കൊല്‍ക്കത്ത: തിരിച്ചൊന്നും പ്രതീക്ഷിക്കാതെ രാജ്യത്തിന്റെ പുരോഗതിക്കായിട്ടാണ് ആര്‍എസ്എസ് പ്രവര്‍ത്തിക്കുന്നതെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. സമൂഹത്തിന്റെ പരിവര്‍ത്തനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്. ചരിത്രപരമായിത്തന്നെ എല്ലാവരുമായി സൗഹൃദബന്ധമാണ് ഭാരതം പിന്‍തുടരുന്നത്. എന്നാല്‍ മറ്റുള്ളവര്‍ അവരവരുടെ താത്പര്യങ്ങള്‍ക്കാണ് മുന്‍ തൂക്കം നല്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ ബര്‍ധമാന്‍ ജില്ലയിലെ പുര്‍ബ സായ് ഗ്രൗണ്ടില്‍ നടന്ന ആര്‍എസ്എസ് പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു സര്‍സംഘചാലക്.
സാധാരണ നാനാത്വത്തില്‍ ഏകത്വമെന്നാണ് പറയാറ്. എന്നാല്‍ ഈ വൈവിധ്യമാണ് ഏകത്വമെന്ന് തിരിച്ചറിഞ്ഞ് ഉള്‍ക്കൊണ്ടാണ് ഹിന്ദുസമൂഹം മുന്നോട്ടുപോകുന്നത്. ഉത്തരവാദിത്വ സമൂഹമാണ് ഹിന്ദു സമൂഹം. അതുകൊണ്ടുതന്നെ ഹിന്ദു സമൂഹത്തിന്റെ ഐക്യം അനിവാര്യമാണ്. രാജ്യത്തിന്റെ സ്വഭാവത്തോട് ഇണങ്ങാന്‍ സാധിക്കാത്തവരാണ് പ്രത്യേക രാഷ്‌ട്രം ഉണ്ടാക്കിയത്.
വിഘടിച്ച് കിടന്ന ഭാരതത്തെ ഒന്നാക്കിയെന്നാണ് ബ്രിട്ടീഷുകാരുടെ വാദം. തങ്ങളാണ് ഭാരതം സൃഷ്ടിച്ചതെന്ന് ബ്രിട്ടീഷുകാര്‍ പഠിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മഹാത്മാ
ഗാന്ധി തന്നെ പറഞ്ഞിട്ടുണ്ട്. ആയിരക്കണക്കിന് ശാഖകളിലൂടെ ഭാരതത്തെ ശക്തമാക്കുവാനും ജനങ്ങളെ ഒന്നാക്കുവാനുമാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. വ്യക്തികള്‍ക്കുള്ളതാണ് കുടുംബം. കുടുംബങ്ങള്‍ രാഷ്‌ട്രത്തിനുള്ളതാണ്. രാഷ്‌ട്രം മനുഷ്യനുള്ളതാണ്, സര്‍സംഘചാലക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: