Business

എസ് യുവി ഇലക്ട്രിക് കാറായ ബിവൈഡി അറ്റോ 3 സ്വന്തമാക്കി സംഗീതസംവിധായകന്‍ ബിജിബാല്‍

ഇലക്ട്രിക് കാറില്‍ ഒരു സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ ആണ് ഇപ്പോള്‍ പലരുടെയും സ്വപ്നം. ശക്തമായ കാര്‍. ഓടുന്നത് വൈദ്യുതിയില്‍ ആയതിനാല്‍ ചെലവോ കുറവും. ഇതാണ് ചൈനീസ് കാറായ ബിവൈഡി അറ്റോ 3 ആണ്. ഇപ്പോഴിതാ സംഗീത സംവിധായകന്‍ ബിജിപാല്‍ ബിവൈഡി അറ്റോ 3 സ്വന്തമാക്കിയത്.

Published by

കൊച്ചി: ഇലക്ട്രിക് കാറില്‍ ഒരു സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ ആണ് ഇപ്പോള്‍ പലരുടെയും സ്വപ്നം. ശക്തമായ കാര്‍. ഓടുന്നത് വൈദ്യുതിയില്‍ ആയതിനാല്‍ ചെലവോ കുറവും. ഇതാണ് ചൈനീസ് കാറായ ബിവൈഡി അറ്റോ 3 ആണ്. ഇപ്പോഴിതാ സംഗീത സംവിധായകന്‍ ബിജിപാല്‍ ബിവൈഡി അറ്റോ 3 സ്വന്തമാക്കിയത്.

33.99 ലക്ഷമാണ് ഈ കാറിന്റെ ആരംഭവില. മക്കളായ ദേവദത്തിനും ദയയ്‌ക്കും ഒപ്പമെത്തിയാണ് ഷോറൂമില്‍ നിന്നും ബിജിപാല്‍ ഈ എസ് യുവി വാങ്ങിയത്. ഇന്ത്യയില്‍ മണിക്കൂറില്‍ 60.48 കിലോവാട്ട് ശേഷിയുള്ള ബാറ്ററിയാണ് ഈ മോഡലിന്. ഒറ്റച്ചാര്‍ജില്‍ 512 കിലോമീറ്റര്‍ വരെ ഓടും.

240 ബിഎച്ച്പി പവറും 310 എന്‍എം ടോര്‍ക്കും ഉള്ള മോട്ടോറാണ്. 7.3 സെക്കന്‍റില്‍ പൂജ്യത്തില്‍ നിന്നും 100 കിലോമീറ്റര്‍ വരെ വേഗം കൈവരിക്കാനാകും. 1680 മുതല്‍ 1750 കിലോഗ്രാം വരെയാണ് ഭാരം. 80 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജറാണ്. 50 മിനിറ്റില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും.

എല്‍ഇഡി ഹെഡ് ലാമ്പ്, 18 ഇഞ്ച് അലോയ് വീല്‍, പനോരമിക് സണ്‍റൂഫ്, പവറില്‍ പ്രവര്‍ത്തിക്കുന്ന മുന്‍സീറ്റുകള്‍, 18 ഇഞ്ച് ഇന്‍ഫൊടെയിന്‍മെന്‍റ് സംവിധാനം, എല്‍ഇഡി ടെയില്‍ ലാമ്പ്, ആപ്പിള്‍ കാര്‍ പ്ലേ എന്നിവ ഉണ്ട്. ബ്ലൈന്‍ഡ് സ്പോട്ട് വാണിങ്ങ്, കൊളീഷന്‍ വാണിങ്ങ് എന്നിവ പ്രത്യേകതയാണ്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക