ന്യൂദല്‍ഹി: ജര്‍മ്മനിയില്‍ നടക്കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സന്‍ ഇന്ത്യയുടെ ഡി. ഗുകേഷിനെ തോല്‍പിച്ചു. ലോകചാമ്പ്യനായ ഗുകേഷിന്റെ മൂന്നാമത്തെ തോല്‍വിയാണിത്. നേരത്തെ ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ പ്രജ്ഞാനന്ദയും അര്‍ജുന്‍ എരിഗെയ്സിയും ഗുകേഷിനെ തോല്‍പിച്ചിരുന്നു.
ഗുകേഷിന്റെ അധികം പരിചയമില്ലാത്ത ചെസ് ശൈലിയാണ് ഫ്രീ സ്റ്റൈല്‍ ചെസ്. അതിനാല്‍ അദ്ദേഹം കളിയുടെ തുടക്കത്തില്‍ ബുദ്ധിമുട്ടിയിരുന്നു. എന്നാല്‍ പിന്നീട് നന്നായി കളിച്ചെങ്കിലും കളിയുടെ അവസാനത്തില്‍ നടത്തിയ ചില അബദ്ധങ്ങള്‍ കാള്‍സനെ വിജയത്തില്‍ എത്തിച്ചു.
ഇതോടെ കുറെക്കാലമായി കാള്‍സനും ലോക ചെസ് ചാമ്പ്യനായ ഗുകേഷും തമ്മിലുള്ള മത്സരം ഉറ്റുനോക്കിയിരുന്ന ലോകത്തിന് വലിയ ആവേശമായിരുന്നു ഈ മത്സരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: