ലക്നൗ : സമാജ്‌വാദി പാർട്ടിയുടെ ശക്തികേന്ദ്രമായ അസംഗഢിൽ പ്രവർത്തിക്കുന്ന അനധികൃത മദ്രസകൾക്കെതിരെ വ്യാപകമായ നടപടി ആരംഭിച്ച് യോഗി സർക്കാർ . പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) നടത്തിയ അന്വേഷണത്തിൽ 219 മദ്രസകളുടെ പ്രവർത്തനത്തിൽ വ്യക്തമായ ക്രമക്കേടുകൾ കണ്ടെത്തി. ഇവ സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ച് നിയമവിരുദ്ധമായി പ്രവർത്തിച്ചതായും കണ്ടെത്തി. ഈ മദ്രസകൾക്കെല്ലാം എതിരെ എഫ്‌ഐആർ ഫയൽ ചെയ്യാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. ഇവയ്‌ക്കെതിരെ ബുൾഡോസർ നടപടിയും ഉണ്ടാകുമെന്നാണ് സൂചന .
നേരത്തെ ഇത്തരം അനധികൃത മദ്രസകൾ പൊളിച്ചു നീക്കി ഭൂമി നിർധനർക്ക് ഭവനനിർമ്മാണത്തിനായി പ്രയോജനപ്പെടുത്തുമെന്ന് യോഗി ആദിത്യനാഥ് വ്യക്തമാക്കിയിരുന്നു.ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം, സംസ്ഥാന മദ്രസ പോർട്ടലിൽ പട്ടികപ്പെടുത്തിയിട്ടുള്ള 313 മദ്രസകളുടെ ഓഡിറ്റിൽ സർക്കാർ മാനദണ്ഡങ്ങളുടെ വ്യാപകമായ ലംഘനങ്ങൾ കണ്ടെത്തി. ഈ സ്ഥാപനങ്ങളിൽ 219 എണ്ണം നിയമവിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെന്ന് എസ്‌ഐടി അന്വേഷണത്തിൽ സ്ഥിരീകരിച്ചു. ഇത്തരം മദ്രസകൾ കള്ളനോട്ടടി മുതൽ തീവ്രവാദങ്ങൾക്ക് വരെ ഒത്താശ ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അനധികൃത മദ്രസകളെ ചുറ്റിപ്പറ്റിയുള്ള അഴിമതി 2009-10 കാലഘട്ടത്തിലാണ് ആരംഭിച്ചത്, അന്ന് നിരവധി സ്ഥാപനങ്ങൾക്ക് യാതൊരു പരിശോധനയും കൂടാതെ അംഗീകാരവും സാമ്പത്തിക സഹായവും ലഭിച്ചു. അസംഗഢിലെ 700 മദ്രസകളിൽ 387 എണ്ണം മാത്രമാണ് സർക്കാർ മാനദണ്ഡങ്ങൾ പാലിക്കുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി
പ്രതികരിക്കാൻ ഇവിടെ എഴുതുക: