Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്തിനാണ് കോണ്‍ഗ്രസിനിത്ര ഹിന്ദു വിരോധം? മഹാകുംഭമേളയെ അപകീര്‍ത്തിപ്പെടുത്തുന്ന ഗൂഢസൈറ്റായി അധപതിച്ച് കേരളത്തിലെ കോണ്‍ഗ്രസും

കേരളത്തിലെ കോണ്‍ഗ്രസിന് എന്തിനാണിത്ര ഹിന്ദുവിരോധം എന്ന ചോദ്യം പരക്കെ ഉയരുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമസൈറ്റിലാണ് മഹാകുംഭമേളയെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2025, 10:05 pm IST
in Kerala
മഹാകുംഭമേള കഴിഞ്ഞ മടങ്ങുന്ന ഭക്തരുടെ വാരണസി ബനാറസ് റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ തിരക്ക്. ഇതിനെയാണ് കോണ്‍ഗ്രസ് അപമാനിച്ചത് (ഇടത്ത്) ഒരു മതപരിപാടിയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി(വലത്ത്)

മഹാകുംഭമേള കഴിഞ്ഞ മടങ്ങുന്ന ഭക്തരുടെ വാരണസി ബനാറസ് റെയില്‍വേ സ്റ്റേഷനില്‍ ഉണ്ടായ തിരക്ക്. ഇതിനെയാണ് കോണ്‍ഗ്രസ് അപമാനിച്ചത് (ഇടത്ത്) ഒരു മതപരിപാടിയില്‍ പങ്കെടുക്കുന്ന രാഹുല്‍ ഗാന്ധി(വലത്ത്)

തിരുവനന്തപുരം: കേരളത്തിലെ കോണ്‍ഗ്രസിന് എന്തിനാണിത്ര ഹിന്ദുവിരോധം എന്ന ചോദ്യം പരക്കെ ഉയരുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ കോണ്‍ഗ്രസിന്റെ സമൂഹമാധ്യമസൈറ്റിലാണ് മഹാകുംഭമേളയെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു വീഡിയോ പ്രത്യക്ഷപ്പെട്ടത്.

കഴിഞ്ഞ കുറെ ദിവസങ്ങളായി ഉത്തര്‍പ്രദേശ് സര്‍ക്കാരിനെയും യോഗി ആദിത്യനാഥിനെയും മഹാകുംഭമേളയെയും പ്രധാനമന്ത്രി മോദിയേയും അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢകരുനീക്കങ്ങളാണ് ചില സമൂഹമാധ്യമ അക്കൗണ്ടുകള്‍ നടത്തുന്നത്. അതേ നിലവാരത്തിലേക്ക് കേരളത്തിലെ കോണ്‍ഗ്രസും തരം താഴുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. മഹാകുംഭമേള കഴിഞ്ഞ് മടങ്ങിപ്പോകുന്നവരുടെ വാരണസി റെയില്‍വേ സ്റ്റേഷനിലുള്ള തിരക്കിന്റെ വീഡിയോയും ട്രെയിനില്‍ അധികം യാത്രക്കാര്‍ തള്ളിക്കയറിയതിനാല്‍ ഉണ്ടായ അസൗകര്യങ്ങളും കാട്ടുന്ന ചില വീഡിയോകളാണ് കോണ്‍ഗ്രസ് കേരള എന്ന എക്സ് അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്.

കോണ്‍ഗ്രസ് കേരള പങ്കുവെച്ച മഹാകുംഭമേളയില്‍ മടക്കയാത്രയില്‍ തീവണ്ടിക്കായി വാരണസി റെയില്‍വേ സ്റ്റേഷനില്‍ ഭക്തര്‍ തിക്കിത്തിരക്കുന്ന പടം:

Visuals from Prime Minister Modi's constituency Kyoto alias Varanasi.

This is what he has delivered for his own voters. Forget the rest of the country. pic.twitter.com/SqsFH914fI

— Congress Kerala (@INCKerala) February 11, 2025

45 കോടി ഭക്തര്‍ പങ്കെടുത്ത ഒരു മനുഷ്യമഹാസംഗമത്തില്‍ മടക്കയാത്രയില്‍ തിരക്കുണ്ടാവുക സ്വാഭാവികമാണ്. അത് വലിയൊരു തെറ്റായിപ്പോയി എന്ന നിലയിലാണ് കോണ്‍ഗ്രസ് വിമര്‍ശിക്കുന്നത്. മാത്രമല്ല, മോദി കൊട്ടിഘോഷിച്ച വാരണസി സ്റ്റേഷന്‍ എന്ന് പറഞ്ഞും ഈ റെയില്‍വേസ്റ്റേഷിനെ ചില ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിടുന്നു. ലക്ഷ്യം വ്യക്തമാണ് മഹാകുംഭമേളയിലെ ചില ചെറിയ പ്രശ്നങ്ങളെ വലിയ പ്രശ്നമായി പെരുപ്പിച്ച് കാണിക്കുക, അത് വഴി യോഗിയെയും മോദിയെയും അടിക്കാന്‍ ശ്രമിക്കുക. പക്ഷെ അവര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നത് സ്വന്തം രാജ്യത്തിലെ ഏറ്റവും വലിയ ഹിന്ദുമഹാസംഭവത്തെയാണെന്ന് അവര്‍ തന്നെ ഓര്‍മ്മിക്കുന്നില്ല എന്നതാണ് അത്ഭുതം.

ഹജ്ജ് തീര്‍ത്ഥാടനത്തില്‍ 2000 പേര്‍ ആള്‍ക്കൂട്ടത്തിന്റെ ചവിട്ടിമെതിയില്‍ കൊല്ലപ്പെട്ട 2015ലെ അപായമുണ്ടായപ്പോള്‍ അതില്‍ ആശങ്ക പ്രകടിപ്പിക്കാനും മരിച്ചവരെയോര്‍ത്ത് സഹതപിക്കാനുമാണ് അന്ന് കോണ്‍ഗ്രസ് ശ്രമിച്ചതെന്നോര്‍ക്കണം. പക്ഷെ ഹിന്ദു ഉത്സവത്തിലെ ചില ചെറിയ പ്രതിസന്ധികളെ പെരുപ്പിച്ച് കാണിച്ച് ഇത്രയും വലിയ മേള സംഘടിപ്പിച്ച മോദി സര്‍ക്കാരിനെയും യോഗി ആദിത്യനാഥിനെയും താറടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.

മോദി റെയില്‍വേയെ പരിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്. ഒരു വശത്ത് വന്ദേഭാരത് പോലുള്ള ആധുനിക സൗകര്യങ്ങളുള്ള ട്രെയിനുകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ബുള്ളറ്റ് ട്രെയിന്‍ പുറത്തിറക്കാനുള്ള അവസാനവട്ട ശ്രമത്തിലാണ്. പക്ഷെ അതിനര്‍ത്ഥം പഴയ ട്രെയിനുകള്‍ മുഴുവന്‍ ഇല്ലാതായിട്ടൊന്നുമില്ല. ഇത്രയും വലിയ, ജനസംഖ്യയില്‍ ഒന്നാമതായ ഇന്ത്യയുടെ റെയില്‍വേ സ്റ്റേഷനുകളും പഴയ ട്രെയിനുകളും കണ്ണടച്ച് തുറക്കുമ്പോഴേക്കും ന്യൂയോര്‍ക്കിലേതുപോലെ ആകണമെന്ന് മോദി കരുതുന്നില്ല. അത്തരത്തിലുള്ള മാന്ത്രികവിളക്കൊന്നും കയ്യിലുണ്ടെന്ന് മോദി അവകാശപ്പെടുന്നുമില്ല. പക്ഷെ പഴയ ഇന്ത്യയില്‍ നിന്നും പഴയ ഇന്ത്യന്‍ റെയില്‍വേയില്‍ നിന്നും അല്‍പം മുന്നേറാണ് മോദി ശ്രമിക്കുന്നത്. 40 വര്‍ഷത്തിലധികം ഭരിച്ച് ഇന്ത്യയെ നാശത്തിന്റെ പടുകുഴിയില്‍ എത്തിച്ച കോണ്‍ഗ്രസ് തന്നെ ഇത്രയും വലിയ ഒരു ഹിന്ദു മഹാമേളയെ അപമാനിക്കുന്ന ഒരു വീഡിയോ പങ്കുവെയ്‌ക്കുന്നത് അപഹാസ്യം എന്നല്ലാതെ ഒന്നും പറയാനാവില്ല.

കഴിഞ്ഞ കുറെ നാളായി കോണ്‍ഗ്രസ് ഇന്ത്യന്‍ റെയില്‍വേയുടെ മേല്‍ കുതിരകയറുകയാണ്. അടിക്കടി ട്രെയിനപകടങ്ങള്‍ സൃഷ്ടിച്ചും മറ്റും ഗൂഢശക്തികള്‍ ഇന്ത്യയ്‌ക്കെതിരെ നടത്തുന്ന യുദ്ധങ്ങള്‍ക്ക് ഏറ്റവുമധികം പരസ്യം നല്‍കുന്നത് കോണ്‍ഗ്രസാണെന്നത് ആ പാര്‍ട്ടി ഒരു ക്ഷുദ്രശക്തിയായി ഈ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു എന്നതിന് തെളിവാണ്.

 

Tags: modiHajjYogiadityanathIndianrailwayMahakumbhMahakumbhmelaMahakumbh2025
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

India

ഇന്ത്യ കണ്ട ഏറ്റവും ശക്തനായ പ്രധാനമന്ത്രിയാണ് മോദിയെന്ന് കോൺഗ്രസ് നേതാവ് ശർമ്മിഷ്ഠ ; 2014 ലെ വിജയം മോദിയ്‌ക്ക് ലഭിച്ച ജനവിധി

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച് .മുസ്ലിംപ്രീണനത്തിനായി സോണിയ; ഖമനേയിയുടെ സംസ്കാരത്തിന് മോദിയെ ക്ഷണിച്ചിട്ടുണ്ടെന്ന് കമന്‍റ്

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

India

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

പുതിയ വാര്‍ത്തകള്‍

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.