് വിളിക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടു. കഴിഞ്ഞ എത്രയോ വര്‍ഷങ്ങളായി യൂട്യൂബില്‍ റോംഗ് നോട്സിന്റെ ഹൃദയതാളമായ മിഥുന്‍ മോഹനും അക്ഷരമോഹനും പല ഗാനങ്ങളും ചെയ്തു. ചിലത് ഒറിജിനല്‍സ് ആണെങ്കില്‍ മറ്റ് ചിലത് പ്രസിദ്ധ സിനിമാഗാനങ്ങളുടെ കവര്‍ സോംഗാണ്. ആള്‍ട്ടര്‍നേറ്റീവ് പോപില്‍ പെടുന്ന ഇംഗ്ലീഷ് സോംഗുകളും ഉണ്ട്. പ്രത്യേകമായ ഏതെങ്കിലും സംഗീതവിഭാഗത്തിന് അടിമകളല്ല ഇരുവരും എന്നതാണ് ശ്രദ്ധേയം. സംഗീതം അത് ഹിന്ദുസ്ഥാനിയോ കര്‍ണ്ണാടികോ ഭജനോ റോക്കോ പോപ്പോ നാടന്‍ പാട്ടോ ആയിക്കൊള്ളട്ടെ- കൂടെപ്പാടാന്‍ ഇവര്‍ ഉണ്ട്. അതാണ് റോംഗ് നോട്സിനെയും അതിന് പിന്നിലെ മിഥുന്‍ മോഹനെയും അക്ഷരാ മോഹനെയും വ്യത്യസ്തരാക്കുന്നത്.

ഇപ്പോഴിതാ വ്യത്യസ്തമായ ഒരു സംഗീതാനുഭവം നല്‍കി എത്തിയിരിക്കുകയാണ് റോംഗ് നോട്സ്. ഇക്കുറി റോംഗ് നോട്സിനൊപ്പം ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഒരു സംഘം സംഗീതജ്ഞരും ഉണ്ട്. ഇവരെല്ലാം ചേര്‍ന്ന് സൃഷ്ടിച്ചിരിക്കുന്നത് ഒരു വ്യത്യസ്തതരം ബന്ദിഷ് ആണ്. യഥാര്‍ത്ഥത്തിലുള്ള ബന്ദിഷ് ഹിന്ദുസ്ഥാനി സംഗീതത്തില്‍ സൃഷ്ടിക്കുന്ന സ്വരമാധുര്യമുള്ള ഗാനമാണ്. ഒരു പ്രത്യേക രാഗത്തിൽ ചിട്ടപ്പെടുത്തുന്ന ക്ലാസിക്കല്‍ സംഗീതത്തിന്റെ അതിപ്രസരമില്ലാത്ത ലളിതവും സുന്ദരവുമായ ഗാനം. താളാത്മകമായിരിക്കും ബന്ദിഷ്. അകമ്പടിയേകാന്‍ തബലയ്‌ക്കൊപ്പം സാരാംഗിയോ വയലിനോ ഹാർമോണിയമോ ഉണ്ടാകും. പരമ്പരാഗത ബന്ദിഷിന്റെ ചുവടുപിടിച്ച് തന്നെയാണ് റോംഗ് നോട്സിന്റെ ബന്ദിഷും. പക്ഷെ ഒരു വ്യത്യാസമുണ്ട്. ഇതില്‍ ഹിന്ദുസ്ഥാനിയ്‌ക്കൊപ്പം കര്‍ണ്ണാടക സംഗീതവും കൂടിക്കലരുന്നു എന്ന് മാത്രം. പക്ഷെ ഇതിനെ ജൂഗല്‍ബന്ദി എന്ന് വിളിക്കാനും കഴിയില്ല. ഇവര്‍ സൃഷ്ടിച്ച ‘ഹവാ മേ ഏക് താൽ’ എന്ന ശ്രുതിമധുരമായ ഗാനം കഴിഞ്ഞ ദിവസം യുകെയില്‍ അവതരിപ്പിച്ചപ്പോള്‍ നല്ലതുപോലെ സ്വീകരിക്കപ്പെട്ടു. ഇപ്പോള്‍ അത് റോംഗ് നോട്സിന്റെ യൂട്യൂബ് ചാനലിലും ലഭ്യമാണ്.

ഗായിക അക്ഷര മോഹനൊപ്പം ബന്ദിഷിനെ ഊര്‍ജ്ജസ്വലമാക്കാന്‍ യുവ സംഗീതജ്ഞരുടെ ഒരു നിര തന്നെ അണിചേര്‍ന്നിരിക്കുന്നു. ഹിന്ദുസ്ഥാനിയിലൂടെ ഒഴുകി നീങ്ങുന്ന ബന്ദിഷില്‍ പൊടുന്നനെ കര്‍ണ്ണാടക സംഗീതത്തിന്റെ ലയലഹരി ചേര്‍ക്കാന്‍ സഹോദരന്‍ മിഥുന്‍ മോഹനും എത്തുന്നു. വാണി അശ്വിൻ (ഐഡിയ സ്റ്റാഹ:നർ സിംഗർ ഫെയിം), ദീപക് യതീന്ദ്രദാസ് (അമൃത ടിവി സൂപ്പർ സ്റ്റാർ ഗ്ലോബൽ ഫെയിം), ശരണ്യ ശ്രീനിവാസ് (സെലിബ്രിറ്റി ഗായിക), ശുക്ല ദാസ് എന്നിവരും ഗാനത്തെ മധുരതരമാക്കാന്‍ ഒപ്പം കൂടുന്നു. സുബ്രത ബിശ്വാസ് (സിതാർ), നന്ദകുമാർ (പുല്ലാങ്കുഴൽ),, വിഷ്ണു കൃഷ്ണകുമാര്‍ (മൃദംഗം), ജ്ഞാനേഷ് കാമത്ത് (തബല) എന്നിവര്‍ സംഗീതോപകരണങ്ങളില്‍ അനുഗമിക്കുന്നു.

മിഥുൻ മോഹനും സിന്ധു രാജാരാമിയും ചേര്‍ന്നാണ് ഗാനത്തിന്റെ സൗണ്ട് എഞ്ചിനീയറിംഗിന് പിന്നില്‍. ഈ പുത്തന്‍ ബാൻഡിഷ് ക്ലാസിക്കൽ പരിശുദ്ധിയെ നിലനിര്‍ത്തുമ്പോള്‍ തന്നെ പുതിയ സംഗീതത്തിന്റെ അനുഭവവും സമ്മാനിക്കുന്നു എന്നതാണ് പ്രത്യേകത. അതിനാൽ, ഈ ഗാനം ക്ലാസിക്കൽ സംഗീത പ്രേമികൾക്കും പുതിയ കാലത്തിലെ യുവശ്രോതാക്കള്‍ക്കും ഒരുപോലെ വ്യത്യസ്തമായ ശ്ര്യവാനുഭവം സമ്മാനിക്കുന്നു.

റോംഗ് നോട് സിന്റെ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ വ്യത്യസ്തമായ ബന്ദിഷ് ഗാനം- ഹവാ മേ ഏക് താല്‍…:

Tags: DeepakYadindradasMusicLatest infoWrongNotesBandhishAksharaMohanMithunMohanVaniAshwin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

Entertainment

സംവൃതാസുനിലിന്റെ രണ്ടാം വരവ്…ഇടുക്കിയിലെ മലയോരകര്‍ഷകരുടെ കഥ പറയുന്ന ചിത്രത്തില്‍ സംവൃതയ്‌ക്ക് പ്രതീക്ഷയേറെ

Entertainment

ആവേശം എന്ന സിനിമയില്‍ രംഗണ്ണന്‍ എന്ന കഥാപാത്രത്തിന് ഉപയോഗിച്ച് നസ്രിയയുടെ ആഭരണങ്ങളെന്ന് ഫഹദ് ഫാസില്‍

പുതിയ വാര്‍ത്തകള്‍

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.