Kerala

മുരിങ്ങൂരിലെ ഹോട്ടലില്‍ നിന്നും 64 ലക്ഷം തട്ടിയ ഫെയ്‌ത്തിനെ പിടിച്ചു; സ്വന്തം ഗൂഗിള്‍പേ അക്കൗണ്ടിലേക്ക് പണം വാങ്ങി

ചാലക്കുടി മുരിങ്ങൂരിലെ ഹോട്ടലില്‍ നിന്നും 64 ലക്ഷം തട്ടിയെടുത്ത കൂത്തുപറമ്പ് സ്വദേശി മാങ്ങാട്ടി ഡാം വടക്കേക്കണ്ടി സ്വദേശി ഫെയ്ത്തിനെ പൊലീസ് പിടിച്ചു മുരിങ്ങൂരിലെ ഹോട്ടലില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഹോട്ടലിലേക്കുള്ള പണമാണ് ഇദ്ദേഹം വാങ്ങിയെടുക്കുകയായിരുന്നു.

Published by

തൃശൂര്‍: ചാലക്കുടി മുരിങ്ങൂരിലെ ഹോട്ടലില്‍ നിന്നും 64 ലക്ഷം തട്ടിയെടുത്ത കൂത്തുപറമ്പ് സ്വദേശി മാങ്ങാട്ടി ഡാം വടക്കേക്കണ്ടി സ്വദേശി ഫെയ്‌ത്തിനെ പൊലീസ് പിടിച്ചു മുരിങ്ങൂരിലെ ഹോട്ടലില്‍ ജോലി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഹോട്ടലിലേക്കുള്ള പണമാണ് ഇദ്ദേഹം വാങ്ങിയെടുക്കുകയായിരുന്നു.

സ്വന്തം ഗൂഗിള്‍ പേ അക്കൗണ്ടിലേക്കും സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കും പണം ഹോട്ടലിന് കിട്ടേണ്ട പണം ഫെയ്‌ത്ത് തിരിച്ചുവിടുകയായിരുന്നു. . ഏകദേശം ഒരു വര്‍ഷത്തിനുള്ളില്‍ 64ലക്ഷത്തിലധികം തുക ഫെയ്‌ത്ത് വാങ്ങിയെടുത്തിരുന്നു.

ഹോട്ടലിന്റെ മാനേജിംഗ് പാര്‍ട്ണര്‍ക്കാണ് ഇയാളുടെ ഇടപാടുകളില്‍ സംശയം തോന്നിയത്. പിന്നീട് സംശയം ബലപ്പെട്ടതോടെ കൊരട്ടി പൊലീസില്‍ വിവരമറിയിച്ചു. വിവരമറിഞ്ഞ ഫെയ്‌ത്ത് മുങ്ങി. പിന്നീട് തൃശൂര്‍ ജില്ലാ പൊലീസ് മേധാവിയ്‌ക്ക് ലഭിച്ച രഹസ്വവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഫെയ്‌ത്തിനെ മണ്ണാര്‍ക്കാട് നിന്നും കൊരട്ടി പൊലീസ് പൊക്കുകയായിരുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക