ലക്നൗ : രാജ്യത്തെ തങ്ങളുടെ പൂർവ്വിക സ്വത്തായിട്ടാണ് ചിലർ കണക്കാക്കുന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . മഹാ കുംഭമേളയ്‌ക്കെതിരെ ദുഷ്പ്രചാരണം നടത്തുന്നതും ഇത്തരക്കാരാണെന്ന് യോഗി പറഞ്ഞു.പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായയുടെ ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം .
‘ മഹാ കുംഭമേളയിൽ ജാതി വിവേചനമില്ല. പ്രദേശ വ്യത്യാസമില്ല. ഭാഷയിൽ വ്യത്യാസമില്ല. രാജ്യം മുഴുവൻ വരുന്നു. 29 ദിവസത്തിനുള്ളിൽ 45 കോടിയിലധികം ഭക്തർ പുണ്യ ത്രിവേണി സംഗമത്തിൽ മുങ്ങിക്കുളിച്ചു. ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ശേഷം 45 കോടി ജനസംഖ്യയുള്ള മറ്റേതെങ്കിലും രാജ്യമുണ്ടോ? 45 കോടി ഭക്തർ ഒരു താൽക്കാലിക നഗരത്തിൽ വന്ന് മുങ്ങിക്കുളിച്ച് പോകുന്നതിനേക്കാൾ വലുത് മറ്റെന്താണ് . ഇതിനുശേഷവും ചില ആളുകൾ നിഷേധാത്മകത പ്രചരിപ്പിക്കുന്ന തിരക്കിലാണ്. നിഷേധാത്മകത പ്രചരിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് മറ്റൊന്നും ചെയ്യാൻ കഴിയില്ല.
ഇത്തരക്കാർ രാജ്യത്തെ തങ്ങളുടെ പൂർവ്വിക സ്വത്തായിട്ടാണ് കണക്കാക്കുന്നത് . ഇവർ തന്നെയാണ് നിഷേധാത്മകത സൃഷ്ടിക്കുന്നതിലും ഇന്ത്യയ്‌ക്കും സനാതന ധർമ്മത്തിനും എതിരായി എപ്പോഴും നിലകൊള്ളുന്നതിലും അതിനെതിരെ പ്രചരണം നടത്തുന്നതിലും മുൻപിൽ ഉള്ളത്. ഇവരാണ് രാജ്യത്തെയും മതത്തെയും നിരന്തരം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നതെന്നും ‘ – യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: