ന്യൂദല്‍ഹി: ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്ഘടന എന്ന പദവി ഇന്ത്യയ്ക്ക്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനം ബ്രസീലിന് ആണെങ്കില്‍ മൂന്നാം സ്ഥാനം മാത്രമാണ് ചൈനയ്‌ക്ക്.
ഇന്ത്യയുടെ ജിഡിപി 2025ല്‍ 4.3ലക്ഷം കോടി ഡോളര്‍ ആകും. 2020ല്‍ ഇത് വെറും 2.7 ലക്ഷം കോടി ഡോളര്‍ മാത്രമായിരുന്നു. ഇത് പ്രകാരം 2020 മുതല്‍ ഇന്ത്യയുടെ സമ്പദ് ഘടന 60 ശതമാനം വളര്‍ച്ചയാണ് നേടിയത്.
ഇന്ത്യയുടെ കടം ജിഡിപി നിരക്കുമായി താരതമ്യം ചെയ്താല്‍ അത് 88 ശതമാനത്തില്‍ നിന്നും 83 ശതമാനമായി താഴ്ന്നു. ധനകാര്യ രംഗത്ത് ഇന്ത്യ പുലര്‍ത്തുന്ന അച്ചടക്കത്തിന് ദൃഷ്ടാന്തമാണ് ഇത്.
ബ്രസീലിന്റെ ജിഡിപി 2025ല്‍ 2.3 ലക്ഷം കോടി ഡോളര്‍ ആയി ഉയരും. 2020ല്‍ അത് 1.5 ലക്ഷം കോടി ഡോളര്‍ ആയിരുന്നു. ഇക്കാര്യത്തില്‍ 56 ശതമാനമാണ് ബ്രസീലിന്റെ വളര്‍ച്ച. ബ്രസീലിന്റെ കടവും ജിഡിപിയും തമ്മിലുള്ള അനുപാതം കണക്കിലെടുത്താല്‍ അത് 96 ശതമാനത്തില്‍ നിന്നും 92 ശതമാനത്തിലേക്ക് താഴ്ന്നു. ഇതോടെ ഇന്ത്യയ്‌ക്ക് പിന്നില്‍ രണ്ടാമതാണ് ബ്രസീലിന്റെ സ്ഥാനം.
ചൈനയുടെ ജിഡിപി 2025ല്‍ 19.5ലക്ഷം കോടി ഡോളര്‍ ആയി ഉയരും. 2020ല്‍ ഇത് 14.9 ലക്ഷം കോടി ഡോളര്‍ മാത്രമായിരുന്നു. അതായത് ചൈനയുടെ സമ്പദ്ഘടന 31 ശതമാനത്തോളമേ വളരൂ. ചൈനയുടെ കടവും ജിഡിപിയും തമ്മിലുള്ള അനുപാതമെടുത്താല്‍ അത് 70 ശതമാനത്തില്‍ നിന്നും 90 ശതമാനത്തിലേക്ക് ഉയരുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക